Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലെ വിഡിയോ പുറത്തു വന്നതോടെ ക്രൂരത പുതിയ തലത്തിലെത്തി; പിന്നീട് അറിയിച്ചത് മകൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചു എന്ന്; ബെംഗളൂരുവിൽ എത്തിയപ്പോൾ കേട്ടത് മരണവും; പരാതിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ അറിഞ്ഞത് മകളുടെ ശരീരത്തിൽ ആന്തരികാ അവയവങ്ങൾ ഒന്നും ഇല്ലെന്ന സത്യം; തലച്ചോറു പോലും എടുത്തു മാറ്റിയത് തെളിവ് നശീകരണത്തിനും; ആൾദൈവം നിത്യാനന്ദയുടെ ക്രൂരതയ്ക്ക് തെളിവായി ഝാൻസി റാണി എന്ന അമ്മയുടെ കരച്ചിൽ

നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലെ വിഡിയോ പുറത്തു വന്നതോടെ ക്രൂരത പുതിയ തലത്തിലെത്തി; പിന്നീട് അറിയിച്ചത് മകൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചു എന്ന്; ബെംഗളൂരുവിൽ എത്തിയപ്പോൾ കേട്ടത് മരണവും; പരാതിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ അറിഞ്ഞത് മകളുടെ ശരീരത്തിൽ ആന്തരികാ അവയവങ്ങൾ ഒന്നും ഇല്ലെന്ന സത്യം; തലച്ചോറു പോലും എടുത്തു മാറ്റിയത് തെളിവ് നശീകരണത്തിനും; ആൾദൈവം നിത്യാനന്ദയുടെ ക്രൂരതയ്ക്ക് തെളിവായി ഝാൻസി റാണി എന്ന അമ്മയുടെ കരച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: 2014ലാണ് സംഗീത മരിക്കുന്നത്. അന്നുമുതൽ നീതിക്കായി ഈ അമ്മ പോരാടുകയാണ്. ഇതോടെയാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ സ്വാമി നിത്യാനന്ദ ഒളിവിൽ പോയതും. ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്വന്തം രാജ്യം സ്ഥാപിച്ച് അവിടെ വിരാജിക്കുകയാണ് നിത്യാനന്ദ.

ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ച് കാത്തിരിപ്പിലും. സമൂഹമാധ്യമങ്ങളിൽ തുടരെ തുടരെ ഇയാൾ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. എന്നിട്ടും പൊലീസും പട്ടാളവും ഒന്നും അനങ്ങുന്നില്ല. ഇതിനിടെയിലും തമിഴ്‌നാട്ടിൽ കത്തി പടരുകയാണ് നിത്യാനന്ദയുടെ വിവാദങ്ങൾ. എല്ലാ കുറ്റങ്ങൾക്കും നിത്യാനന്ദയ്‌ക്കൊപ്പം നിന്ന വിശ്വസ്ഥർ തന്നെയാണ് ഇപ്പോൾ തെളിവുസഹിതം വാർത്ത പുറത്തുവിടുന്നത്. സ്വന്തം മകളുടെ ശവശരീരം ആശ്രമത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാൻസി റാണി എന്ന അമ്മയുടെ വാക്കുകൾ ഏവരേയും ഞെട്ടിക്കുന്നതാണ്. ആൾദൈവത്തിന്റെ ക്രൂരതയുടെ മുഖമാണ് അവർ വരച്ചു കാട്ടുന്നത്. കലൈജ്ഞർ ടിവിയാണ് ഈ അമ്മയുടെ അഭിമുഖം പുറത്തുവിട്ടത്.

അഭിമുഖത്തിൽ ഝാൻസി റാണി പറയുന്നതിങ്ങനെ:

'എന്റെ മകൾ സംഗീത ചെറുപ്പം മുതലേ ആത്മീയ വിഷയങ്ങളിൽ വലിയ താൽപര്യം കാണിച്ചിരുന്നു. ഡിഗ്രി പഠനത്തിന് ശേഷമാണ് അവൾ നിത്യാനന്ദയുടെ ആശ്രമത്തിലും അദ്ദേഹത്തിന്റെ വാക്കുകളിലും ആകൃഷ്ഠയാകുന്നത്. ഒരു മാസം ആശ്രമത്തിൽ കഴിഞ്ഞ് ആത്മീയ വിഷയങ്ങളിൽ അറിവ് നേടണമെന്ന് മകൾ പറഞ്ഞു. അവളുടെ ഇഷ്ടത്തിന് ഞാനും സമ്മതിച്ചു. അങ്ങനെ അവൾ ആശ്രമത്തിലെത്തി. ഒരു മാസം കഴിഞ്ഞിട്ടും മകൾ തിരിച്ചുവന്നില്ല. ഞാൻ പോയി വിളിച്ചപ്പോൾ. അമ്മാ ഞാൻ ഇവിടെ ഹാപ്പിയാണ്. എനിക്ക് കുറച്ച് നാൾ കൂടി ഇവിടെ നിൽക്കണം എന്നാണ് പറഞ്ഞത്.

പിന്നീട് പലപ്പോഴും വീട്ടിലേക്ക് വിളിച്ചിട്ടും അവൾ വന്നില്ല. ആറുമാസങ്ങൾക്ക് ശേഷം ഞാൻ ചെല്ലുമ്പോൾ അവൾ കാവി ധരിച്ചിരിക്കുന്നതാണ് കണ്ടത്. ഞങ്ങളുടെ മുന്നിൽ വച്ച്, അവളെ കൊണ്ട് ഞങ്ങൾക്ക് ബലി ഇടീച്ചു. ഇത് ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ചോദിച്ചപ്പോൾ ആശ്രമത്തിനൊപ്പം ചേരാനാണ് താൽപര്യമെന്നും ഇവിടെ ഒരു ജോലിയും ലഭിച്ചെന്ന് മകൾ പറഞ്ഞു.

നിത്യാനന്ദയുടെ പ്രസംഗങ്ങളും ആശ്രമത്തിലെ പ്രവർത്തനങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ജോലിയാണ് മകൾക്ക് അവർ കൊടുത്തത്. പക്ഷേ പിന്നീട് ഞങ്ങൾക്ക് മനസിലായി അവിടെ നടക്കുന്ന ക്രൂരതകൾ. ഒരിക്കൽ ഞങ്ങൾ അവളെ കാണാൻ പോയപ്പോൾ പത്തോളം പേർ ചേർന്ന് ഒരു എൻജിനിയറായ പയ്യനെ തല്ലുന്നതാണ് കണ്ടത്. അപ്പോൾ അവിടെ നിന്ന മറ്റൊരു പയ്യൻ പറഞ്ഞു. അമ്മാ അമ്മയുടെ മകൾക്കും ഇതു തന്നെയാണ് ഇവിടെ അവസ്ഥ. അവളുടെ കാല് നോക്കിയാ മതി അടികൊണ്ട പാടുകൾ കാണാമെന്ന്. ഞാൻ നോക്കിയപ്പോൾ ശരിയാണ്. അതിക്രൂരമായി മർദിച്ച പാടുകൾ കാണാം.

ഇനി ഇവിടെ നിൽക്കേണ്ടെന്ന് ഉറപ്പിച്ച് മകളെ ഞാൻ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. മകളുടെ പേരിൽ ഒരുപാട് ആരോപണങ്ങൾ അവർ ഉന്നയിച്ചു. നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വിവാദവ വിഡിയോ പുറത്തുവന്നതിന് പിന്നിൽ മകളാണെന്ന് അവർ പറഞ്ഞു. അതിന് വ്യക്തത വരാതെ പുറത്തുവിടാൻ പറ്റില്ലെന്ന് പറഞ്ഞ് എന്നെ പുറത്താക്കി. കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് ഫോൺ വന്നു ആശ്രമത്തിൽ നിന്നും. മകൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചു ആശുപത്രിയിലാണ് വേഗം വരണമെന്ന്. ഒരിക്കലും അവൾക്ക് അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാണ് എനിക്ക്. ഇത്ര ചെറുപ്പത്തിൽ എങ്ങനെ അറ്റാക്ക് വരും. ഞാൻ ബെംഗളൂരുവിൽ എത്തിയപ്പോൾ അവൾ മരിച്ചെന്നാണ് കേൾക്കുന്നത്. ഞാൻ ആകെ തളർന്നു. എനിക്ക് എന്റെ മകളെ വിട്ടുതരാൻ ഞാൻ പറഞ്ഞു.

അപ്പോൾ നിത്യാനന്ദ പറഞ്ഞു. ആശ്രമത്തിൽ തന്നെ സംസ്‌കരിച്ചാൽ മതിയെന്നാണ്. ഞാൻ സമ്മതിച്ചില്ല. എനിക്ക് മകളെ െകാണ്ടുപോകണമെന്ന് വാശി പിടിച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുതരാമെന്നായി. അങ്ങനെ ആശ്രമത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു. ഞാൻ മകളുടെ മൃതദേഹവുമായി നാട്ടിലെത്തി. ഇതൊരു മരണമാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവർ എന്റെ കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായിരുന്നു.

അങ്ങനെ ഞാൻ പരാതി നൽകി. മൃതദേഹം വീണ്ടും റീ പോസ്റ്റുമോർട്ടം ചെയ്തു. അപ്പോഴാണ് നടുങ്ങിയത്. മകളുടെ ശരീരത്തിൽ ആന്തരികാ അവയവങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. തലച്ചോറ് പോലും. ഇതെല്ലാം എടുത്തുമാറ്റിയ ശേഷമാണ് അവർ മകളുടെ മൃതദേഹം തന്നുവിട്ടത്. ' ഝാൻസി റാണി അഭിമുഖത്തിൽ പറഞ്ഞു.

ബലാത്സംഗക്കേസിലും ബാലാപഹരണക്കേസിലും പ്രതിയായി രാജ്യംവിട്ട വിവാദ സന്ന്യാസി നിത്യാനന്ദയ്‌ക്കെതിരേ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയെപ്പറ്റിയുള്ള വിവരങ്ങൾ ഇതരരാജ്യങ്ങൾ കൈമാറുന്നത് നിർബന്ധമാക്കുന്ന ബ്‌ളൂകോർണർ നോട്ടീസാണ് ഇറക്കിയത്. ഗുജറാത്ത് പൊലീസിന്റെ ആവശ്യപ്രകാരമാണ് അന്താരാഷ്ട്ര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ നടപടി. അഹമ്മദാബാദിലെ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെക്കുകയും ജോലിയെടുപ്പിക്കുകയുംചെയ്ത കേസിൽ പ്രതിയാണ് നിത്യാനന്ദ. കുട്ടികളുടെ അച്ഛനമ്മമാരുടെ പരാതിയിൽ ആശ്രമത്തിന്റെ നടത്തിപ്പുകാരികളായ രണ്ട് സന്ന്യാസിനിമാരെ അറസ്റ്റുചെയ്തിരുന്നു. നിത്യാനന്ദ വിദേശത്തായതിനാൽ പിടികൂടാനായിട്ടില്ല. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന അച്ഛന്റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പോകുന്നതെന്ന് ഇവർ വിദേശത്തുനിന്ന് അയച്ച സത്യവാങ്മൂലം ഗുജറാത്ത്‌ ൈഹക്കോടതിയുടെ പരിഗണനയിലാണ്.

കർണാടകത്തിൽ ഒരു ബലാത്കാരക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് നിത്യാനന്ദ വിദേശത്തേക്ക് മുങ്ങിയത്. ഡിസംബറിൽ ഇയാളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. പുതുക്കാനുള്ള അപേക്ഷ സർക്കാർ തള്ളിയതുമാണ്. അതിനുശേഷമാണ് അഹമ്മദാബാദിലെ കേസുണ്ടായത്. ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി കൈലാസമെന്ന് പേരിട്ട് ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി നിത്യാനന്ദ ഒരു വെബ്സൈറ്റിലൂടെ അവകാശമുന്നയിച്ചു. എന്നാൽ, ഇക്വഡോർ ഇത് നിരാകരിച്ചു. നിത്യാനന്ദ ഹെയ്റ്റിയിലേക്ക് പോയതായി അറിയിക്കുകയുംചെയ്തു. കേസുകളെത്തുടർന്ന് അഹമ്മദാബാദിലെ ആശ്രമം പൂട്ടി നടത്തിപ്പുകാർ ബെംഗളൂരുവിലേക്ക് മടങ്ങിയിരുന്നു. പ്രതിയെ അറസ്റ്റുചെയ്യാൻ കഴിയുന്ന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോളിനോട് ആവശ്യപ്പെടുമെന്ന് ഗുജറാത്ത് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP