Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

എഴുത്ത് പരീക്ഷയും അഭിമുഖവും ഇല്ലാതെ സെക്രട്ടറിയേറ്റിൽ ഉൾപ്പടെ ശിവശങ്കരൻ നടത്തിയത് വഴിവിട്ട നിയമനങ്ങൾ; ഐ.ടി സെക്രട്ടറി പദവി ദുരുപയോഗം ചെയ്ത് ശിവശങ്കരൻ നടത്തിയത് ടീം ലീഡർ, ഡെപ്യൂട്ടി ലീഡർ തസ്തികളിലേക്കുള്ള കരാർ നിയമനങ്ങളും; സിഡിറ്റിലും കെൽട്രോണിലും ചട്ടപ്രകാരം ആളുകളുള്ളപ്പോൾ അനധികൃതമായി തിരുകി കയറ്റിയത് പിണറായിയുടെ ഐ.ടി വിശ്വസ്തനെന്ന് റിപ്പോർട്ടുകൾ; വിമാനത്താവളം വഴി സ്വപ്‌ന സ്വർണം കടത്തിയത് 23 തവണയും; ഭരണ സിരാകേന്ദ്രത്തിലെ അധികാരദുർവിനിയോഗങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് കൊണ്ട് ശിവശങ്കർ നടത്തിയത് വഴിവിട്ടുള്ള നിയമനങ്ങൾ, ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ താത്കലാകിക ജോലിയിൽ കയറി പറ്റിയവർ പോലും സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡിലാണ് വിലസുന്നത്. സർട്ടിഫിക്കറ്റുകളോ യോഗ്യതകളോ പോലും നോക്കാതെ നിരവധി അനധികൃത നിയമനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരീക്ഷയോ അഭിമുഖമോ പോലുമില്ലാതെയാണ് നിരവധി താത്കാലിക നിയമനങ്ങൾ സെക്രട്ടറിയേറ്റിൽ ഉൾപ്പടെ നടത്തിയത്. 

ഇത്തരത്തിൽ രണ്ടു പേരുടെ വിവരങ്ങൾ പുറത്തുവന്നു. ടീം ലീഡർ, ഡെപ്യൂട്ടി ലീഡർ തസ്തികകളാണ് ഇവർക്ക് നൽകിയിട്ടുള്ളത്. നിരഞ്ജൻ ജെ.നായർ, കവിത സി പിള്ള എന്നിവരെയാണ് ഈ തസ്തികയിൽ നിയമിച്ചിട്ടുള്ളത്. ശിവശങ്കർ ഐടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഇവരെ നിയമിക്കുന്നത്.സാധാരണഗതിയിൽ ഐടിയുമായി ബന്ധപ്പെട്ട ആളുകളുടെ ആവശ്യം വരുമ്പോൾ സിഡിറ്റിൽ നിന്നോ കെൽട്രോണിൽ നിന്നോ ഡെപ്യൂട്ടേഷനിൽ ജീവനക്കാരെ സെക്രട്ടറിയേറ്റിലേക്ക് വിളിക്കുകയാണ് പതിവ്. ഈ പതിവ് മാറ്റിയാണ് ശിവശങ്കർ തനിക്കിഷ്ടമുള്ളവരെ വിളിച്ച് താത്കാലിക നിയമനം നൽകിയിരിക്കുന്നത്. യാതൊരു പരീക്ഷകളോ മറ്റോ നടത്താതെയായിരുന്നു ഇത്.

ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമേ സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് ഉപയോഗിക്കാനാകൂ. എന്നാൽ ശിവശങ്കർ നിയോഗിച്ച താത്കാലിക ജീവനക്കാർ സർക്കാരിന്റെ ഔദ്യോഗിക മുദ്ര വിസിറ്റിങ് കാർഡിൽ ഉപയോഗിച്ചിട്ടുണ്ട്. നിരവധി വർഷം സർവീസുള്ള സെക്രട്ടറിയേറ്റിലെ സ്ഥിരം ജീവനക്കാർക്ക് പോലും സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് ഉപയോഗിക്കാനാകില്ലെന്നിരിക്കെയാണിത്.മറ്റു സംസ്ഥാനങ്ങളിലടക്കം നിരവധി ടൂറുകളും ഈ താത്കാലിക ജീവനക്കാർ നടത്തിയിട്ടുണ്ട്. ചിലത് കൺസൾട്ടൻസികളെ ഉപയോഗിച്ചും മറ്റു ചിലത് തന്നിഷ്ടപ്രകാരവുമാണ് ശിവശങ്കർ നിയമനങ്ങൾ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

സ്വപ്‌നയും കൂട്ടാളികളും സ്വർണം കടത്തിയത് 23 തവണ

സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്നും കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 2019 ജൂലായ് ഒമ്പത് മുതലാണ് ബാഗേജുകൾ വന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ക്ലിയർ ചെയതത് സ്വർണക്കടത്തു കേസിൽ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 152 കിലോ വരെ ഭാരമുള്ള ബാഗേജുകൾ ഇത്തരത്തിൽ വന്നിരുന്നതായും കണ്ടെത്തി. സ്വർണം പിടിച്ചെടുത്ത ബാഗിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതിൽ 30 കിലോ സ്വർണം ഉണ്ടായിരുന്നു. ഇത്തരത്തിൽ വിമാനത്താവളം വഴി വൻതോതിൽ സ്വർണം ഒഴുകിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്.

താനാണ് ബാഗേജ് ക്ലിയർ ചെയ്തിരുന്നതെന്ന് സരിത്ത് കസ്റ്റംസിനോട് സമ്മതിച്ചിട്ടുമുണ്ട്. ഫൈസൽ ഫരീദിനെ പോലുള്ള നിരവധി ആളുകൾ ഡിപ്ലോമാറ്റിക് ബാഗേജുകളിൽ സ്വർണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇപ്പോൾ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

ഇതിനിടെ സ്വപ്ന ഒളിവിൽ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏൽപ്പിച്ച ബാഗിൽ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സ്വർണം പിടികൂടിയതിന് പിന്നാലെയാണ് ഒളിവിൽ പോകുന്നതിന് മുമ്പായി സ്വപ്ന ബാഗ് സുഹൃത്തിനെ ഏൽപ്പിച്ചത്. സുഹൃത്തിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിളിച്ചുവരുത്തി ബാഗ് വാങ്ങുകയായിരുന്നു. ഇതിൽ നിന്നാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്. പ്രതികളുടെ മറ്റു ആസ്തികളും പരിശോധിച്ചു വരികയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP