Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഹമ്മദ് റഫീഖ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത് തന്റെ മതപാഠശാലയിൽ; പതിനേഴുകാരിയുടെ പരാതിയിൽ പരിശോധന നടത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ചത് 12 പെൺകുട്ടികളെ

മുഹമ്മദ് റഫീഖ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത് തന്റെ മതപാഠശാലയിൽ; പതിനേഴുകാരിയുടെ പരാതിയിൽ പരിശോധന നടത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ചത് 12 പെൺകുട്ടികളെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മതപാഠശാലയിൽ പീഡിപ്പിക്കപ്പെടുന്നു എന്ന പതിനേഴുകാരിയുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ. മലപ്പുറം കൊളത്തൂരിലെ മതപാഠശാല നടത്തിപ്പുകാരൻ കോഡൂർ സ്വദേശി മുഹമ്മദ് റഫീഖ് ആണ് പിടിയിലായത്. സ്ഥാപനം നടത്തിയിരുന്നത് അനധികൃതമായിട്ടായിരുന്നു. സ്ഥാപനത്തിൽ നിന്നും 12 പെൺകുട്ടികളെയാണ് ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ചത്.

ചൈൽഡ് ലൈൻ ട്രോൾ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടർന്നാണ് ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും മോചിപ്പിക്കുകയും ചെയ്തു. പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തിൽ പഠിക്കുന്ന ബാലനീതി നിയമപ്രകാരം സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി അധികൃതർ പറയുന്നു.

മതപാഠശാലയിലെ വിദ്യാർത്ഥിനിയായ പതിനേഴുകാരി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പെൺകുട്ടി കൊളത്തൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടത്തിപ്പുകാരനായ മുഹമ്മദ് റഫീഖിനെ അറസ്റ്റു ചെയ്തതും. കൂടുതൽ പെൺകുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നത് പരിശോധിച്ചുവരികയാണ്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP