'താത്ത'യിൽ നിന്നും പെൺവാണിഭത്തിൽ ഹരിശ്രീ കുറിക്കുന്നത് പതിനേഴാം വയസ്സിൽ; റെന്റ് എ കാർ സ്ഥാപന ഉടമ എന്ന പേരിൽ വീടുകൾ വാടകയ്ക്കെടുത്തത് സമ്പന്നരുടെ കേന്ദ്രങ്ങളിൽ; ആഡംബര ജീവിതം നയിച്ച സുഷി പൊലീസ് പിടിയിലായത് കെണി മനസ്സിലാക്കിയ 19 കാരി പരാതി നൽകിയതോടെ; 'മാലാഖ'മാർക്കൊപ്പം 'ചായ' കുടിക്കാനെത്തിയ 'തേനീച്ച'കൾ ഓടിയത് ഉടുതുണി ഇല്ലാതെയും

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇരിങ്ങാലക്കുട കിഴുത്താണിയിലെ സെക്സ് റാക്കറ്റിന് നേതൃത്വം നൽകിയ കൊടുങ്ങല്ലൂർ പെരിഞ്ഞനം പൊന്മാനിക്കുടം കീഴ്പ്പുള്ളി സുഷിൻ എന്ന സുഷി പെൺവാണിഭത്തിന് തുടക്കം കുറിക്കുന്നത് തന്റെ പതിനേഴാം വയസ്സിൽ. സ്വകാര്യ ബസിലെ ജീവനക്കാരനായിരിക്കെ പരിചയത്തിലായ 'താത്ത ' എന്നറിയപ്പെടുന്ന സ്ത്രീയുമായി ചേർന്നാണ് ഇയാൾ പെൺവാണിഭം ആരംഭിക്കുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുഷി. റിയൽ എസ്റ്റേറ്റ് വ്യാപാരി, കാർ റെന്റ് സ്ഥാപന ഉടമ എന്നൊക്കെ പരിചയപ്പെടുത്തി വീട് വാടകയ്ക്കെടുത്താണ് പെൺവാണിഭം നടത്തിയിരുന്നത്.
നേരത്തെ ബസ് ക്ലീനറായിരുന്നു സുഷി. കൂലിത്തല്ലും മറ്റുമായിരുന്നു അന്ന് പ്രധാന ജോലി. കേസിൽ പെട്ടതോടെ കർണാടകത്തിലേക്കു കടന്ന സുഷി മാസങ്ങൾക്കു ശേഷം തിരിച്ചെത്തി പെരിന്തൽമണ്ണയിൽ കുറേ നാൾ താമസിച്ചു. പിന്നീട് കയ്പമംഗലം, ഇരിങ്ങാലക്കുട ഭാഗങ്ങളിൽ താമസിച്ച് പെൺവാണിഭ സംഘത്തിനു നേതൃത്വം നൽകുകയായിരുന്നു. ഇയാളുടെ ഇടപാടുകളെക്കുറിച്ച് അറിവു ലഭിച്ച പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. കിഴുത്താണിയിൽ ഇയാൾ താമസിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് ആൾ സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വീടു വളഞ്ഞതും പ്രതിയെ ഓടിച്ചുപിടിച്ചതും.
മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകി ആവശ്യക്കാരിൽനിന്നും തുക മുൻകൂർ വാങ്ങിയാണ് ഇടപാടുകൾ നടത്തിവന്നിരുന്നത്. ഇതിനായി നിരവധി ഫോണുകളും സിം കാർഡുകളും ഇയാൾ ഉപയോഗിച്ചിരുന്നു. വിദേശ മലയാളികളും മറ്റുമാണ് പ്രധാന ഇടപാടുകാർ. ഇടപാടുകാരിലൊരാളാണ് പിടിയിലായ അനീഷ്. ഇരുവരെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത് പിന്നാലെ ഓടിയിട്ടാണ്. ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോൾ സുഷി ഓടി മതിലുകൾ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. വിട്ടുകൊടുക്കാതെ പൊലീസും മതിൽ ചാടിക്കടന്നതോടെയാണ് പ്രതികൾ പിടിയിലായത്.
എല്ലാത്തിനും കോഡ് ഭാഷ
കോഡ് ഭാഷകൾ ഉപയോഗിച്ചാണ് ഇടപാടുകാരുമായി സുഷി ബന്ധപ്പെട്ടിരുന്നത്. പൊലീസിന്റെ പിടിയിലായ സംഘത്തിന്റെ മുഖ്യകണ്ണിയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ട സന്ദേശങ്ങളിലാണ് ഈ കോഡുകൾ പൊലീസ് കണ്ടെത്തിയത്. 'മാലാഖ' വന്നിട്ടുണ്ട്, 'ചായ കുടി'ക്കാൻ പോരേ 'ഹണിബീ' എന്ന സന്ദേശം യുവതിയുടെ ഫോട്ടോയ്ക്കൊപ്പം ഏതാണ്ട് 70 പേർക്ക് അയച്ചു കൊടുത്തിട്ടുണ്ട്. എസ്കോർട്ട്, ഗൈഡ്, തുടങ്ങിയ കോഡ് വാക്കുകളും സംഘം ഉപയോഗിക്കുന്നുണ്ടെന്നു വ്യക്തമായതായി പൊലീസ് പറയുന്നു.
മോഡലിങ്ങിന് അവസരം നൽകുമെന്ന വാഗ്ദാനം വിശ്വസിച്ചെത്തിയ 19 കാരി കെണി തിരിച്ചറിഞ്ഞ് പരാതിപ്പെട്ടതോടെയാണ് സംഘത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിക്കുകയും പലർക്കും കാഴ്ച വയ്ക്കുകയും ചെയ്തെന്നായിരുന്നു പരാതി. നേരത്തെ പിടിയിലായ കൂടപ്പുഴ സ്വദേശി ഡിസ്കോ ജോക്കിയായ അജിത് വഴിയാണ് യുവതി പ്രതിയുമായി പരിചയത്തിലായതും കെണിയിൽ പെട്ടതും.
ഈ പെൺകുട്ടിയുടെ പടമാണ് വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ അയച്ചു കൊടുത്ത് പലരിൽനിന്നും പ്രതികൾ പണം തട്ടിയെടുക്കുന്നത്. ഇവരുടെ വലയിലുള്ള നിരവധി പെൺകുട്ടികളുടെ ഫോൺ നമ്പരുകളും ഫോട്ടോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അനീഷിനെ പൊലീസ് പിടികൂടിയത്.
പെൺകുട്ടിയിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് പൊലീസ് എത്തുമ്പോൾ കോഴിക്കോട് സ്വദേശിയായ യുവതിയും ചില ഇടപാടുകാരും വീട്ടിൽ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ തുണി പോലും എടുക്കാതെ എല്ലാവരും നാലുപാടും ഓടി. എന്നാൽ ഇടപാടുകാരനായ അനീഷും നടത്തിപ്പുകാരനായ സുഷിയും പിടിയിലാകുകയായിരുന്നു.
പെൺവാണിഭം നടത്തിയിരുന്നത് സമ്പന്നരുടെ കേന്ദ്രങ്ങളിൽ
സമ്പന്നരായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ വീട് വാടകയ്ക്കെടുത്താണ് ഇയാൾ പെൺവാണിഭം നടത്തിയിരുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്, യൂസ്ഡ് വാഹനക്കച്ചവടം തുടങ്ങിയ ഇടപാടുകളാണെന്നു പറഞ്ഞാണ് സുഷി സമ്പന്നരായ ആളുകൾ താമസിക്കുന്ന പ്രദേശത്ത് വീട് വാടകയ്ക്കെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഇവിടെ വാഹനങ്ങൾ വന്നു പോകുന്നത് അയൽവാസികൾ കാര്യമാക്കിയിരുന്നില്ല. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാർ കാര്യമറിഞ്ഞത്. വിദേശ മലയാളികളും മറ്റുമാണ് ഇവരുടെ പ്രധാന ഇടപാടുകാരെന്ന് പൊലീസ് പറയുന്നു. ഓൺലൈനിൽ ആവശ്യക്കാർ ബന്ധപ്പെടുമ്പോൾ ചിത്രങ്ങൾ അയച്ചു കൊടുത്താണ് അവരെ വലയിലാക്കിയിരുന്നത്. പണം മുൻകൂർ വാങ്ങുന്നതാണ് പതിവ്. ഇങ്ങനെ സമ്പാദിച്ച പണമത്രയും ആഡംബര ജീവിതത്തിനു ചെലവഴിച്ചെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.
തേനീച്ചകളെല്ലാം കുടുങ്ങും
മാലാഖമാരെ തേടിയെത്തിയ 'തേനീച്ചകളെല്ലാം വലയിലാകും എന്നാണ് വിവരം. സുഷി പെൺവാണിഭത്തിന് ഇരയാക്കിയവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. അങ്ങനെയെങ്കിൽ ഇടപാടുകാരെ കാത്തിരിക്കുന്നതും മുട്ടൻ പണിയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകൾ പെൺവാണിഭ സംഘത്തെ കുറിച്ചുള്ള പരാതിയുമായി എത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സുഷിയുടെ ഫോണിൽ നമ്പറുള്ള യുവതികളുടെയും യുവാക്കളുടെയും വിശദവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്ഐ പി.ഡി. അനിൽകുമാർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്‍
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍