Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓൺലൈൻ പെൺവാണിഭ സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ; പിടിയിലായ കരമന സ്വദേശി മനു ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കുന്ന ആൾ; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച്

ഓൺലൈൻ പെൺവാണിഭ സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ; പിടിയിലായ കരമന സ്വദേശി മനു ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കുന്ന ആൾ; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റിലായി. തിരുവനന്തപുരം കരമന സ്വദേശി മനുമാണ് അറസ്റ്റിലായത്. അഞ്ച് ജില്ലകളിൽ നടന്ന റെയ്ഡിൽ 5 സ്ത്രീകളും കുട്ടികളും ഉൾപ്പടെ 13 പേരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ 14വയസുകാരനും ഉൾപ്പെട്ടിരുന്നു. ഇപ്പോൾ അറസ്റ്റിലായ മനുവാണ് ഓൺലൈനിലൂടെ സ്ത്രീകളെ ആവശ്യപ്പെടുന്നവർക്ക് ഇവരെ എത്തിച്ചു നൽകിയിരുന്നത് എന്നാണ് അറിയുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

പ്രമുഖ വെബ്‌സൈറ്റുകളിലൂടെ എസ്‌കോർട്ട് സർവീസ് എന്ന പേരിലാണ് പെൺവാണിഭം നടത്തിയിരുന്നുത്. കുട്ടികളെയും സംഘം ഉപയോഗിച്ചിരുന്നു. സംഘത്തിലെ മറ്റൊരു പ്രധാന കണ്ണിയായ കൊല്ലം സ്വദേശിനിയെ ചുറ്റിപ്പറ്റിയും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നീളുന്നതായി റിപ്പോർട്ടുണ്ട്. പ്രമുഖ നടിമാർ അടക്കമുള്ളവർക്ക് പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്ന സൂചന പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമ്പോൾ കൂടുതൽ വരും ദിവസങ്ങളിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.

തിരുവനന്തപുരം ജില്ലയിൽ മാത്രം അരഡസനോളം കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവയെല്ലാം ഓൺലൈൻ സൈറ്റുകളുടെ പിന്തുണയോടെയാണ് കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നത്. എന്നാൽ, നടത്തിപ്പുകാർക്ക് ഉന്നതരാഷ്ട്രീയ ബന്ധമുള്ളതിനാൽ നടപടിയെടുക്കാനാകാത്ത സാഹചര്യമാണെന്ന് പൊലീസ് ഉന്നതർ പറയുന്നു. വെബ്‌സൈറ്റ് വഴിയും ഫേസ്‌ബുക് വഴിയും സംസ്ഥാന വ്യാപകമായി പെൺവാണിഭം നടത്തുന്ന എട്ടംഗ സംഘത്തെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതിനു പിന്നാലെ ഉന്നതങ്ങളിൽനിന്ന് ഫോൺവിളി എത്തിയിരുന്നു. ചിലരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി ഇരകളായി ചിത്രീകരിക്കാൻ സമ്മർദം ശക്തമാണ്.

കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈൻ പെൺവാണിഭം നടത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് ഈ കണ്ടെത്തൽ. ഈ കേസിൽ അറസ്റ്റിലായവർ ഒരു വെബ്‌സൈറ്റിലൂടെ മാത്രമാണ് ഇടപാടുകൾ നടത്തിയതെന്നാണു കണ്ടെത്തൽ. പെൺവാണിഭ സംഘത്തിലെ വനിതാ ഏജന്റിനായി ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു. കൊല്ലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വാണിഭ കേന്ദ്രത്തിലേക്കു പെൺകുട്ടികളെ എത്തിച്ചത് ഇവരാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനിൽനിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. കൊല്ലത്തുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.

വർഷങ്ങളായി ഉണ്ണിക്കൃഷ്ണൻ ഓൺലൈൻ പെൺവാണിഭം നടത്തുന്ന വ്യക്തിയാണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ട ഒരാൾ അറസ്റ്റിലാകുന്നതും ആദ്യമായാണ്. ഇയാൾക്കൊപ്പം സജീവമായി മറ്റ് രണ്ടുപേരുമുണ്ട്. കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണനുവേണ്ടി രണ്ട് അഭിഭാഷകരാണ് ഹാജരായത്.

ഉണ്ണികൃഷണൻ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളാണ് ലൊക്കാറ്റോ എന്ന വെബ്‌സൈറ്റിൽ നിരവധിയുള്ളത്. രജിസ്‌റർ ചെയ്തിരിക്കുന്ന ഐപി അഡ്രസ് ഇയാളുടെ കമ്പ്യൂട്ടറിന്റേതാണ്. വഴുതക്കാടുള്ള ഫ്‌ലാറ്റിൽ നിന്നും ഇയാളെ പിടികൂടിയതുമുതൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. വർമ്മ എസ്‌കോർട്ടെന്നാണ് ഉണ്ണികൃഷണൻ അറിയപ്പെട്ടിരുന്നത്. പെൺകുട്ടികളെ തിരുവനന്തപുരത്ത് ഓൺലൈൻ വഴി ആരു കൈമാറിയാലും ഉണ്ണികൃഷ്ണനും കമ്മീഷനെത്തിയിരുന്നവെന്ന് പൊലീസ് പറയുന്നു. പെൺവാണിഭത്തിലൂടെ ഇയാൾ നല്ല സമ്പാദ്യമുണ്ടാക്കിയിട്ടുണ്ട്.

ഒരു ഇടപാടിന് അയ്യായിരം മുതൽ പതിനായിരം രൂപവരെയായിരുന്നു ഉണ്ണികൃഷ്ണന്റെ കമ്മീഷൻ. തിരുമല സ്വദേശിയായ യുവതിയാണ് ഇടപാടുകൾക്ക് ഇടനിലക്കാരിയായിരുന്നത്. ഇവരാണ് പെൺകുട്ടികളെയും സ്ത്രീകളെയും സംഘത്തിലേക്ക് എത്തിച്ചുകൊടുത്തിരുന്നത്. അഞ്ചുവർഷമായി ഉണ്ണികൃഷ്ണനും ഈ യുവതിയും പെൺവാണിഭം നടത്തുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP