Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓച്ചിറയിലെ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോയത് കാറിലാണെന്നും പ്രതികളുടെ ലൊക്കേഷൻ ലഭിച്ചുവെന്നും വ്യക്തമാക്കി അന്വേഷണ സംഘം; കുറ്റവാളികളെ ഉടൻ പിടികൂടുമെന്നറിയിച്ച് കൊല്ലം പൊലീസ് കമ്മീഷണർ പി.കെ മധു; പ്രദേശവാസികളായ നാലു യുവാക്കളാണ് തങ്ങളെ ഉപദ്രവിക്കുന്നതെന്നും അതിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾ

ഓച്ചിറയിലെ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോയത് കാറിലാണെന്നും പ്രതികളുടെ ലൊക്കേഷൻ ലഭിച്ചുവെന്നും വ്യക്തമാക്കി അന്വേഷണ സംഘം; കുറ്റവാളികളെ ഉടൻ പിടികൂടുമെന്നറിയിച്ച് കൊല്ലം പൊലീസ് കമ്മീഷണർ പി.കെ മധു; പ്രദേശവാസികളായ നാലു യുവാക്കളാണ് തങ്ങളെ ഉപദ്രവിക്കുന്നതെന്നും അതിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾ

എം. മനോജ് കുമാർ

കൊല്ലം: കൊല്ലം ഓച്ചിറയിലെ നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയവരെ തിരഞ്ഞു കൊല്ലം സിറ്റി പൊലീസ്. ക്രൈം എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയവരെ തിരയുന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും കൊല്ലം പൊലീസ് കമ്മീഷണർ പി.കെ,മധു മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പ്രതികൾ എവിടെയുണ്ടെന്നും ആരൊക്കെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ പൊലീസിന്റെ കൈവശമുണ്ട്. പ്രതികൾ എല്ലാവരും തന്നെ ഉടൻ പിടിയിലാകും. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് കരുതുന്ന കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കായംകുളത്ത് നിന്നാണ് കാർ കണ്ടെത്തിയതെന്നാണ് അധികൃതർ നൽകുന്ന വിവരം.

പരാതി കിട്ടിയ ഉടൻ തന്നെ പൊലീസ് ഉണർന്നു പ്രവർത്തിച്ചിരുന്നു. പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ല എന്നത് ഈ കേസിനെ സംബന്ധിച്ച് വളരെ പ്രധാന ഘടകമായി പൊലീസ് കണക്കുകൂട്ടുന്നു-കമ്മീഷണർ പറയുന്നു. പ്രതികളുടെ ലൊക്കേഷൻ ഞങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. പൊലീസ് ഇവർക്ക് പിറകെയുമുണ്ട്. പ്രത്യേക പൊലീസ് സംഘത്തെ ഈ കേസ് ഏൽപ്പിച്ചിട്ടുമുണ്ട്. കാണാതായ ആ പെൺകുട്ടിയെ വീണ്ടെടുക്കുക എന്ന ദൗത്യത്തിന്നാണ് പൊലീസ് പ്രാധാന്യം നൽകുന്നത്-കമ്മീഷണർ പറയുന്നു.

പ്ലാസ്റ്റർ ഓഫ് പാരീസിൽ ശിൽപ്പങ്ങൾ വിറ്റു ജീവിക്കുന്ന വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ 15 വയസുള്ള മകളെയാണ് തട്ടിക്കൊണ്ട് പോയത്. ഓച്ചിറയിൽ റോഡ് വക്കത്താണ് നാടോടി സംഘം വർഷങ്ങളായി താമസിക്കുന്നത്. ചെറിയ ഓടിട്ട കെട്ടിടത്തിലാണ് ഇവരുടെ പാർപ്പ്. ഈ വീട്ടിലേക്കാണ് പരിസരത്തുള്ള സംഘം രാത്രി അതിക്രമിച്ചു കയറിയത്. തങ്ങളുടെ മൂത്ത പെൺകുട്ടിയാണ് ലക്ഷ്യം എന്ന് മനസിലാക്കിയ മാതാപിതാക്കൾ ചെറുത്തു നിൽക്കാൻ കഴിവതും നോക്കിയിരുന്നു. പക്ഷെ സംഘം മാതാപിതാക്കളെ അടിച്ച് അവശരാക്കിയാണ് പെൺകുട്ടിയെ ബലമായി കടത്തിക്കൊണ്ടു പോയത്.

ഒരു കാറിലാണ് ഇവർ വന്നത്. തട്ടിക്കൊണ്ടുപോയ പ്രതിയുടെ പേര് റോഷൻ എന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രതിയുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ബഹളം കേട്ട് നാട്ടുകാരും നാടോടികളെ ഇവരെ സഹായിക്കാനെത്തി. സാമൂഹ്യപ്രവർത്തകരും ഒപ്പം വന്നു. പരാതി ലഭിച്ചയുടൻ തന്നെ നൈറ്റ് പെട്രോളിങ് സംഘത്തിന് വിവരങ്ങൾ നൽകിയതായി ഓച്ചിറ പൊലീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പരാതിയിൽ പ്രത്യേക കേസും എടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രദേശവാസികളായ നാലു യുവാക്കളാണ് ഉപദ്രവിക്കാറുള്ളതെന്നും അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ലെന്നും അച്ഛനമ്മമാർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

രാജസ്ഥാനി ദമ്പതികളെ സന്ദർശിച്ച് ബിന്ദു കൃഷ്ണ

കാണാതായ പെൺകുട്ടിയുടെ മാതാപിതാക്കളെ കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ സന്ദർശിച്ചു. കുട്ടിയെ കണ്ടെത്താൻ വൈകുന്നതിലും മാതാപിതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ കേസെടുക്കാത്തതും പൊലീസിന്റെ വീഴ്‌ച്ചയാണെന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. ദമ്പതികളെ സന്ദർശിച്ച ശേഷം ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: 'ക്രൂരമായ ആക്രമണത്തിന് അവർ വിധേയരായിട്ട് അവർക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കേസ് പോലും എടുക്കാൻ തയാറാകുന്നില്ല. കമ്മീഷണർ പറയുന്നത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് കരുതുന്ന സംഘം ഏതോ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്, ബെംഗലൂരുവിൽ വച്ച് പിടിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് എന്ന്.

ഒരു പക്ഷേ ബാംഗ്ലൂർ വച്ച് കുട്ടിയെ ഇറക്കിക്കൊണ്ട് പോയാൽ ആരോട് ചോദിക്കും. ഇത്രയ്ക്ക് നിരുത്തരവാദിത്വപൂർണമായി പൊലീസ് പെരുമാറുന്നത് ഈ നാടിന്റെ ക്രമസമാധാനമില്ലായ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്. ഇത് വളരെ ഗൗരവമായി സർക്കാർ കാണണം. കേരളത്തിൽ ഭരണമില്ലാത്ത അവസ്ഥയാണ്. രണ്ടു മാസം മുൻപ് ഇവരെ വീട്ടിൽ കയറി അതിക്രമിച്ചിരുന്നു. എന്നിട്ടും പൊലീസ് ലാഘവത്തോടെയാണ് കാണുന്നു. മനസിലാക്കുന്നത് സ്ഥലത്തെ ഭരണകക്ഷിയുടെ പ്രധാനപ്പെട്ടയാളിന്റെ മകനാണ് കേസിലെ പ്രതിയെന്നതിനാലാവാം പൊലീസ് നിസ്സംഗാവസ്ഥ കാണിക്കുന്നത്. അത് പ്രതിഷേധാർഹമാണ്. ഇതിനെതിര അതി ശക്തമായ നടപടികളുമായി മുന്നോട്ട് പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP