Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലിക്കായി എത്തിയ ആദ്യദിവസം തന്നെ സെക്യൂരിറ്റി അടിച്ചു മാറ്റിയത് നഴ്‌സിന്റെ രണ്ടുപവൻ വരുന്ന വള; മുഹമ്മദ് അൻസാറും അരവിന്ദനും കുടുങ്ങിയത് ഐയിയു ഡ്യൂട്ടി കഴിഞ്ഞ് എത്തിയ നിഷമോൾ നൽകിയ പരാതിയിൽ; ഇരുവർക്കും വിനയായത് സിസിടിവിയും പിആർഒയുടെ പരിശോധനയും

ജോലിക്കായി എത്തിയ ആദ്യദിവസം തന്നെ സെക്യൂരിറ്റി അടിച്ചു മാറ്റിയത് നഴ്‌സിന്റെ രണ്ടുപവൻ വരുന്ന വള; മുഹമ്മദ് അൻസാറും അരവിന്ദനും കുടുങ്ങിയത് ഐയിയു ഡ്യൂട്ടി കഴിഞ്ഞ് എത്തിയ നിഷമോൾ നൽകിയ പരാതിയിൽ; ഇരുവർക്കും വിനയായത് സിസിടിവിയും പിആർഒയുടെ പരിശോധനയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൂർദ് ആശുപത്രിയിൽ നഴ്‌സുമാർക്കുള്ള മുറിയിലെ ലോക്കർ കുത്തിത്തുറന്ന് സ്വർണം കവർന്നത് സുരക്ഷാജീവനക്കാരൻ. ആശുപത്രിയിൽ ജോലിക്കെത്തിയ ആദ്യദിവസം തന്നെ സെക്യുരിറ്റി ആശുപത്രിയിലെ ലോക്കറിൽ നിന്നും അടിച്ചുമാറ്റിയത് 2 പവൻ വരുന്ന വളകൾ. സ്വർണം കവർന്ന സെക്യൂരിറ്റി ജീവനക്കാരനും സഹായിയും പൊലീസ് പിടിയിലായത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങിയതോടെ. കളമശേരി എച്ച്എംടി ക്വാർട്ടേഴ്‌സിൽ മുഹമ്മദ് അൻസാർ (30), സഹായിയും ഓട്ടോ ഡ്രൈവറുമായ എളമക്കര പുതുക്കുളങ്ങര വീട്ടിൽ അരവിന്ദൻ (43) എന്നിവരെയാണു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഐസിയുവിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിലെ ലോക്കർ കുത്തിത്തുറന്നായിരുന്നു മോഷണം. നഴ്‌സ് കൂത്താട്ടുകുളം സ്വദേശിനി നിഷാമോളുടെ സ്വർണമാണു നഷ്ടപ്പെട്ടത്.

17ന് ആശുപത്രിയുടെ സെക്യൂരിറ്റി ചുമതല പുതിയ ഏജൻസിയെ ഏൽപിച്ചിരുന്നു. അന്നു നൈറ്റ് ഡ്യൂട്ടിക്കെത്തിയ അൻസാറിനായിരുന്നു ഐസിയുവിന്റെ സുരക്ഷാച്ചുമതല. ആഭരണങ്ങളും മൊബൈൽ ഫോണും ഉള്ളിൽ അനുവദിക്കാത്തതിനാൽ ഡ്യൂട്ടിയിൽ ഉള്ള നഴ്‌സുമാർ അവ ലോക്കറിൽ സൂക്ഷിക്കുകയാണു പതിവ്. ഇതു മനസ്സിലാക്കിയ അൻസാർ രാത്രി 12 മണിയോടെ ലോക്കർ തകർത്ത് ഉള്ളിലുണ്ടായിരുന്ന ബാഗിൽനിന്നു വളകൾ കവരുകയായിരുന്നു. തുടർന്നു യൂണിഫോം മാറ്റി, പുറത്തു കാത്തുനിന്ന അരവിന്ദന്റെ ഓട്ടോയിൽ കയറി സ്ഥലംവിട്ടു. പിറ്റേന്നു പോണേക്കരയിലുള്ള ജൂവലറിയിൽ സ്വർണം വിൽക്കുകയും ചെയ്തു.

പിറ്റേന്നു രാവിലെ ഡ്യൂട്ടി കഴിഞ്ഞു പോകുന്ന സമയത്താണു വളകൾ നഷ്ടപ്പെട്ട കാര്യം നിഷാമോൾ മനസ്സിലാക്കിയത്. സംശയം തോന്നി സിസിടിവി പരിശോധിച്ചപ്പോൾ അൻസാർ മുറിയിൽ കയറിയ കാര്യം വ്യക്തമായി. മോഷണദിവസം രാത്രി വൈകി ആശുപത്രി പിആർഒ നടത്തിയ പതിവു പരിശോധനയിൽ ഐസിയുവിന്റെ മുന്നിൽ അൻസാറിനെ കണ്ടിരുന്നുമില്ല. ഇതോടെയാണു നിഷ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർ വിറ്റ ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

എറണാകുളം എ.സി.പി. ലാൽജിയുടെ നിർദേശ പ്രകാരം നോർത്ത് എസ്‌ഐ. അനസ്, എസ്‌ഐ. ജബ്ബാർ, സീനിയർ സി.പി.ഒ.മാരായ വിനോദ് കൃഷ്ണ, ഗിരീഷ് ബാബു, സി.പി.ഒ.മാരായ രാജേഷ്, അജിലേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP