Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെക്സ് ചാറ്റ് സ്ഥിരമായതോടെ യുവതി മുന്നോട്ട് വെച്ചത് പരിപൂർണ ന​ഗ്നരായുള്ള വീഡിയോ കോൾ എന്ന ആശയം; മലയാളി യുവതിയുടെ ന​ഗ്നമേനി കാണാനായി വിവസ്ത്രനായി വീഡിയോ കോളിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണിയും; ന​ഗ്നദൃശ്യങ്ങൾ പുറത്തുവിടാതിരിക്കണമെങ്കിൽ പണം ആവശ്യപ്പെടുന്നത് സ്ഥിരമായതോടെ പരാതിയുമായി ബെം​ഗളുരു സ്വദേശി

സെക്സ് ചാറ്റ് സ്ഥിരമായതോടെ യുവതി മുന്നോട്ട് വെച്ചത് പരിപൂർണ ന​ഗ്നരായുള്ള വീഡിയോ കോൾ എന്ന ആശയം; മലയാളി യുവതിയുടെ ന​ഗ്നമേനി കാണാനായി വിവസ്ത്രനായി വീഡിയോ കോളിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണിയും; ന​ഗ്നദൃശ്യങ്ങൾ പുറത്തുവിടാതിരിക്കണമെങ്കിൽ പണം ആവശ്യപ്പെടുന്നത് സ്ഥിരമായതോടെ പരാതിയുമായി ബെം​ഗളുരു സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: യുവതിയുടെ നിര്ഡബന്ധത്തിന് വഴങ്ങി സെക്സ് വീഡിയോ ചാറ്റിൽ ഏർപ്പെട്ട യുവാവിന് നഷ്ടമായത് 22,000 രൂപ. ബെം​ഗളുരുവിലെ കോൾ സെന്റര്‌‍ ജീവനക്കാരി എന്ന പേരിൽ പരിചയപ്പെട്ട യുവതിയാണ് തട്ടിപ്പ് നടത്തിയത്. ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കണമെങ്കിൽ വീണ്ടും പണം നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ബെം​ഗളുരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവാണ് മലയാളി യുവതിയുടെ തട്ടിപ്പിനിരയായത്. വാട്സാപ്പിലെ വീഡിയോ കോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിൽനിന്ന് പണം തട്ടിയത്. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന 26-കാരനാണ് തട്ടിപ്പിനിരയായത്. ബെംഗളൂരു സൈബർക്രൈം പൊലീസിൽ യുവാവ് പരാതി നൽകി.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. ഇതിനിടയിൽ മലയാളി യുവതിയുടെ നമ്പർ ഇയാൾക്ക് ലഭിക്കുന്നു. വാട്സാപ്പിലൂടെ നിരന്തരം മെസേജുകൾ അയച്ച് ഇരുവരും കൂടുതൽ അടുത്തു. മലയാളിയാണെന്നും നിഷ എന്നാണ് പേരെന്നും ബെംഗളൂരുവിലെ കോൾസെന്ററിലാണ് ജോലിയെന്നുമാണ് യുവതി പറഞ്ഞത്. വാട്സാപ്പ് ചാറ്റിങ് ദിവസങ്ങൾ പിന്നിട്ടതോടെ യുവതി ലൈംഗികചുവയുള്ള സംഭാഷണങ്ങളിലേക്ക് കടന്നു. ഇതിൽ സന്തോഷിച്ച യുവാവും വെറുതെ ഇരുന്നില്ല. യുവതിയെ പ്രോത്സാഹിപ്പിച്ചു. ഇതിനിടയിൽ യുവതിയുടെ സ്വകാര്യ ഭാ​ഗങ്ങളുടെ ഫോട്ടോയും യുവാവിന് അയച്ചുകൊടുത്തു. തുടർന്നാണ് നഗ്നനായി വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെട്ടത്.

നഗ്നനായി വീഡിയോ കോൾ ചെയ്യാൻ ആദ്യം മടിച്ചെങ്കിലും യുവതി നിർബന്ധിക്കുകയായിരുന്നു. യുവതിയും നഗ്നയായി വീഡിയോ കോളിൽ വരാമെന്ന് പറഞ്ഞതോടെ ഇയാൾ സമ്മതിച്ചു. എന്നാൽ വീഡിയോ കോൾ തുടങ്ങി ഏതാനും മിനിറ്റുകൾ പിന്നിട്ടപ്പോൾ കോൾ കട്ട് ചെയ്തു. പിന്നീട് യുവതിയെ ബന്ധപ്പെട്ടപ്പോൾ പ്രതികരണമുണ്ടായില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആയെന്നും പരാതിയിൽ പറയുന്നു.

ഇതിനുപിന്നാലെയാണ് അപരിചിതനായ മറ്റൊരാൾ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയത്. 50,000 രൂപ നൽകിയില്ലെങ്കിൽ വീഡിയോ കോൾ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവാവ് 22,000 രൂപ അയച്ചുനൽകി. എന്നാൽ കഴിഞ്ഞദിവസം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി 22,000 രൂപ തട്ടിയെടുത്തെന്നും കൂടുതൽ പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP