Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സ്വന്തം മക്കളുടേയും ബന്ധുക്കളുടേ നഗ്ന വീഡിയോ പോസ്റ്റ് ചെയ്യുന്ന കാമവെറിയന്മാർ; സ്വന്തം ഫോണിൽ പകർത്തിയ പങ്കാളിയുടെ വീഡിയോ അബദ്ധത്തിൽ ഗ്രൂപ്പിലിട്ടവരും നിരീക്ഷണത്തിൽ; വിഡിയോയ്‌ക്കെതിരെ റിപ്പോർട്ട് ചെയ്താൽ അംഗത്തെ ബ്ലോക്ക് ചെയ്ത് ഗ്രൂപ്പ് ശുദ്ധീകരിക്കൽ; നീലക്കുറിഞ്ഞി ഗ്രൂപ്പിലേത് പൊലീസിനേയും ഞെട്ടിച്ച പോൺ വീഡിയോ പ്രചരണം; ഓപ്പറേഷൻ പി ഹണ്ടിൽ നിരീക്ഷണം തുടരാൻ സൈബർ ഡോം

സ്വന്തം മക്കളുടേയും ബന്ധുക്കളുടേ നഗ്ന വീഡിയോ പോസ്റ്റ് ചെയ്യുന്ന കാമവെറിയന്മാർ; സ്വന്തം ഫോണിൽ പകർത്തിയ പങ്കാളിയുടെ വീഡിയോ അബദ്ധത്തിൽ ഗ്രൂപ്പിലിട്ടവരും നിരീക്ഷണത്തിൽ; വിഡിയോയ്‌ക്കെതിരെ റിപ്പോർട്ട് ചെയ്താൽ അംഗത്തെ ബ്ലോക്ക് ചെയ്ത് ഗ്രൂപ്പ് ശുദ്ധീകരിക്കൽ; നീലക്കുറിഞ്ഞി ഗ്രൂപ്പിലേത് പൊലീസിനേയും ഞെട്ടിച്ച പോൺ വീഡിയോ പ്രചരണം; ഓപ്പറേഷൻ പി ഹണ്ടിൽ നിരീക്ഷണം തുടരാൻ സൈബർ ഡോം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിൽ പിടിക്കപ്പെട്ടവരിൽ നീലക്കുറിഞ്ഞി ഗ്രൂപ്പിൽ സ്വന്തം മക്കളുടെയും ബന്ധുക്കളുടെയും നഗ്ന വിഡിയോ പോസ്റ്റ് ചെയ്തവർ വരെ. സ്വന്തം ഫോണിൽ പകർത്തിയ പങ്കാളിയുടെ വിഡിയോകൾ അബദ്ധത്തിൽ ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ടെന്നും സൈബർ ഡോം കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലൂടെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പതിനൊന്ന് പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓപ്പറേഷൻ പി ഹണ്ട് 3ന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. ആലംബം, അധോലോകം, നീലക്കുറിഞ്ഞീ എന്നീ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. നിരവധി മലയാളികൾ അംഗങ്ങളായുള്ള വാട്സ്ആപ്പ്, ടെലിഗ്രാം പോൺ ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. കുട്ടികളുടെ പോൺ വിഡിയോ വിതരണം ചെയ്തിരുന്ന വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങളെ തേടി സിബിഐയും ഇന്റർപോളും അന്വേഷണത്തിലാണ്.

അശ്ലീല വീഡിയോ വെബ്സൈറ്റുകളെ സർക്കാർ നിയന്ത്രിച്ചെങ്കിലും വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോം വഴിയുള്ള പോൺ വീഡിയോ പ്രചരണത്തിന് തടയിടാനായിട്ടില്ല. ഇത്തരം ആപ്ലിക്കേഷനുകളിലൂടെയാണ് കൂടതലായും പോൺ വീഡിയോകൾ പ്രചരിക്കുന്നത്. സ്മാർട് ഫോണുകളിൽ നിന്നുമാണ് ഇപ്പോൾ മിക്ക പോൺ വെബ്സൈറ്റുകൾക്കും കൂടുതൽ സന്ദർശകർ. ഇത് നിരോധിച്ചെങ്കിലും വാട്സ്ആപ്പ്, ടെലിഗ്രാം വഴിയുള്ള അശ്ലീല വീഡിയോ പ്രചരണം തുടരുകയാണ്.

ഞായറാഴ്ച അറസ്റ്റിലായവരിൽ ചിലർ നീലക്കുറിഞ്ഞി എന്ന അശ്ലീല ടെലിഗ്രാം ഗ്രൂപ്പിൽ നിന്നുള്ളവരാണ് മലയാളികളാണ് ഈ ഗ്രൂപ്പ് നിയന്ത്രിക്കുന്നത്. നിരവധി പോൺ വീഡിയോകളാണ് ഗ്രൂപ്പിൽ ഓരോ ദിവസവും എത്തുന്നത്. രണ്ട് ലക്ഷത്തിലധികം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. രണ്ട് ലക്ഷമാണ് ടെലിഗ്രാം ഗ്രൂപ്പിന്റെ പരിധി എങ്കിലും നീലക്കുറിഞ്ഞിയുടെ അംഗത്വത്തിനായി ഇപ്പോഴും പലരും കാത്തിരിക്കുകയാണ്. കുട്ടികളുടെ പോൺ വീഡിയോകളും ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ വീഡിയോ നീക്കം ചെയ്യുകയും അംഗത്തെ ബ്ലോക്ക് ചെയ്യുകയും ചെയ്യും.

സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ തിരയുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ കേരള പൊലീസ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്യുകയും 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ നടപടി. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. വാട്സ് ആപ്, ഫെയ്സ് ബുക്ക്, ടെലഗ്രാം എന്നിവയിൽ സജീവമായി ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പൊലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. തിരുവനന്തപുരം റൂറൽ ജില്ലയിൽ 2 പേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂർ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ്.എസ് എന്നിവരാണ് പിടിയിലായത്.

പത്തനംതിട്ട ജില്ലയിൽ വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവർ അറസ്റ്റിലായി. എറണാകുളം ജില്ലയിൽ നിന്ന് രണ്ട് പേർ പിടിയിലായി. അനൂപ്, രാഹുൽ ഗോപി എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ജില്ലയിൽ നിന്ന് മൂന്ന് പേരെ പിടികൂടി. മതിപറമ്പ് സ്വദേശികളായ ജിഷ്ണു.എ, രമിത്.കെ കരിയാട് സ്വദേശി ലിജേഷ്.ജി.പി എന്നിവരാണ് കണ്ണൂരിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേർ. പാലക്കാട് മലപ്പുളം ജില്ലകളിൽ നിന്ന് ഒരാൾ വീതം പിടിയിലായി. പിടിയിലായവരിൽ നിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്പ്, മോഡം, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളും കണ്ടെത്താൻ കഴിഞ്ഞു.

എ ഡി ജി പിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിൽ ഹൈടെക് ക്രൈം എൻക്വയറി സെൽ ഇൻസ്പെക്ടർ സ്റ്റാർമോൻ ആർ.പിള്ളയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിമാരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെയുള്ള പൊലീസ് നടപടികൾക്ക് ഇന്റർപോൾ സഹകരണവും പരിശീലനവും നൽകി വരുന്നു.

നഗ്നചിത്രങ്ങൾ തുടർച്ചയായി നവ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്ന 12 പേരാണ് പിടിയിലായത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നതു തടയുന്നതിനായി സൈബർഡോം ആരംഭിച്ച 'ഓപ്പറേഷൻ പി ഹണ്ടി'ന്റെ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്നചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. 84 വ്യക്തികളെക്കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരുടെ ഫോണിൽ നിന്നും ലാപ് ടോപ്പിൽ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്നദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ പി ഹണ്ടി'ന്റെ പരിശോധന തുടരുകയാണ്. കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.

ആലംബം , അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകൾ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നതു തടയുന്നതിനായാണ് സൈബർഡോം ഓപ്പറേഷൻ പി ഹണ്ട് ആരംഭിച്ചത്. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ സൈബർ ഡോമിനേയോ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനേയോ അറിയിക്കാൻ കേരള പൊലീസ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP