Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

മുംബൈയിൽ നിന്നെത്തിയ സ്ത്രീകളെ മർദ്ദിച്ച് നഗ്നരാക്കി ഫോട്ടോ എടുത്തത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന വ്യാജേന; കയ്യിലുണ്ടായിരുന്ന 20,000 രൂപ കൈക്കലാക്കിയ ശേഷം അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത് പടം പ്രചരിപ്പിക്കാതിരിക്കാനായി; എറണാകുളം പൊലീസ് അറസ്റ്റു ചെയ്ത ഹിലർ ഖാദർ, ജോയൽ സിബി, മാക്‌സ്‌വെൽ ഗബ്രിയേൽ, റെന്നി മത്തായി എന്നിവർ ഓൺലൈൻ സെക്‌സ് റാക്കറ്റിലെയും കണ്ണികൾ

മുംബൈയിൽ നിന്നെത്തിയ സ്ത്രീകളെ മർദ്ദിച്ച് നഗ്നരാക്കി ഫോട്ടോ എടുത്തത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന വ്യാജേന; കയ്യിലുണ്ടായിരുന്ന 20,000 രൂപ കൈക്കലാക്കിയ ശേഷം അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത് പടം പ്രചരിപ്പിക്കാതിരിക്കാനായി; എറണാകുളം പൊലീസ് അറസ്റ്റു ചെയ്ത ഹിലർ ഖാദർ, ജോയൽ സിബി, മാക്‌സ്‌വെൽ ഗബ്രിയേൽ, റെന്നി മത്തായി എന്നിവർ ഓൺലൈൻ സെക്‌സ് റാക്കറ്റിലെയും കണ്ണികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘത്തിന് ഓൺലൈൻ സെക്‌സ് റാക്കറ്റുമായും ബന്ധം. മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലർ ഖാദർ(29), ആലപ്പുഴ തുറവൂർ വടശ്ശേരിക്കരി വീട്ടിൽ ജോയൽ സിബി(22), മുളവുകാട് മാളിയേക്കൽ വീട്ടിൽ മാക്‌സ്വെൽ ഗബ്രിയേൽ(25), കണ്ണൂർ പയ്യാവൂർ പൈസ ഗിരി ആക്കൽ വീട്ടിൽ റെന്നി മത്തായി(37) എന്നിവരാണ് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസാണ് ഇവരെ തട്ടിപ്പ് നടത്തുന്നതിനിടെ പിടികൂടിയത്. മുംബെ സ്വദേശികളായ യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ എസ്‌കോർട് സർവീസ് നൽകുകയും സ്ത്രീകളെ ഹോട്ടലുകളിൽ എത്തിച്ചു നൽകുയും ചെയ്തുവന്ന നാലു പേരെയാണു നഗരത്തിലെ ഹോട്ടലിൽ വച്ച് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഇവരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടുന്നതിനുള്ള പദ്ധതിയൊരുക്കിയിരുന്നു. ഇതിനിടെയാണ് നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്ത മുംബെ സ്വദേശികളായ സ്ത്രീകളെ കബളിപ്പിക്കാൻ സംഘം ശ്രമം നടത്തിയത്.

വൈകിട്ട് അഞ്ചു മണിയോടു കൂടി പ്രതികളായ മാക്‌സ്വെൽ, ജോയൽ എന്നിവർ സഹോദരിമാരായ മുംബെ സ്വദേശികൾ താമസിക്കുന്ന മുറിയിൽ അതിക്രമിച്ചു കയറി. മുറി പൂട്ടിയ ശേഷം മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവർ എവിടെ എന്ന് അന്വേഷിച്ചു. ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് അവകാശപ്പെട്ടായിരുന്നു പരിശോധന. മുറിയിൽ കഞ്ചാവ് ഉണ്ടോയെന്നു ചോദിച്ചും പരിശോധന നടത്തി.

ഇതിനിടെ പ്രതികൾ ഫോൺ ചെയ്ത് സംഘാഗംങ്ങളായ റെന്നിയെയും ഹിലറിനെയും മുറിയിലേക്കു വരുത്തി. എത്തിയ ഉടൻ ഇവർ പരാതിക്കാരിയെയും ഒപ്പമുള്ള സഹോദരിയെയും മർദിച്ചു. ഇരുവരുടെയും ഫോണുകൾ പിടിച്ചുവാങ്ങുകയും കയ്യിലുണ്ടായിരുന്ന 20,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇവരെ നഗ്‌നരാക്കി മൊബൈലിൽ ചിത്രങ്ങൾ പകർത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വീടുകളിലേയ്ക്കും അയയ്ക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ ഹോട്ടൽ മാനേജരെ പൊലീസ് ആണെന്ന് പറഞ്ഞ് മുറിയിലേക്കു വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി.

വിവരം അറിഞ്ഞ എസിപി ലാൽജിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വരുന്നത്. ഹോട്ടൽ അധികൃതർ പോലും ഇവർ തട്ടിപ്പുകാരാണെന്ന വിവരം അറിയുന്നത് അപ്പോഴാണ്. നേരത്തെയും ഇത്തരത്തിലുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെത്തുടർന്നു നഗരത്തിൽ വ്യാപകമാകുന്ന ഓൺലൈൻ പെൺവാണിഭ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

നഗരത്തിൽ നടന്നിട്ടുള്ള സമാനമായ സംഭവങ്ങൾ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്ന സ്ത്രീകൾ പലപ്പോഴും നാണക്കേട് ഭയന്ന് വിവരം പുറത്തുപറയാറില്ല. അതിനാൽ തന്നെ പണം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും പരാതി നൽകാറില്ല എന്നതും സംഘത്തിന് പലപ്പോഴും സഹായകരമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP