Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

എട്ട് വർഷത്തിനിടയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് അയ്യായിരം അവയവ തട്ടിപ്പ് കേസുകൾ; തട്ടിപ്പ് അരങ്ങേറിയത് സർക്കാർ പദ്ധതിയെന്ന് നിർദ്ധനരെ തെറ്റിദ്ധരിപ്പിച്ച്; അവയവം സ്വീകരിച്ചവർക്ക് വാഗ്ദാനം നൽകിയത് ഒരുകോടി വരെ; നൽകിയത് പത്ത് ലക്ഷം; ഏജന്റുമാരേയും ഡോക്ടർമാരേയും കേന്ദ്രീകരിച്ചിന് അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ തട്ടിപ്പ് മാഫിയ ശക്തിപ്രാപിക്കുന്നതിന്റെ ശക്തമായ തെളിവുകൾ പൊലീസിന്.എട്ട് വർഷത്തിനിടയിൽ സംസ്ഥാനത്ത് അയ്യായിരത്തിലധികം അവയവ തട്ടിപ്പുകൾ നടന്നതായി ക്രൈംബ്രാഞ്ച് നിഗമനം. സർക്കാർ പദ്ധതിയാണെന്നു നിർധനരെ തെറ്റിദ്ധരിപ്പിച്ചാണ് അവയവ മാഫിയ കോടികളുടെ തട്ടിപ്പു നടത്തിയതെന്നും സംശയമുണ്ട്.

അവയവം സ്വീകരിച്ചവരിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കിയ സംഘം അവയവദാതാക്കൾക്ക് 10 ലക്ഷം രൂപ മാത്രമാണു നൽകിയതെന്നും ബാക്കി തുക സ്വന്തമാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഏജന്റുമാർ, ചില ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും സംഘത്തിന്റെ ഏജന്റുമാർ നിരീക്ഷണത്തിലാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണു കൂടുതൽ തട്ടിപ്പു നടന്നത്. വൃക്ക, കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയുടെ പേരിലായിരുന്നു ഇതിൽ മിക്കവയും. നിയമവിരുദ്ധ അയവ മാറ്റം നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു റിപ്പോർട്ട് നൽകിയത്.തൃശൂർ ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ്‌പി കെ.എസ്. സുദർശനനാണു കേസ് അന്വേഷിക്കുന്നത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നാണു സൂചന.

വൃക്ക വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ 3 വിദേശികൾ ഉൾപ്പെടെ 7 പേർ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു. കേരളത്തിലെ സംഘങ്ങൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്നു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. വൃക്ക ആവശ്യമുള്ളവരെ സമീപിക്കുന്ന ബെംഗളൂരുവിലെ സംഘം, നഗരത്തിലെ പ്രമുഖ ഡോക്ടർമാരുടെ പേരുപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്നു കണ്ടെത്തിയിരുന്നു. വെബ്‌സൈറ്റിലൂടെയുള്ള തട്ടിപ്പിനു മുന്നൂറിലേറെപ്പേർ ഇരയായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP