Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓച്ചിറ സംഭവം: പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് രേഖകൾ; പ്രതികൾക്കെതിരെ പോക്‌സോ കേസ് നിലനിൽക്കും; റോഷനും കൂട്ടരും തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാന പെൺകുട്ടിക്ക് 17 വയസ് മാത്രം; സ്‌കൂൾ രേഖകളിൽ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2001 സെപ്റ്റംബർ 17; മാതാപിതാക്കളുടെ മൊഴിയിൽ പ്രായം 15 വയസും; മുബൈ പൊലീസിന് റോഷനും പെൺകുട്ടിയും നൽകിയ മൊഴി കള്ളമെന്നും തെളിഞ്ഞു; കേസിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു

ഓച്ചിറ സംഭവം: പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് രേഖകൾ; പ്രതികൾക്കെതിരെ പോക്‌സോ കേസ് നിലനിൽക്കും; റോഷനും കൂട്ടരും തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാന പെൺകുട്ടിക്ക് 17 വയസ് മാത്രം; സ്‌കൂൾ രേഖകളിൽ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2001 സെപ്റ്റംബർ 17;  മാതാപിതാക്കളുടെ മൊഴിയിൽ പ്രായം 15 വയസും; മുബൈ പൊലീസിന് റോഷനും പെൺകുട്ടിയും നൽകിയ മൊഴി കള്ളമെന്നും തെളിഞ്ഞു; കേസിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസ് നിലനിൽക്കും. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് സ്‌കൂൾ രേഖകൾ. തട്ടിക്കൊണ്ടു പോയ ഇതരസംസ്ഥാന പെൺകുട്ടിക്ക് 17 വയസ്സ് മാത്രമാണുള്ളത്. സ്‌കൂൾ രേഖകളിൽ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത് 17.09.2001 എന്നാണ്. ഇതനുസരിച്ചാണെങ്കിൽ പെൺകുട്ടിക്ക് 17 വയസ്സുമാത്രമാണ് പ്രായം. പെൺകുട്ടിക്ക് 15 വയസ്സു മാത്രമേ പ്രായമായിട്ടുള്ളൂവെന്നാണ് മാതാപിതാക്കൾ നൽകിയിട്ടുള്ള മൊഴി. സ്റ്റേഷനിൽ നൽകിയ പരാതിയിലും 15 വയസ്സെന്ന് തന്നെയാണ് കാണിച്ചിട്ടുള്ളത്. എന്നാൽ മുംബൈയിൽ പൊലീസിന് പെൺകുട്ടിയും റോഷനും നൽകിയ മൊഴിയിൽ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്നാണ് പറയുന്നത്. ഇതു പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. അതുകൊണ്ടാണ് നേരത്തേ പിടികൂടിയ പ്രതികൾക്കെതിരെ പോക്‌സോ ചുമത്തിയതും.

ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. വഴിയോര കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു പെൺകുട്ടിയെ കടത്തിയത്. പ്രദേശത്തെ ഇടത് നേതാവിന്റെ മകനായ മുഹമ്മദ് റോഷനാണ് കേസിലെ പ്രധാന പ്രതി. പെൺകുട്ടിയുമായി ഇയാൾ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തി അന്വേഷണം നടത്തിയിരുന്നു. രണ്ട് വനിത പൊലീസ് ഉൾപ്പെടെ എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം ബംഗളൂരുവിൽ എത്തിയത്. സംഘം രണ്ട് വിഭാഗമായി തിരിഞ്ഞ് ബംഗളൂരുവിൽ അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ചോ പെൺകുട്ടിയെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ബൈക്ക് വിറ്റ പണം കയ്യിലുള്ള റോഷൻ പെൺകുട്ടിയേയും കൊണ്ട് യാത്ര ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. റോഷന്റെ മൊബൈൽ സ്വിച്ഡ് ഓഫ് ചെയ്തിരുന്നതും തിരിച്ചടിയായി.

ബംഗളൂരു പൊലീസിന്റെ സഹായവും കേരള പൊലീസ് തേടിയിരുന്നു. പ്രതിക്ക് തൃശൂർ ഉൾപ്പെടെ വടക്കൻ ജില്ലകളിൽ ബന്ധങ്ങളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റോഷൻ ബന്ധപ്പെടാൻ സാധ്യതയുള്ളവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.മുഹമ്മദ് റോഷനെതിരെ പൊലീസ് കഴിഞ്ഞ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവർക്കെതിരെ പോക്‌സോ ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതിനിടെ തട്ടിക്കൊണ്ടുപോയ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷൻ പറഞ്ഞു. പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് പറഞ്ഞു. വീട്ടുകാർക്ക് പ്രണയം അറിയാമായിരുന്നെന്നും എന്നാൽ, വീട്ടിൽ സമ്മതിച്ചില്ലെന്നും റോഷൻ വ്യക്തമാക്കി. പെൺകുട്ടിയെ നിർബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷൻ കൂട്ടിച്ചേർത്തു.ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബയിലുള്ളതിനാൽ ഇവിടേക്ക് വന്നു. നാട്ടിലെ ബന്ധുവിന് വന്ന ഫോൺകോൾ പിന്തുടർന്നാണ് റോഷനെ കേരളാ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. മുംബയിലെ പൻവേലിലായിരുന്നു പെൺകുട്ടിയും റോഷനും. രണ്ട് ദിവസം മുൻപാണ് ഇവർ മഹാരാഷ്ട്രയിലെത്തുന്നത്. മംഗലാപുരത്ത് രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ്‌ മഹാരാഷ്ട്രയിലെത്തുന്നത്.നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്റെ കയ്യിൽ ഉണ്ടായിരുന്നു. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതെന്നും ഇവർ പറഞ്ഞു.

തനിക്ക് പ്രായപൂർത്തിയായെന്നും പതിനെട്ട് വയസ്സ് പൂർത്തിയായെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പിതാവിന്റെ പക്കലുണ്ടെന്നും പെൺകുട്ടിയും പൊലീസിൽ മൊഴി നൽകി. ഇതോടെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം പെൺകുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ആധാർകാർഡ് ഉൾപ്പെടെയുള്ളവ ഹാജരാക്കണമെന്നാണ് അന്വേഷണസംഘം വീട്ടുകാർക്ക് നിർദ്ദേശം നൽകിയത്. പതിനെട്ടു വയസ്സ് പൂർത്തിയായെന്ന് പെൺകുട്ടിയും മുഹമ്മദ് റോഷനും പൊലീസിന് മൊഴി നൽകിയ സാഹചര്യത്തിലാണ് പൊലീസ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP