Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ സ്ത്രീസുരക്ഷ വെറും സങ്കൽപ്പം മാത്രമോ? നൂറനാട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂര ബലാത്സംഗം; വീട്ടിലേക്ക് നടന്നു പോയ ഭിന്നശേഷിക്കാരിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പിച്ചിച്ചീന്തിയത് പ്രണവ് എന്ന ക്രൂരൻ; ദേഹാസകലം മുറിവുകളേറ്റ് യുവതി; ബന്ധുക്കൾ കണ്ടത് യുവതി തളർന്നു കിടക്കുന്ന നിലയിൽ; പീഡകൻ കടുത്ത ലഹരിക്കടിമ

കേരളത്തിൽ സ്ത്രീസുരക്ഷ വെറും സങ്കൽപ്പം മാത്രമോ? നൂറനാട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂര ബലാത്സംഗം; വീട്ടിലേക്ക് നടന്നു പോയ ഭിന്നശേഷിക്കാരിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പിച്ചിച്ചീന്തിയത് പ്രണവ് എന്ന ക്രൂരൻ; ദേഹാസകലം മുറിവുകളേറ്റ് യുവതി; ബന്ധുക്കൾ കണ്ടത് യുവതി തളർന്നു കിടക്കുന്ന നിലയിൽ; പീഡകൻ കടുത്ത ലഹരിക്കടിമ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളത്തിൽ സ്ത്രീസുരക്ഷ എന്നു പറയുന്നത് വെറും സങ്കൽപ്പം മാത്രമോ? എത്രകണ്ട് നടപിടി സ്വീകരിച്ചിട്ടും അതിക്രൂര ബലാത്സംഗങ്ങൾ കേരളത്തിൽ ആവർത്തിക്കുകയാണ്. ആലപ്പുഴയിലെ നൂറനാട്ട് ഭിന്നശേഷിക്കാരിയായ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം കേരളക്കരയെ നടുക്കുന്നതാണ്. വീട്ടിലേക്ക് നടന്നു പോയ യുവതിയെ ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. കേസിൽ പ്രതിയായ പ്രണവിനെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി അറസ്റ്റു ചെയ്തിട്ടുണ്ട്.

യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം എന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡിൽ കണ്ട നാട്ടുകാർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടു കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: യുവതി വീട്ടിലേക്ക് പോകുന്ന സമയത്ത് പ്രണവ് വഴിയിൽ വെച്ച് തടയുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയുമായിരുന്നു. ഇവിടെനിന്ന് ഇയാളുടെ തന്നെ വീട്ടിലെത്തിച്ചാണ് ക്രൂരമായി ബലാത്സംഗംചെയ്തത്.

പ്രണവ് നിരന്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ ഉപദ്രവം കാരണം വീട്ടുകാരെല്ലാം ഇവിടെ നിന്ന് മാറിത്താമസിക്കുകയാണ്. ഇയാൾ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്.

റോഡിൽ വെച്ചുണ്ടായ പിടിവലിയിൽ യുവതിയുടെ മൊബൈൽ ഫോൺ അടക്കമുള്ളവ റോഡിൽ വീണിരുന്നു. ഇത് കണ്ട നാട്ടുകാരാണ് മൊബൈൽ ഫോൺ പരിശോധിച്ച് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കൾ എത്തി പ്രദേശത്ത് പരിശോധച്ചിപ്പോഴാണ് വീട്ടിൽ അവശനിലയിൽ യുവതിയെ കണ്ടെത്തിയത്. ഈ സമയത്ത് പ്രതി പ്രണവ് ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.

യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും നൂറനാട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടിയത്. ഇയാളെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. സംഭവത്തിൽ നാട്ടുകാർ കടുത്ത രോഷത്തിലാണ്. മയക്കുമരുന്നു സംഘങ്ങൾ നാടു നീളെ വിലസുമ്പോൾ യുവതികൾക്ക് നാട്ടിൽ പകൽപോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് ഉയരുന്ന ആക്ഷേപം. ആലപ്പുഴയിലെ സംഭവം സ്ത്രീസുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP