Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

ചെറിയ അളവിൽ കള്ളക്കടത്ത് സാധനങ്ങൾ കൊണ്ടു വരുന്ന സഹയാത്രികരെ തമിഴ്‌നാട്ടിൽ വിളിക്കുന്നത് 'കുരുവികൾ' എന്ന്; ഇവർക്ക് കിട്ടുക ചെറിയൊരു തുക പ്രതിഫലം; ഒമാൻ എയർ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ചെന്നൈയിൽ കള്ളകടത്തിന് പിടിയിൽ

ചെറിയ അളവിൽ കള്ളക്കടത്ത് സാധനങ്ങൾ കൊണ്ടു വരുന്ന സഹയാത്രികരെ തമിഴ്‌നാട്ടിൽ വിളിക്കുന്നത് 'കുരുവികൾ' എന്ന്; ഇവർക്ക് കിട്ടുക ചെറിയൊരു തുക പ്രതിഫലം; ഒമാൻ എയർ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ചെന്നൈയിൽ കള്ളകടത്തിന് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ ഒമാൻ എയർ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും കള്ളകടത്തിന് പിടിയിൽ. ആകെ 186 യാത്രക്കാരുണ്ടായിരുന്നതിൽ 113 പേരെയും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് സംഭവം. ഓരോ യാത്രക്കാരുടെ കൈവശവും സ്വർണം, വിലയേറിയ ഗാഡ്ജറ്റുകൾ എന്നിവ കടത്തിക്കൊണ്ട് വരികയായിരുന്നു. വിലയേറിയ ഗാഡ്‌ജെറ്റുകളും സ്വർണ്ണവും കടത്താൻ ഒരാൾ യാത്രക്കാരെ ഉപയോഗിച്ചതായാണ് കസ്റ്റംസ് വിശദമാക്കുന്നത്.

ഇതിൽ 13 കിലോ സ്വർണം മുതൽ ആപ്പിൾ ഐഫോൺ, ഗൂഗിൾ പിക്സൽ ഫോൺ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ ചെറിയ അളവിൽ കള്ളക്കടത്ത് സാധനങ്ങൾ കൊണ്ടു വരുന്ന സഹയാത്രികരെ തമിഴ്‌നാട്ടിൽ 'കുരുവികൾ' എന്നാണ് വിളിക്കാറ്. ഇവർക്ക് ചെറിയൊരു തുക പ്രതിഫലമായി നൽകും.

പുറമേ ചോക്കലേറ്റ് പോലുള്ള വിലകുറഞ്ഞ സമ്മാനങ്ങളും. ഒമാൻ എയർ വിമാനത്തിൽ നിന്നും പതിമൂന്ന് കിലോ സ്വർണം, 120 ഐഫോണുകൾ, 84 ആൻഡ്രോയിഡ് ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമേ ലാപ്ടോപ്പ്, വിദേശ നിർമ്മിത സിഗരറ്റുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കെല്ലാം കൂടി 14 കോടി രൂപ മൂല്യം വരുമെന്നാണ് സൂചന. പിടിയിലായവരെ ജാമ്യത്തിൽ വിട്ടയയ്ച്ചു.

ഒരു വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേർ കള്ളക്കടത്തിന് പിടിയിൽ. വ്യാഴാഴ്ച ചെന്നൈയിലെത്തിയ ഒമാൻ എയർ വിമാനത്തിലെ യാത്രക്കാരിൽ ഭൂരിഭാഗം പേരേയുമാണ് കസ്റ്റംസ് പിടികൂടിയത്. പുതിയ ഐ ഫോൺ, ഗൂഗിൾ ഫോൺ എന്നിവ അനധികൃതമായി കടത്തിക്കൊണ്ടുവന്നതിനാണ് നടപടി. വലിയ തോതിൽ സ്വർണവും ഗാഡ്‌ജെറ്റുകളും കുങ്കുമപ്പൂവും കടത്തുന്നുവെന്ന രഹസ്യ വിവരത്തേ തുടർന്നാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയത്.

മസ്‌കത്തിൽ നിന്ന് എത്തിയ വിമാനത്തിലെ യാത്രക്കാരെയാണ് ഇത്തരത്തിൽ കുരുവികളായി ഉപയോഗിച്ചത്. എന്നാൽ വലിയ റാക്കറ്റുകളുടെ ഭാഗമായാണോ ഇത്തരത്തിലെ കള്ളക്കടത്തെന്നത് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് വിവരം. മണിക്കൂറുകളോളം യാത്രക്കാരെ തടഞ്ഞുവച്ച് കസ്റ്റംസ് ചോദ്യം ചെയ്താണ് വിവരങ്ങൾ ശേഖരിച്ചത്. ഈ ചോദ്യം ചെയ്യലിലാണ് 73 യാത്രക്കാർക്ക് കള്ളക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് 113 യാത്രക്കാരെ പരിശോധിച്ചത്.

13 കിലോ സ്വർണം, 120 ഐഫോണുകൾ, 84 ആൻഡ്രോയിഡ് ഫോണുകൾ, വിദേശ സിഗരറ്റുകൾ, ലാപ്‌ടോപ് എന്നിവയാണ് തെരച്ചിലിൽ കണ്ടെത്തിയത്. 14 കോടിയോളം രൂപയുടെ കള്ളക്കടത്തിനാണ് പിടിവീണത്. നികുതിവെട്ടിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം കടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP