Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

പുരുഷനെങ്കിൽ പീഡനക്കേസ് പ്രതിയാണെന്നും എച്ച്ഐവി രോഗിയാണെന്നും പ്രചരിപ്പിക്കും; സ്ത്രീകളാണെങ്കിൽ 'കാൾ ഗേൾ' ആണെന്നു പറഞ്ഞ് ചിത്രവും നമ്പറും സഹിതം സന്ദേശം അയക്കും; എല്ലാം ചെയ്യുന്നത് ചൈനയിൽ ഇരുന്നും; ഓൺലൈൻ ആപ്പുകൾ 'പിടികിട്ടാപുള്ളി'യാകുമ്പോൾ

പുരുഷനെങ്കിൽ പീഡനക്കേസ് പ്രതിയാണെന്നും എച്ച്ഐവി രോഗിയാണെന്നും പ്രചരിപ്പിക്കും; സ്ത്രീകളാണെങ്കിൽ 'കാൾ ഗേൾ' ആണെന്നു പറഞ്ഞ് ചിത്രവും നമ്പറും സഹിതം സന്ദേശം അയക്കും; എല്ലാം ചെയ്യുന്നത് ചൈനയിൽ ഇരുന്നും; ഓൺലൈൻ ആപ്പുകൾ 'പിടികിട്ടാപുള്ളി'യാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ വായ്പ ആപ്പുകളുടെ പ്രവർത്തനത്തിന് പിന്നിൽ ചൈനീസ് സംഘങ്ങൾ. ചൈനയും തായ് വാനും കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ. ഇതിൽ കൂടുതൽ തട്ടിപ്പ് ആപ്പുകളും ചൈനീസ് കേന്ദ്രീകൃതമാണ്. ഇവർ വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാരെ ഉപയോഗിച്ചാണു വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതെന്നും മറ്റ് നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നത്. അന്വേഷണം ആരംഭിച്ചാലും രാജ്യത്തിനു പുറത്തുള്ള സംഘങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നതിനാൽ പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ല.

എട്ടര മാസത്തിനിടയിൽ മാത്രം സംസ്ഥാനത്ത് 1440 പേരാണ് ഓൺലൈൻ വായ്പ ആപ്പുകളുടെ തട്ടിപ്പിന് ഇരയായതായി പരാതി നൽകിയത്. ഇതിൽ 24 പരാതികളിൽ കേസെടുത്തെങ്കിലും ചുരുക്കം കേസുകളിൽ മാത്രമാണു പ്രതികളെ പിടികൂടിയത്. തട്ടിപ്പിന് ഇരയാകുന്ന പലരും പരാതി നൽകാറില്ല. കെണിയിൽ പെടുന്നതിൽ പകുതിയിലധികവും സ്ത്രീകളാണ്. വൻപലിശയും കൂട്ടുപലിശയും ചേർത്ത് ലക്ഷങ്ങൾ നഷ്ടമാകുന്നതിനൊപ്പം മാനവും നഷ്ടപ്പെടുമെന്ന ഭയം കാരണം പല സ്ത്രീകളും പരാതിയുമായി എത്തുന്നില്ല. പൊലീസിനെ അനൗദ്യോഗികമായി സമീപിക്കുന്നവരുമുണ്ട്. വിവിധ ഏജൻസികളുടെ സഹായത്തോടെയാണു പൊലീസ് അന്വേഷണം നടത്തുന്നത്.

വായ്പ എടുത്തയാളുടെ ഫോട്ടോ ഉപയോഗിച്ച് പല രീതിയിലാണ് ഭീഷണി. വിവിധ കേസുകളിൽ പ്രതിയാണെന്ന് പരിചയക്കാരുടെയും ബന്ധുക്കളുടെയും മൊബൈലിലേക്ക് സന്ദേശം അയക്കും. പീഡനക്കേസ് പ്രതിയാണെന്നും എച്ച്ഐവി രോഗിയാണെന്നും സന്ദേശം പ്രചരിപ്പിക്കും. സ്ത്രീകളാണെങ്കിൽ 'കാൾ ഗേൾ' ആണെന്നു പറഞ്ഞ് ചിത്രവും നമ്പറും സഹിതം സന്ദേശങ്ങൾ അയക്കും. ചിലപ്പോൾ സമൂഹമാധ്യമങ്ങളിലുള്ള ചിത്രങ്ങളും ദുരുപയോഗം ചെയ്യും. അപമാനം ഭയന്ന് പലരും പരാതി നൽകാറില്ല. അപമാനിതരായതിൽ മനംനൊന്ത് ചിലർ ആത്മഹത്യ തെരഞ്ഞെടുക്കും. കടമക്കുടിയിലെ കൂട്ട ആത്മഹത്യയും ഇതിന്റെ പ്രതിഫലനമാണ്.

ഇന്ത്യയിലെ തട്ടിപ്പ് 3 തലങ്ങളിലായാണ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടനിലക്കാരും ഈ വിദേശ മാഫിയയ്ക്കുണ്ട്. പല ഏജന്റുമാരുടേയും പേരിൽ ബാങ്ക് അക്കൗണ്ട എടുത്താണ് തട്ടിപ്പ്. ഈ അക്കൗണ്ടുകളിലൂടെയാണു പണമിടപാട് നടത്തുന്നത്. രണ്ടാമത്തെ വിഭാഗം കോൾ സെന്റർ ജീവനക്കാരുടെ ജോലിയാണു ചെയ്യുക. ആദ്യ ഘട്ടത്തിൽ മാന്യമായി ഉപഭോക്താക്കളോട് ഇടപെടും. പിന്നീടാണു ഭീഷണി. ഉപഭോക്താക്കളുടെ ചിത്രം മോർഫ് ചെയ്തും മറ്റും പ്രചരിപ്പിക്കുന്നതു വിദേശത്ത് ഇരുന്നാണ്. ഇവരെ പിടികൂടുക അസാധ്യമാണ്.

'അയ്യായിരം രൂപ തരാം. ആധാർ കാർഡും പാൻകാർഡും മാത്രം തന്നാൽ മതി. പണം ഉടൻ അക്കൗണ്ടിൽ'- ഇത്തരം സന്ദേശങ്ങളിലൂടെയാണ് ഓൺലൈൻ വായ്പത്തട്ടിപ്പുകാർ ഇരയെ കണ്ടെത്തുന്നത്. അനായാസം പണം കിട്ടുമെന്നതാണ് ഓൺലൈൻ വായ്പ ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ചിലർ ബാങ്ക് സ്റ്റേറ്റ്‌മെന്റും ആവശ്യപ്പെടാറുണ്ട്. അയ്യായിരമെന്നു പറഞ്ഞാലും കൈയിൽ കിട്ടുന്നത് മൂവായിരം രൂപയാണ്. ബാക്കി വായ്പ പ്രോസസിങ് ചാർജാണെന്നു പറയും. തുക ഏഴുദിവസത്തിനകം 5500 രൂപയായി മടക്കിനൽകണം.

അതായത് 2500 രൂപ വായ്പഎടുക്കുന്നയാൾ കൂടുതൽ അടയ്ക്കണം. ഏഴുദിവസത്തേക്ക് 75 ശതമാനംവരെ പലിശ. ഏഴുദിവസത്തേക്കാണ് വായ്പയെങ്കിൽ ആറാംദിവസംമുതൽ തട്ടിപ്പുസംഘം ഫോൺവിളി തുടങ്ങും. പണം അടച്ചില്ലെങ്കിൽ ഭീഷണിയാകും. ഹിന്ദിയിലായിരിക്കും മിക്കവാറും സംസാരം. തട്ടിപ്പുസംഘത്തിന്റെ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നമ്മുടെ ഫോണിലെ വിവരങ്ങൾ എടുക്കാൻ അനുമതി നൽകണം. ഇതുവഴി ഫോണിലെ കോൺടാക്ട് ലിസ്റ്റും ഫോട്ടോകളും സംഘത്തിന്റെ കൈയിലെത്തും. ഇത് ഉപയോഗിച്ചുള്ള ഭീഷണിയാണ് പിന്നെ.

ഈ അവസ്ഥയിലെത്തുംമുമ്പ് ചില തട്ടിപ്പുസംഘങ്ങൾ മറ്റൊരു ഓഫർ വയ്ക്കും. പുതിയ വായ്പ. പതിനായിരമായിരിക്കും തുക. ഇതും മുഴുവനല്ല. ഏഴുദിവസത്തിനകം 11,000 രൂപ അടയ്ക്കാൻ ആവശ്യപ്പെടും. ഇത്തരത്തിൽ മൂന്നുലക്ഷം രൂപവരെ കടത്തിലായവരുണ്ട്. എന്നാൽ വിദേശത്താണ് മാഫിയ ഉള്ളത് എന്നതിനാൽ തട്ടിപ്പ് സംഘത്തെ പിടിക്കുക അസാധ്യമാണ്. ചൈനയിലേക്ക് അന്വേഷണവുമായി പോകാൻ പോലും പൊലീസിന് കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP