ഒരു പ്രദേശത്ത് മോഷണം നടത്തിയാൽ ഉടൻ ജില്ലകൾ കടന്ന് മുങ്ങും; പിടിക്കപ്പെട്ടാൽ രക്ഷപ്പെടുക സ്വയം മുറിവേൽപ്പിച്ചും പൊലീസിനെ അപകടത്തിലാക്കിയും; കോടതിയിൽ കേസ് ഒറ്റയ്ക്ക് വാദിക്കും; സംസ്ഥാനത്തുടനീളം കേസ്; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു വീണ്ടും പിടിയിൽ; അറസ്റ്റ് ഭരണങ്ങാനത്ത് കട കുത്തി തുറന്ന കേസിൽ

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു വീണ്ടും പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനത്ത് കട കുത്തി തുറന്ന കേസിലാണ് 62 കാരനായ തീവെട്ടി ബാബു അറസ്റ്റിലായത്. മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ആറ് മാസം മുമ്പാണ് ബാബു പുറത്തിറങ്ങിയത്. സംസ്ഥാനമെമ്പാടും മോഷണ കേസുകളിലെ പ്രതിയാണ് തീവെട്ടി ബാബു. ഒരു പ്രദേശത്ത് മോഷണം നടത്തിയാൽ ഉടൻ ജില്ലകൾ കടന്ന് വളരെ ദൂര സ്ഥലത്തേക്ക് മുങ്ങുന്നതാണ് തീവെട്ടി ബാബുവിന്റെ രീതിയെന്ന് പൊലീസ് പറയുന്നു.
പുറത്തിറങ്ങിയ ശേഷവും ബാബു വീണ്ടും പഴയ പണിയിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസിന് വിവരം കിട്ടി. ഭരണങ്ങാനത്ത് കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ബാബുവിന്റെ പങ്കാളിത്തം പൊലീസിന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാബു തിരുവനന്തപുരത്തുണ്ടെന്ന് വ്യക്തമായി.
തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ നിന്നാണ് ബാബുവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ എസ്എച്ച് ഒ. കെ.പി. ടോംസണും സംഘവുമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുന്നൂറിൽപ്പരം മോഷണക്കേസ്സുകളിൽ പ്രതിയാണ് ബാബു. പാലാ കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു.
കേരളത്തിലുടനീളം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് കൊല്ലം ഉളിയനാട് വില്ലേജിൽ പൂതക്കുളം കുളത്തൂർക്കോണം നന്ദു ഭവനിൽ തീവെട്ടി ബാബു എന്ന ബാബു അപകടകാരിയായ കുറ്റവാളിയായാണ് അറിയപ്പെടുന്നത്. അറസ്റ്റു ചെയ്യാനായി പിന്തുടരുന്ന പൊലീസിന് പിടികൊടുക്കാതെ അപകടങ്ങളുണ്ടാക്കിയും കൈയിൽ കിട്ടുന്ന എന്തുമുപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചും രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. പിടികൂടുന്ന വീട്ടുകാരെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തും. കോടതിയിൽ ചെന്നാൽ പൊലീസുകാർ ഉപദ്രവിച്ചുവെന്ന് പരാതി പറയും. ഒരിക്കൽ പിടിയിലായപ്പോൾ സ്റ്റേഷനിൽ നിന്ന് കൊടുത്ത കൊതുകുതിരി സ്റ്റാന്റുപയോഗിച്ച് ലോക്കപ്പിൽ വച്ച് ശരീരം മുഴുവൻ വരഞ്ഞ് ചോരയിൽ കുളിച്ചു.
മൊബൈൽ ഫോൺ ഇയാൾ ഉപയോഗിക്കില്ല. മോഷണം നടത്തിയ ശേഷം വഴിയിൽ കാണുന്ന ആരുടെയെങ്കിലും ഫോൺ വാങ്ങി ഭാര്യയെ വിളിച്ച് പ്രത്യേക സ്ഥലത്ത് എത്താൻ പറയും. ഇയാളുടെ ഭാര്യയാണ് മോഷണമുതൽ വിറ്റ് കാശാക്കുന്നത്. തുടർന്ന് ആഡംബര ജീവിതം നയിക്കും. ഇയാളിൽ നിന്ന് തൊണ്ടി മുതൽ റിക്കവറി നടത്തുന്നത് പൊലീസിന് മുന്നിലുള്ള വെല്ലുവിളിയാണ്. കേസ് വാദിക്കുന്നതും പ്രതി സ്വയമേയാണ്. മനുഷ്യാവകാശ കമ്മിഷന് വ്യാജ പരാതിയും അയക്കും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും കുറ്റം ആവർത്തിക്കുന്നതാണ് ഇയാളുടെ ശൈലി.
' മോഷണ കല ' യിൽ 31 വർഷത്തെ പ്രവൃത്തി പരിചയമുണ്ട് ബാബുവിന്. തിരുവനന്തപുരം മുതൽ തൃശൂർ വരെയായിരുന്നു ബാബു ആദ്യ കാലങ്ങളിൽ മോഷണങ്ങൾ നടത്തിയത്. എന്നാൽ പൊലീസുകാർ തിരിച്ചറിഞ്ഞതോടെ തട്ടകം മലപ്പുറത്തേക്ക് മാറ്റി പരീക്ഷിച്ചു. 2018 ജൂലൈ 31 ന് മലപ്പുറം വാഴക്കാട് പൊലീസ് എസ്കോർട്ടിൽ ബസിൽ കോടതിയിൽ കൊണ്ടു പോകവേ അകമ്പടി പൊലീസിനെ ബാബു അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും വെല്ലു വിളിക്കുകയും പൊലീസുകാർ പ്രതികരിക്കാതെ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യുന്ന വീഡിയോ ബസിലെ ഒരു യാത്രക്കാരൻ പകർത്തിയത് വൈറലായി. വാഴക്കാട് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ മോഷണത്തിന് കയറിയപ്പോൾ വീട്ടുകാർ ഉറങ്ങിയിരുന്നില്ല. അവർ ഉറങ്ങിയിട്ടാകാം മോഷണമെന്ന് കരുതി കാത്തിരുന്ന ബാബുവും കൂട്ടാളിയും ഉറങ്ങിപ്പോയി. തുടർന്ന് മോഷണം കഴിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിക്കവേ വീട്ടുകാർ ഉറക്കമുണർന്നു.
മലപ്പുറത്തുകാർ തൊണ്ടി സഹിതം കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കണ്ണൂർ ഇരിട്ടിയിലെ മറ്റൊരാളുടെ പേരിലുള്ള ആധാർ കാർഡാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.കൂട്ടാളിക്കും ഇയാളുടെ യഥാർത്ഥ പേരറിയില്ല. ഒടുവിൽ മലപ്പുറം വഴിക്കാട് പൊലീസ് എ എസ്ഐ അസീസ് ഇയാളുടെ ഫോട്ടോ പൊലീസിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലിട്ടു. തുടർന്ന് കൊല്ലം പൊലീസ് സബ് ഇൻസ്പെക്ടർ ഷാജഹാൻ ഇയാളെ തിരിച്ചറിഞ്ഞ് വിവരം കൈമാറുകയായിരുന്നു.
കള്ളനാകും മുമ്പ് നാട്ടുകാരുടെ മുന്നിലെ നല്ല പിള്ളയായിരുന്നു ബാബു. ഭക്തിയുടെ മാർഗ്ഗത്തിൽ സഞ്ചരിക്കവേ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലായിരുന്നു കണ്ണുടക്കിയത്. ക്ഷേത്ര പ്രദക്ഷിണ എഴുന്നള്ളിപ്പുകളിൽ എണ്ണ ഒഴിച്ചു കത്തിക്കുന്ന (തീവെട്ടി) വിളക്കിന്റെ കാൽ ഉപയോഗിച്ചാണ് ഇയാൾ കാണിക്ക വഞ്ചി കുത്തിത്തുറക്കുന്നത്. ഇതോടെയാണ് തീവെട്ടി ബാബു എന്ന വിളിപ്പേര് പൊലീസുകാർക്കിടയിലും നാട്ടുകാർക്കിടയിലും ബാബുവിന് വീണത്.
2020 ആഗസ്റ്റിൽ ബാബുവിനെ വർക്കല പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് ബാധിതനായ ഇയാളെ വർക്കല കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കിടത്തി ചികിത്സ നൽകിയെങ്കിലും കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. 4 ആഴ്ചക്കു ശേഷം സെപ്റ്റംബർ 6 ന് ഇയാൾ മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്യവേ പള്ളിക്കൽ പൊലീസും വർക്കല പൊലീസും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- കുഞ്ഞുവാവയെ കൂട്ടിയിട്ട് വരാമെന്ന പ്രതീക്ഷയിൽ ഇന്നലെ സ്കൂളിൽ പോലും പോയില്ല; കാറിൽ സഞ്ചരിക്കുന്നതിനിടെ അമ്മയും അച്ഛനും പറഞ്ഞുകൊണ്ടിരുന്നതും വാവയെ കുറിച്ചുതന്നെ; എല്ലാ സന്തോഷവും പൊടുന്നനെ ഇല്ലാതാക്കി തീഗോളം; കണ്ണൂരിലെ ദുരന്തത്തിൽ പാടേ ഒറ്റയ്ക്കായി പോയി ശ്രീപാർവതി
- എൻജിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി എന്ന് മാധ്യമങ്ങൾ; സംഭവം അതല്ലെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്; ഫ്ളെയിം ഔട്ടാകുക എന്നാൽ എഞ്ചിൻ തനിയെ ഓഫാകുക എന്നർത്ഥം; തീ കൊണ്ടുള്ള കളി തെറ്റിയത് ഇങ്ങനെ
- അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യത്തിലേക്ക്; പാതയ്ക്കായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയത് 100 കോടി; കർണാടകത്തിനും തമിഴ്നാടിനും പുറമേ വന്ദേഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലും എത്തും; സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണം; കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്
- ഫാത്തിമയെ കാത്തിരുന്ന കല്യാണവീട്ടിലേക്ക് എത്തിയത് മരണവാർത്ത ; ഒപ്പനത്താളവും കളിചിരിയും നിറയേണ്ട വീട്ടിൽ ഉയരുന്നത് കൂട്ടക്കരച്ചിൽ മാത്രം; കൂടപ്പിറപ്പിനെ നഷ്ടമായ വേദനയിൽ വിങ്ങി കല്യാണപ്പെണ്ണ്; പഴയങ്ങാടി വാഹനാപകടത്തിൽ മരിച്ച ഫാത്തിമയ്ക്ക് വിട നൽകി ജന്മനാട്
- ആർഎസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിന് ഉജ്ജ്വല വിജയം; ഗഡ്കരിയുടെയും ഫഡ്നവിസിന്റെയും നാട്ടിൽ കോൺഗ്രസ് ജയിച്ചുകയറിയത് 56 വർഷത്തിന് ശേഷം; മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പിൽ നാലിൽ ഒരു സീറ്റിൽ മാത്രം ബിജെപി; ഇതൊരു തുടക്കം മാത്രമെന്ന് മഹാവികാസ് അഗാഡി സഖ്യം
- 'മുല മുറിച്ച് ആണായവളെ ലിംഗം മുറിക്കാത്ത പുരുഷൻ ചതിച്ചുവെന്ന്' ഹേറ്റ് കാമ്പയിൻ; ഇവിടെ അച്ഛൻ ഗർഭിണിയാവുന്നു, അമ്മ അച്ഛനാവുന്നു; ട്രാൻസ്മാൻ സഹദും ട്രാൻസ് വുമൻ സിയയും കുഞ്ഞിനായുള്ള കാത്തിരിപ്പിൽ; ഗർഭിണിയായത് ട്രാൻസ്മാൻ; ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ്മാൻ പ്രഗ്നൻസി ചർച്ചയാവുമ്പോൾ
- പെട്രോളിനും ഡീസലിനും ഒരു ലിറ്ററിന് കൂടുക രണ്ടു രൂപ; ഇന്ധനവില ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം മാറും; 500 രൂപയ്ക്ക് മുകളിലുള്ള വിദേശമദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിക്കും; സാമൂഹിക സുരക്ഷാ സെസിന്റെ പേർ ജനങ്ങളെ കൊള്ളയടിക്കാൻ ധനമന്ത്രിയുടെ പച്ചക്കൊടി; ഇന്ധന വിലയിലെ വർധനവ് പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കും
- അയാൾ എന്റെ എന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും അതി ക്രൂരമായി മർദ്ദിച്ചു;പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ നിർമ്മാതാവിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി; അയാൾ എന്റെ ഫോൺ കൈവശപ്പെടുത്തി ജോലി ചെയ്യാൻ അനുവദിച്ചില്ല;14 മാസത്തോളം എനിക്ക് മറ്റാരുമായും സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്നും ഫ്ളോറ സൈനി
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍