Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് അവയവ മാഫിയ സജീവം; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

സംസ്ഥാനത്ത് അവയവ മാഫിയ സജീവം; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ച് സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിൽ കേസ് എടുത്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു. ഐ ജി ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. എസ്‌പി. സുദർശൻ കേസ് അന്വേഷിക്കും. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.

സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ വരും. രണ്ടു വർഷത്തിനിടെ നിരവധി അനധികൃത ടപാടുകൾ നടന്നു. സർക്കാർ ജീവനക്കാർക്കും പങ്കെന്നും ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. വൃക്ക അടക്കമുള്ള അവയവങ്ങൾ ഇടനിലക്കാർ വഴി വ്യാപകമായി വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. തൃശൂർ കൊടുങ്ങല്ലൂരിലെ ഒരു കോളനി കേന്ദ്രീകരിച്ചാകും ആദ്യ അന്വേഷണം നടക്കുകയെന്നാണ് സൂചന.

സർക്കാരിൽ പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത്, അതിൽ അംഗമായിട്ടുള്ള 35 ആശുപത്രികൾ വഴി മാത്രമായിരിക്കണം അവയവക്കൈമാറ്റം നടത്താവൂ എന്നാണ് നിലവിലുള്ള നിയമം. എന്നാൽ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാതെയും ചെയ്തും അവയവക്കൈമാറ്റം നടക്കുന്നുവെന്നാണ് ഐജി ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തൃശൂർ കൊടുങ്ങല്ലൂരിൽ ഒരു കോളനിയിൽ കുറെയേറെ പേർ വൃക്ക കൈമാറിയതായി കണ്ടെത്തി. ഇവരെല്ലാം നിർധന കുടുംബാംഗങ്ങളാണ്. വിവിധ കാലഘട്ടങ്ങളിലായി, വിവിധ ആശുപത്രികളിലായിട്ടാണ് ഇവർ വൃക്കകൾ കൈമാറിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വളരെ നിർധനരായവരെയാണ് അവയവക്കച്ചവട മാഫിയ ഏജന്റുമാർ ഇരയാക്കുന്നതെന്നും, അവയവ കൈമാറ്റത്തിൽ സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്നും ഐജി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP