Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`നിങ്ങൾക്ക് മൊബൈൽഫോൺ സമ്മാനമായി ലഭിച്ചിരിക്കുന്നു`; സാധനം കൊറിയറായി കൈപ്പറ്റുമ്പോൾ വെറും 1500 രൂപ നികുതിയായി അടച്ചാൽ മതി; നികുതി അടച്ച് കിട്ടിയ പാക്കറ്റ് പൊട്ടിച്ചപ്പോൾ 1575 രൂപയ്ക്ക് കിട്ടിയത് പച്ചക്കറിയരിയുന്ന നൂറ് രൂപയുടെ കത്തിയും; വോഡഫോൺ കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘം സജീവം; പാഴ്‌സലായി അയക്കുന്നത് ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകൾ വരെ

`നിങ്ങൾക്ക് മൊബൈൽഫോൺ സമ്മാനമായി ലഭിച്ചിരിക്കുന്നു`; സാധനം കൊറിയറായി കൈപ്പറ്റുമ്പോൾ വെറും 1500 രൂപ നികുതിയായി അടച്ചാൽ മതി; നികുതി അടച്ച് കിട്ടിയ പാക്കറ്റ് പൊട്ടിച്ചപ്പോൾ 1575 രൂപയ്ക്ക് കിട്ടിയത് പച്ചക്കറിയരിയുന്ന നൂറ് രൂപയുടെ കത്തിയും; വോഡഫോൺ കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘം സജീവം; പാഴ്‌സലായി അയക്കുന്നത് ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകൾ വരെ

ജംഷാദ് മലപ്പുറം

മലപ്പുറം: മൊബൈൽഫോൺ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞ് വിളിച്ച് പാഴ്സൽ തട്ടിപ്പ് നടത്തുന്ന സംഘം സജീവം. തട്ടിപ്പിനിരയായ ആൾ വാഴക്കാട് പൊലീസിലും തപാൽ വകുപ്പിനും പരാതി നൽകി. ചീക്കോട് മണ്ണാട്ടുപറമ്പൻ റഷീദിനാണ് സെപ്റ്റംബർ മൂന്നിന് പാഴ്സൽ ലഭിച്ചത്. വോഡഫോൺ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞ് വിളിച്ച് നറുക്കെടുപ്പിൽ മൊബൈൽ ഫോൺ സമ്മാനം ലഭിച്ചതായും നികുതിയായി 1500 രൂപ പാഴ്സൽ കൈപ്പറ്റുമ്പോൾ നൽകിയാൽ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സെപ്റ്റംബർ മൂന്നിന് പാഴ്സൽ പോസ്റ്റോഫീസിൽ എത്തിയപ്പോൾ വിവരം പോസ്റ്റ്മാൻ അറിയിച്ചു. പാഴ്സൽ ആണെന്ന് പോസ്റ്റ് മാൻ പറഞ്ഞെങ്കിലും 1575 രൂപ നൽകി കൈപ്പറ്റി. പൊളിച്ചു നോക്കിയപ്പോഴാണ് 100 രൂപ വിലയുള്ള പച്ചക്കറി അരിയുന്ന ബ്ലേഡ് ആണെന്ന് മനസ്സിലായത്.വി.പി.പി. ആയാണ് പാഴ്സൽ അയച്ചിരുന്നത്.

ഇതനുസരിച്ച് പോസ്റ്റ് കൈപ്പറ്റിയാൽ അയച്ച ആൾക്ക് പണം ലഭിക്കും. തപാൽ വകുപ്പിന് ഒന്നും ചെയ്യാൻ കഴിയില്ല. പരാതി കിട്ടിയാൽ അന്വേഷണം കഴിയുന്നതു വരെ പാഴ്സൽ അയയ്ക്കുന്ന പോസ്റ്റോഫീസിൽ വി.പി.പിയുടെ പണം നൽകുന്നത് തടഞ്ഞു വെക്കാമെന്നു മാത്രം. കാഷ് ഓൺ ഡെലിവറി വഴിയുള്ള പാഴ്സൽ ഇടപാടുകളിലാണ് ഇപ്പോൾ അധികം തട്ടിപ്പുകളും നടക്കുന്നത്. എന്നാൽ സി.ഒ.ഡി. ആയി അയയ്ക്കണമെങ്കിൽ അയയ്ക്കുന്ന സ്ഥാപനത്തിന് തപാൽ വകുപ്പിൽ രജിസ്ട്രേഷൻ വേണം. രജിസ്ട്രേഷനില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളുമാണ് വി.പി.പി. ആയി തട്ടിപ്പ് നടത്തുന്നത്. അന്ധവിശ്വാസം മുതലെടുത്ത് ധനാകർഷണയന്ത്രം, വീട്ടിൽ ഐശ്വര്യം വരുവാനുള്ള യന്ത്രം തുടങ്ങിയവയും ഷുഗർ, പ്രഷർ, രഹസ്യരോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ, ലൈംഗിക ഉത്തേജനമരുന്നുകൾ തുടങ്ങിയവയും ഇത്തരം തട്ടിപ്പ് സംഘങ്ങൾ വൻവിലയ്ക്ക് പാഴ്സലായി അയക്കുന്നുണ്ടെന്നാണ് വിവരം.

തട്ടിപ്പിനിരയാകുന്നവർ ഇത് പുറത്തുപറയാൻ മടിക്കുന്നതാണ് തട്ടിപ്പു സംഘങ്ങൾക്ക് രക്ഷയാകുന്നത്.മറ്റൊരു രീതിയിൽ ഓൺലൈനിൽ ഗുണമേന്മയുള്ള പുതുപുത്തൻവസ്ത്രങ്ങളുടെ ഫോട്ടോ പ്രദർശിപ്പിച്ച് യാതൊരു ക്വാളിറ്റിയുമില്ലാത്ത വസ്ത്രം കൊറിയർ അയച്ചു നൽകുന്ന സംഘവും സജീവമാണ്. ഇതിന്റെ രീതി ഇങ്ങിനെയാണ്.വസ്ത്രങ്ങളുടെ ഫോട്ടോകളും, ഓൺലൈൻബുക്കിംഗിന്റെ ലിങ്കും ഫേസ്‌ബുക്ക് വ്യാപകമായി പ്രചരിപ്പിക്കും. പുതുപുത്തന്മോഡൽ ഷർട്ടുകളും, ക്വാളിറ്റി കൂടിയ മെറ്റീരിയലുമടങ്ങുന്ന ഷർട്ടുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ ഫോട്ടോ കാണുന്നവർ ഓൺലൈനിൽ ഉടൻ തന്നെ ബുക്കുചെയ്യും,

പക്ഷെ പുതുപുത്തൻ വസ്ത്രം ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ലഭിക്കുന്നതാകട്ടെ യാതൊരു ക്വാളിറ്റിയുമില്ലാത്ത, തങ്ങൾ ബുക്ക് ചെയ്ത ഷർട്ടിന്റെ ഏഴയലത്തുപോലും എത്താത്ത വസ്ത്രങ്ങളാകും, റിട്ടേൺ അയച്ചാൽ സ്വീകരിക്കില്ല, റിട്ടേൺചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും ഗുണഭോക്താവിനെ കളിപ്പിച്ചും, ഫോൺ കട്ട് ചെയ്തും മടുപ്പിക്കും, ചെറിയ പണമല്ലേ പോയതെന്ന് കരുതി തട്ടിപ്പിനിരയായവർ പിന്നാലെ മിണ്ടാണ്ടിക്കും, ഇതാണ് പുതിയ ഓൺലൈൻ വസ്ത്ര വിപണിയിലെ വലിയ തട്ടിപ്പ്. നിരവധി ഓൺലൈൻ കമ്പനികൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി കൊറിയർ സർവീസ് ഏജന്റ്‌സികൾ തന്നെ പറയുന്നു, തങ്ങൾ മുഖേന എത്തുന്ന കൊറിയറുകൾ ഇത്തരത്തിൽ ഉപഭോക്താക്കൾ തിരിച്ചു നൽകുന്ന അവസ്ഥയാണെന്നാണ് ഇവർ പറയുന്നത്.

മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ മുജീബ് റഹ്മാനാണ് മേൽപറഞ്ഞ രീതിയിൽ മാസംമുമ്പ് തട്ടിപ്പിനിരായായ ഒരാൾ. ബിസ്സിനസ്സ് ബേ എന്ന ഓൺലൈൻ ലിങ്ക് വഴിയാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. 160രൂപ മുതൽ 220രൂപവരെ വിലയുള്ള ഷർട്ടുകളാണ് ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്നത്. ഫേസ്‌ബുക്കിൽ വന്ന ഒരു ലങ്ക് കണ്ടാണ് മുജീബ് ഷർട്ടിന് ബുക്ക് ചെയ്തത്. ഓരോ ഷർട്ടിന്റെ ഫോട്ടോക്കൊപ്പം അതിന്റെ വിലയും കാണിക്കുന്നുണ്ട്, ക്വാളിറ്റി കൂടിയ നല്ല ഷർട്ടുകളുടെ ഫോട്ടോ കണ്ടതോടെ ഇതിൽ ആകൃഷ്ടനയാ മുജീബ് 5300 രൂപക്ക് നിരവധി ഷർട്ടുകൾ ഓർഡർ ചെയ്തു. ഓൺലൈനിൽ ഓർഡർ ചെയ്യുമ്പേൾ വിലയുടെ 10ശതമാനം അപ്പോൾതന്നെ അവരുടെ അക്കൗണ്ടിൽ ഇട്ടുനൽകി. ബാക്കി കൊറിയർ കയ്യിൽകിട്ടിയ ശേഷം അവരുടെ കയ്യിൽ നൽകിയാൽ മതിയെന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾക്ക് ശേഷം താൻ ഓർഡർ ചെയ്ത വസ്ത്രങ്ങൾ കയ്യിൽ കിട്ടിയപ്പോൾ മുജീബിന്റെ കണ്ണുതള്ളിപ്പോയി. താൻ ബുക്ക് ചെയ്ത വസ്ത്രത്തിന്റെ ഒരു മാച്ചുംഇല്ലാത്ത, ഷർട്ടിന് കീശപോലുമില്ലാത്ത ക്വാളിറ്റിയില്ലാത്ത ധരിക്കാൻ കഴിയാത്ത രീതിയിലുള്ള ഷർട്ടുകളാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP