Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരണ ഈ ഇഞ്ചക്ഷനല്ല നൽകുന്നതെന്ന് രോഗിയുടെ സഹായി; ഈ ഇഞ്ചക്ഷൻ നൽകിയാൽ എന്താണ് കുഴപ്പമെന്ന് നഴ്‌സും; കണ്ണൂർ ജില്ലാ ആശുപത്രിയിൽ നഴ്‌സിനു നേരെ കൈയേറ്റം;പ്രതിഷേധവുമായി ആശുപത്രി ജീവനക്കാർ

സാധാരണ ഈ ഇഞ്ചക്ഷനല്ല നൽകുന്നതെന്ന് രോഗിയുടെ സഹായി; ഈ ഇഞ്ചക്ഷൻ നൽകിയാൽ എന്താണ് കുഴപ്പമെന്ന് നഴ്‌സും; കണ്ണൂർ ജില്ലാ ആശുപത്രിയിൽ നഴ്‌സിനു നേരെ കൈയേറ്റം;പ്രതിഷേധവുമായി ആശുപത്രി ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നഴ്‌സിന് നേരെ കയ്യേറ്റം. അത്യാഹിത വിഭാഗത്തിൽ രോഗിക്കൊപ്പം വന്നയാൾ നഴ്‌സിനെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം.

കാലിലെ മസിലുമായി ബന്ധപ്പെട്ട പ്രശ്നവുമായി ചികിത്സ തേടിയെത്തിയ രോഗിക്കൊപ്പം വന്നയാളാണ് നഴ്‌സ് മുഹമ്മദ് ഷംസീറിനെ തള്ളിയത്.മസിലുമായി ബന്ധപ്പെട്ട പ്രശ്നം മുൻപ് വന്നപ്പോൾ സാധാരണയായി രോഗിക്ക് മറ്റൊരു ഇഞ്ചക്ഷൻ ആണ് നൽകുന്നതും ഇപ്പോൾ നൽകിയതല്ലെന്നും പറഞ്ഞ് രോഗിയെ അവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചു.

ഇതുസംബന്ധിച്ചുള്ള സംസാരത്തിനിടെയായിരുന്നു പ്രകോപനം. രോഗിയുടെ കൂടെ വന്നയാളാണ് മുഹമ്മദ് ഷംസീറിനെ തള്ളിയത്.ഈ ഇഞ്ചക്ഷൻ നൽകിയാൽ എന്താണ് ബുദ്ധിമുട്ട് എന്ന് മുഹമ്മദ് ഷംസീർ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.

നഴ്‌സിനെ പിടിച്ചുതള്ളിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP