Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർത്തഡോക്‌സ് സഭയിലെ പീഡന പരാതിയിൽ കേസെടുക്കുമെന്ന് ഡി.ജി.പി; വൈദികർ ബലാത്സംഗം ചെയ്‌തെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി യുവതി; നാളെ കേസ് രജിസ്റ്റർ ചെയ്യും; യുവതിയെ താൻ കുമ്പസരിപ്പിച്ചിട്ടില്ല, നുണ പരിശോധനയ്ക്ക് വരെ തയ്യാറെന്ന് ലൈംഗികാരോപണ വിധേയനായ ഒരു വൈദികൻ; യുവതി കോളേജിൽ തന്റെ സീനിയറായിരുന്നെന്നും അശ്ലീല ചിത്രങ്ങൾ അയച്ചിട്ടില്ലെന്നും ഫാ.ജോൺസൺ വി മാത്യു

ഓർത്തഡോക്‌സ് സഭയിലെ പീഡന പരാതിയിൽ കേസെടുക്കുമെന്ന് ഡി.ജി.പി; വൈദികർ ബലാത്സംഗം ചെയ്‌തെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി യുവതി; നാളെ കേസ് രജിസ്റ്റർ ചെയ്യും; യുവതിയെ താൻ കുമ്പസരിപ്പിച്ചിട്ടില്ല, നുണ പരിശോധനയ്ക്ക് വരെ തയ്യാറെന്ന് ലൈംഗികാരോപണ വിധേയനായ ഒരു വൈദികൻ; യുവതി കോളേജിൽ തന്റെ സീനിയറായിരുന്നെന്നും അശ്ലീല ചിത്രങ്ങൾ അയച്ചിട്ടില്ലെന്നും ഫാ.ജോൺസൺ വി മാത്യു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി അദ്ധ്യാപികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയിലെ വൈദികർക്കെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. വി എസ്. അച്യുതാനന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമികാന്വേഷണമാണ് നടത്തിയത്.

ശനിയാഴ്ച പത്തനംതിട്ടയിലെത്തി യുവതിയുടെ ഭർത്താവിൽനിന്നും ഞായറാഴ്ച യുവതിൽനിന്നും സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഭർത്താവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുക. ഇരയാക്കപ്പെട്ട യുവതി നൽകിയ മൊഴിയും വൈദികർക്ക് എതിരാണ്. അതുകൊണ്ട് തന്നെയാണ് കേസ് മുറുകുന്നത്.

അതേസമയം ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണ വിവാദത്തിൽ വെളിപ്പെടുത്തലുമായി ആരോപണ വിധേയനായ വൈദികൻ രംഗത്തെത്തി. താൻ യാക്കോബായഓർത്തഡോക്സ് സഭാ കക്ഷി വഴക്കിന്റെ ഇരയാണെന്നും, തനിക്കെതിരെ നൽകിയ പരാതി ബ്ലാക്ക്മെയിൽ ചെയ്യാനാണെന്നും ഫാ.ജോൺസൺ വി.മാത്യൂ വെളിപ്പെടുത്തി.

യുവതിയെ തനിക്ക് അറിയാമെന്ന് സമ്മതിച്ച വൈദികൻ,യുവതി കോളേജിൽ തന്റെ സീനിയറായിരുന്നു എന്നും അശ്ലീല ചിത്രങ്ങൾ അയച്ചിട്ടില്ല, പരാതിക്കാരിയുമായി ഒരുമിച്ച് സഞ്ചരിച്ചിട്ടില്ല, അവരെ കുമ്പസാരിപ്പിച്ചിട്ടില്ലെന്നും ഫാ.ജോൺസൺ വി മാത്യു പറഞ്ഞു. യാക്കോബായ -ഓർത്തഡോക്സ് സഭാ കക്ഷി വഴക്കിന്റെ ഇരയാണ് താൻ. പൊലീസ് തന്റെ ടവർ ലൊക്കേഷൻ അടക്കമുള്ളവ പരിശോധിക്കട്ടെയെന്നും ഫാ.ജോൺസൺ വി മാത്യു പ്രതികരിച്ചു.

അതേസമയം തന്റെ പരാതി ആരെയും ബ്ലാക്ക്മെയിൽ ചെയ്യാനല്ലെന്നും കൃത്യമായ നടപടിക്ക് വേണ്ടിയുള്ളതാണെന്നും പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് പ്രതികരിച്ചു. ഓർത്തഡോക്സ് സഭയിലെ വിവിധ ഭദ്രാസനങ്ങളിലെ വൈദികർ തന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ഇയാളുടെ പരാതി. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഇയാൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP