Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും ഒരു ലക്ഷം പിടിച്ചെടുത്തതിനൊപ്പം കൂടുതൽ തട്ടിപ്പ് പുറത്ത്; അഡ്‌മിഷൻ സമയത്ത് വാങ്ങുന്ന പി.ടി.എ ഫണ്ടും മെമ്പർഷിപ്പ് ഫീസിനും രസീത് നൽകിയതിന് രേഖകളില്ല; ആയിരം രൂപയിൽ കൂടുതൽ ഓരോ വിദ്യാർത്ഥികളിൽ നിന്നും അനധികൃതമായി പിരിച്ചെടുത്തതായും റിപ്പോർട്ട്; വിജിലൻസിന്റെ ഓപ്പറേഷൻ 'ഈഗിൾ' മിന്നൽ പരിശോധനയിൽ തെളിയുന്നത് വമ്പൻ തട്ടിപ്പിന്റെ കഥ

മലപ്പുറം ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും ഒരു ലക്ഷം പിടിച്ചെടുത്തതിനൊപ്പം കൂടുതൽ തട്ടിപ്പ് പുറത്ത്; അഡ്‌മിഷൻ സമയത്ത് വാങ്ങുന്ന പി.ടി.എ ഫണ്ടും മെമ്പർഷിപ്പ് ഫീസിനും രസീത് നൽകിയതിന് രേഖകളില്ല; ആയിരം രൂപയിൽ കൂടുതൽ ഓരോ വിദ്യാർത്ഥികളിൽ നിന്നും അനധികൃതമായി പിരിച്ചെടുത്തതായും റിപ്പോർട്ട്; വിജിലൻസിന്റെ ഓപ്പറേഷൻ 'ഈഗിൾ' മിന്നൽ പരിശോധനയിൽ തെളിയുന്നത് വമ്പൻ തട്ടിപ്പിന്റെ കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ, മലപ്പുറം ജില്ലയിലെ വിവിധ എയിഡഡ് സ്‌കൂളുകളിലും, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസ കാര്യാലയത്തിലും ഓപ്പറേഷൻ ഈഗിൾ പ്രകാരം മിന്നൽ പരിശോധന നടത്തി. ഇന്ന് ജില്ലയിലെ വിവിധ എയിഡഡ് സ്‌കൂളുകളിലും, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസം കാര്യാലയത്തിലും മലപ്പുറം വിജിലൻസ് ആന്റികറപ്ഷൻ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.

എയിഡഡ് സ്‌കൂൾ മാനേജ്മെന്റും പി.ടി.എ കമ്മറ്റികളും സ്‌കൂൾ അഡ്‌മിഷൻ സമയത്ത് അനധിക്യതമായി പണപ്പിരിവ് നടത്തുന്നു എന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തന വ്യാപകമായി ഓപ്പറേഷൻ ഈഗിൾ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

ഇതിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് ഡി.വൈ.എസ്‌പി രാമചന്ദ്രന്റെ നിർദ്ദേശ പ്രകാരം നാല് സംഘങ്ങളായി തിരിഞ്ഞ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസം ഓഫീസ് മലപ്പുറം, ഓറിയന്റൽ സ്‌കുൾ അരീക്കോട്, വടക്കാങ്ങര തങ്ങൾ ഹെയർ സെകണ്ടറി സ്‌കൂൾ, പി.കെ.എം. എം ഹെയർ സെകണ്ടറി സ്‌കൂൾ ഇടരിക്കോട് എന്നീ ഓഫീസുകളിൽ പരിശോധന നടത്തി.

പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ

പരിശോധനയിൽ കണ്ടെത്തിയതായ ക്രമക്കേടുകൾ ഇവയാണ്, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസം മലപ്പുറം ഓഫീസ്സിൽ കണക്കിൽപെടാത്ത 95000 രൂപ പിടിച്ചെടുത്തു. ജൂനിയർ സൂപ്രണ്ട് ശ്രീകുമാറിന്റെ കയ്യിൽനിന്നാണ് പണം പിടിച്ചെടുത്തത്. കൂടാതെ എയിഡഡ് സ്‌കൂളിലെ ഹയർസെകണ്ടറി ടീച്ചേയ്സിന്റെ കൺഫർമേഷൻ വൈകിപ്പിക്കുന്നതായും കാണപെട്ടു. മറ്റു സ്‌കൂളുകളിൽ പരിശോധന നടത്തിയതിൽ കാഷ് രജിസ്റ്റർ ശരിയായ രീതിയിൽ രേഖപ്പെടുത്തിയതായി കാണുന്നില്ലെന്നും വിജിലൻസ് അധികൃതർ പരിശോധനക്ക് ശേഷം പറഞ്ഞു. ഇതിനുപുറമെ കുട്ടികളിൽ നിന്നും അഡ്‌മിഷൻ സമയത്ത് വാങ്ങുന്ന പി.ടി.എഫണ്ടും മെമ്പർഷിപ്പ് ഫീസ്സിനും രശീത് നൽകിയതായി രേഖകൾ ഒന്നും തന്നെ ഇല്ല.

അഡ്‌മിഷൻ സമയത്ത് വാങ്ങുന്ന പി.ടി.എ ഫണ്ടും മെമ്പർഷിപ്പ് ഫീസ്സും അക്കൗണ്ടിൽ അടച്ചതായും കാണുന്നില്ല. പല സ്‌കൂൾകളിലും 2019 വർഷത്തെ സ്‌കൂളുകൾ അഡ്‌മിഷനുമായി ബന്ധപ്പെട്ട് യാതൊരു വിധ രജിസ്റ്ററും സൂക്ഷിച്ചു വരുന്നതായി കാണപ്പെട്ടില്ല. കൂടാതെ സുല്ലമുസ്സല്ലം ഓറിയന്റൽ സ്‌കൂളിൽ പി.ടി.എ ഫണ്ടും മെമ്പർഷിപ്പ് ഫീസ്സിന് പുറമെ 450 രൂപ വീതം കുട്ടികളിൽ നിന്നും അധികമായി പിരിച്ചെടുത്തതായും ഡെവലപ്പ്മെന്റ് ഫണ്ട് എന്ന്കാണിച്ച് പത്തോളം വിദ്യാർത്ഥികളിൽ നിന്നും ആയിരം രൂപയിൽ കൂടുതൽ ഓരോ വിദ്യാർത്ഥികളിൽ നിന്നു പിരിച്ചെടുത്തതായും കാണപ്പെട്ടതായി പരിശോധനക്ക് ശേഷം അന്വേഷണ സംഘം പറഞ്ഞു.

ഇന്നു രാവിലെ 12.00 മണിക്ക് പരിശോധന ആരംഭിക്കുകയും വൈകുന്നേരം 5.00 മണിയോട് കൂടി അവസാനിക്കുകയും ചെയ്തു. ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടികൾക്ക് ശുപാർശ ചെയ്തുകൊണ്ട് വിശദ വിവരങ്ങൾ ഉൾപ്പെടുത്തി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മലപ്പുറം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് എ. രാമചന്ദ്രൻ പറഞ്ഞു. എ. രാമചന്ദ്രനാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ ഡി.വൈ.എസ്‌പി ഷാനവാസ്, ഡി.വൈ.എസ്‌പി ജോൺസൺ.ജി, പൊലീസ് ഇന്ഴസ്പെക്ടർ സുരേഷ്.

വി, എഎസ്ഐമാരായ ശ്രീനിവാസൻ , മോഹൻദാസ് , സലീം, വിജയകുമാർ എസ്.സി.പീ.ഒ മാരായ മുഹമ്മദ് ഹനീഫ, മുഹമ്മദ് റഫീഖ്, സി.പി.ഒ മാരായ, സന്തോഷ്, പ്രജിത്, അബ്ദു സബൂർ, സമീർ,സബീർ പറക്കാട് ഡ്രൈവർ മണികണ്ഠൻ തുടങ്ങിയവരും, മലപ്പുറം ഭൂജല വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥരായ ശ്രീ. ദിലീപ് അമർനാഥ്, മുഹമ്മദ് കബീർ, ജില്ല സർവ്വെ ഓഫീസിലെ എസ്. എസ് ബിനു, കെ ദാമോദരൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP