Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കേരളം മുഴുവൻ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ; ഏറ്റവും കൂടുതൽ കൊച്ചിയിൽ; ഇരുപതോളം സൈറ്റുകലുടെ വിവരം കണ്ടെത്തിയെങ്കിലും ഉടമകളെ കണ്ടെത്താനാവാതെ പൊലീസ്; കേരളം സായിപ്പുമാരെ കണ്ടു പഠിക്കുമ്പോൾ

കേരളം മുഴുവൻ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ; ഏറ്റവും കൂടുതൽ കൊച്ചിയിൽ; ഇരുപതോളം സൈറ്റുകലുടെ വിവരം കണ്ടെത്തിയെങ്കിലും ഉടമകളെ കണ്ടെത്താനാവാതെ പൊലീസ്; കേരളം സായിപ്പുമാരെ കണ്ടു പഠിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലുടനീളം ഓൺലൈൻ പെൺവാണിഭം സജീവമാണെന്ന നിഗമനത്തിൽ പൊലീസ്. ഓൺലൈൻ പെൺവാണിഭം നടത്താനായി ഇരുപതോളം വെബ്‌സൈറ്റുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നു സൈബർ ക്രൈം അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. എസ്‌കോർട്ട് സേവനങ്ങൾക്കെന്ന പേരിലാണു പല സൈറ്റുകളും പ്രവർത്തിക്കുന്നത്. എന്നാൽ സൈറ്റിന്റെ യഥാർത്ഥ ഉടമകളെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. പിടിക്കപ്പെടുന്നവരെല്ലാം ഇടനിലക്കാരാണെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ വരും ദിനങ്ങളിൽ ഇത്തരം സൈറ്റുകളുടെ പ്രവർത്തനം ക്രൈംബ്രാഞ്ചും സൈബർ സെല്ലും നിരീക്ഷിക്കും.

എന്നാൽ പൊലീസ് അറസ്റ്റിലും റെയ്ഡിലും കുലുങ്ങാതെ ഓൺലൈൻ പെൺവാണിഭ മാഫിയ പ്രവർത്തനം തുടരുകയാണ്. പതിനായിരം രൂപമുതൽ 25,000 രൂപ വരെ കൊടുക്കാൻ തയ്യാറാണെങ്കിൽ ഒരു ദിവസത്തേക്ക് ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാമെന്ന് ഇപ്പോഴും സൈറ്റിലുള്ള നമ്പറുകളിൽ വിളിച്ചാൽ ഏജന്റുമാർ ഉറപ്പു നൽകുന്നു. അറുപതിലധികം രാജ്യങ്ങളിൽ് പ്രവർത്തിക്കുന്ന ലൊക്കാന്റോ എന്ന വെബ്‌സെറ്റ് വഴയാണ് ഇപ്പോഴും പെൺവാണിഭം നടക്കുന്നത്. എല്ലാ ജില്ലയിലും ആൺ പെൺ വ്യത്യാസമില്ലാതെ വാണിഭം നടത്തുന്ന വൻ ശൃംഖലയാണ് പ്രവർത്തിക്കുന്നത്. ഇതിന് അന്താരാഷ്ട്ര ബന്ധങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന് യഥാർത്ഥ ഉടമകളെ കണ്ടെത്താനാകുന്നില്ല. സൈറ്റിന്റെ മറ്റ് വിശദാംശങ്ങൾ കണ്ടെത്താനാണ് ശ്രമം. മറ്റ് വെബ് സൈറ്റുകളും സമാന രീതിയിലാണ് പ്രവർത്തിക്കുന്നത്.

Stories you may Like

കൊച്ചിയാണ് ഓൺലൈൻ വാണിഭത്തിന്റെ കേന്ദ്രം. കോഴിക്കോടും സജീവമാണ്. വിദേശികളെ ലക്ഷ്യമിട്ടാണ് ഇവ പ്രവർത്തിക്കുന്നത്. കൊച്ചിയിലെ ഐടി സാധ്യതകളും കസ്റ്റമേഴ്‌സിനെ കണ്ടെത്താൻ ഓൺലൈനുകാർ ഉപയോഗിക്കുന്നു. തലസ്ഥാനജില്ലയിൽ മാത്രം അരഡസനോളം കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവയെല്ലാം ഓൺലൈൻ സൈറ്റുകളുടെ പിന്തുണയോടെയാണ് കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നത്. എന്നാൽ, നടത്തിപ്പുകാർക്ക് ഉന്നതരാഷ്ട്രീയ ബന്ധമുള്ളതിനാൽ നടപടിയെടുക്കാനാകാത്ത സാഹചര്യമാണെന്ന് പൊലീസ് ഉന്നതർ പറയുന്നു. വെബ്‌സൈറ്റ് വഴിയും ഫേസ്‌ബുക് വഴിയും സംസ്ഥാന വ്യാപകമായി പെൺവാണിഭം നടത്തുന്ന എട്ടംഗ സംഘത്തെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതിനു പിന്നാലെ ഉന്നതങ്ങളിൽനിന്ന് ഫോൺവിളി എത്തിയിരുന്നു. ചിലരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി ഇരകളായി ചിത്രീകരിക്കാൻ സമ്മർദം ശക്തമാണ്.

സ്ത്രീകളെ മാത്രമല്ല പുരുഷന്മാരേയും ഓൺലൈൻ സൈറ്റുകൾ വഴി സംഘടിപ്പിച്ചെടുക്കാം. കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈൻ പെൺവാണിഭം നടത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണു ഈ കണ്ടെത്തൽ. ഈ കേസിൽ അറസ്റ്റിലായവർ ഒരു വെബ്‌സൈറ്റിലൂടെ മാത്രമാണ് ഇടപാടുകൾ നടത്തിയതെന്നാണു കണ്ടെത്തൽ. പെൺവാണിഭ സംഘത്തിലെ വനിതാ ഏജന്റിനായി ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു. കൊല്ലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വാണിഭ കേന്ദ്രത്തിലേക്കു പെൺകുട്ടികളെ എത്തിച്ചത് ഇവരാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനിൽനിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. കൊല്ലത്തുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.

ഇവർ അയൽസംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽപേരെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP