Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എറണാകുളത്തെ ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയത് ആറ് പേർ; 23 പേർക്കെതിരെ കേസെടുത്തു; നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തു; കുട്ടികൾ ഉൾപ്പെട്ട നഗ്‌ന വീഡിയോകൾ പ്രചിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തവരെ കയ്യോടെ പൊക്കി പൊലീസ്; കേസിൽ കുടുങ്ങിയത് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവർ

എറണാകുളത്തെ ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയത് ആറ് പേർ; 23 പേർക്കെതിരെ കേസെടുത്തു; നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തു; കുട്ടികൾ ഉൾപ്പെട്ട നഗ്‌ന വീഡിയോകൾ പ്രചിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തവരെ കയ്യോടെ പൊക്കി പൊലീസ്; കേസിൽ കുടുങ്ങിയത് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ എറണാകുളം റൂറൽ ജില്ലയിൽ 6 പേരെ അറസ്റ്റ് ചെയ്തു.23 പേർക്കെതിരെ കേസെടുത്തു. ചെങ്ങമനാട് സ്വദേശി സുഹൈൽ ബാവ ( 20), ആലുവ അസാദ് റോഡിൽ ഹരികൃഷ്ണൻ (23), നേര്യമംഗലം സ്വദേശി സനൂപ് (31), പെരുമ്പാവൂർ മുടിക്കൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസ്ലം (23) അതിഥി തൊഴിലാളിയായ മുഹമ്മദ് ഇസ്ലാം (20), കാലടി നടുവട്ടം സ്വദേശി ബിജു അഗസ്തി (42), എന്നിവരാണ് റൂറൽ പൊലീസിന്റെ പിടിയിലായത്.

ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികൾ ഉൾപ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിൽ മൂന്നു സ്‌ക്വാഡുകളായി തിരിഞ്ഞ് ആലുവ ,പെരുമ്പാവൂർ , മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ അമ്പത്തിരണ്ട് ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

പുലർച്ചെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്. കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്‌പി കെ.കാർത്തിക് പറഞ്ഞു. സിഐ മാരായ സി. ജയകുമാർ, എം.ബി ലത്തീഫ് , കെ.ആർ മനോജ്, പി.എം ബൈജു, കെ.ജി. ഗോപകുമാർ, ഋഷികേശൻ നായർ , എഎസ്ഐ ബോബി കുര്യാക്കോസ്, സി.പി.ഒ മാരായ രാഹുൽ കെ.ആർ, ലിജോ ജോസ്, ഷിറാസ് അമിൻ, അയ്‌നിഷ് പി.എസ്, രതീഷ് സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇന്റർനെറ്റിൽ നിന്ന് സിഎസ്എം മെറ്റീരിയൽ ഡൗൺലോഡ് / അപ്ലോഡ് ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാൻ ഹൈടെക് മോദിലേക്ക് പോകാൻ കേരള പൊലീസിന്റെ സിസിഎസ്ഇ സെല്ലിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹെ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഐപി വിലാസം ശേഖരിക്കുകയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അത്തരം ചിത്രങ്ങൾ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തുകയുമാണ് പൊലീസ് ചെയ്യുന്നത്. ഇതിനുപുറമെ എൻസിഎംസിയിൽ നിന്ന് (എൻസിആർബി വഴി) ലഭിച്ച ടിപ്ലൈൻ റിപ്പോർട്ടുകളും വിശകലനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്തായിരുന്നു റെയ്ഡുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP