Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധിക ജോലി ചെയ്തുകൊയ്ത്ത് പൂർത്തിയാക്കാമെന്ന് കൊയ്ത്ത് യന്ത്രം ഉടമ; നടപ്പില്ലെന്ന് ചുമട്ടുതൊഴിലാളികൾ; തർക്കം മൂത്തപ്പോൾ സേലം സ്വദേശിയായ ഉടമയെയും ജീവനക്കാരെയും ചവിട്ടി മെതിച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കൂട്ടാളികളും; അറസ്റ്റിലായ മൂന്ന് പ്രതികളെ സ്‌റ്റേഷനിൽ എത്തിച്ചത് സിപിഎമ്മുകാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിലും; നിരണം സംഭവം വിവാദമാകുന്നു

അധിക ജോലി ചെയ്തുകൊയ്ത്ത് പൂർത്തിയാക്കാമെന്ന് കൊയ്ത്ത് യന്ത്രം ഉടമ; നടപ്പില്ലെന്ന് ചുമട്ടുതൊഴിലാളികൾ; തർക്കം മൂത്തപ്പോൾ സേലം സ്വദേശിയായ ഉടമയെയും ജീവനക്കാരെയും ചവിട്ടി മെതിച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കൂട്ടാളികളും; അറസ്റ്റിലായ മൂന്ന് പ്രതികളെ സ്‌റ്റേഷനിൽ എത്തിച്ചത് സിപിഎമ്മുകാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിലും; നിരണം സംഭവം വിവാദമാകുന്നു

എസ്.രാജീവ്‌

തിരുവല്ല : നിരണത്തുകൊയ്ത്ത് യന്ത്ര ഉടമയ്ക്കും ജീവനക്കാർക്കും സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റൈ നേതൃത്വത്തിൽ ക്രൂര മർദ്ദനം. മർദ്ദനത്തിന് നേതൃത്വം നൽകിയ മൂന്ന് പ്രതികൾ പിടിയിൽ. രണ്ട് പേർ ഒളിവിൽ പോയി. നിരണം ലോക്കൽ കമ്മിറ്റിയംഗമായ നിരണം തോട്ടുമടയിൽ വീട്ടിൽ അപ്പുക്കുട്ടൻ ( 56 ), ഡി വൈ എഫ് ഐ പ്രവർത്തകരായ തോട്ടുമടയിൽ നിഖിൽ ( 24 ) , തോട്ടു മടയിൽ അഖിൽ കുമാർ ( 28 ) എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ പ്രതികളെ സ്റ്റേഷനിലെത്തിച്ചത് സി പി എമ്മുകാരിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വണ്ടിയിൽ. പ്രതികളെ ജാമ്യത്തിലിറക്കിയതും പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്. സംഭവത്തിൽ പ്രതിഷേധിച്ച് അപ്പർ കുട്ടനാട് മേഖലയിൽ കൊയ്ത്ത് നിർത്തി വെച്ചു. സംഭവം വിവാദമായതോടെ വെട്ടിലായത് പുളിക്കീഴ് പൊലീസും. നിരണം അയ്യൻ കോനാരി പാടത്ത് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം.

കൊയ്ത്ത് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന ഉടമയുടെയും ജീവനക്കാരുടെയും ആവശ്യമാണ് തർക്കത്തിലും പിന്നീട് മർദ്ദനത്തിലും കലാശിച്ചത്. കൊയ്ത്ത് മെഷീൻ ഉടമ തമിഴ്‌നാട് സേലം സ്വദേശി രമേശിനാണ് പ്രധാനമായും മർദ്ദനമേറ്റത്. നെല്ല് ചാക്ക് ലോറിയിലേക്ക് കയറ്റാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഹുക്ക് ഉപയോഗിച്ചായിരുന്നു മർദ്ദനം. ഉടമയെ മർദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്കും മർദനമേറ്റത്. രംഗം വഷളായതോടെ പാടശേഖര സമിതി ഭാരവാഹികൾ പുളിക്കീഴ് പൊലീസിൽ വിവരമറിയിച്ചു. സംഭവ സ്ഥലത്ത് പാഞ്ഞെത്തിയ പൊലീസ് പ്രതികൾ സി പി എമ്മുകാരാണെന്നറിഞ്ഞതോടെ രംഗം തണുപ്പിക്കാൻ ശ്രമിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണെമെന്ന് പാടശേഖര സമിതി ഭാരവാഹികൾ കടുംപിടുത്തം പിടിച്ചതോടെ പൊലീസ് അറസ്റ്റിന് മുതിരുകയായിരുന്നു.

ഇതിനിടെയാണ് സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് സ്ഥലെത്തെത്തിയത്. പ്രതികളെ താൻ സ്റ്റേഷനിൽ എത്തിക്കാമെന്ന് പ്രസിഡന്റ് പറഞ്ഞതോടെ പൊലീസ് തിരികെ മടങ്ങി. തുടർന്നാണ് പ്രസിഡന്റിന്റെ കാറിൽ പ്രതികളെ സ്റ്റേഷനിലെത്തിച്ച് ജാമ്യമെടുത്ത് മടങ്ങിയത്. രാത്രിയിൽ ഉൾപ്പെടെ അധികസമയത്തും ജോലിചെയ്യാൻ തയ്യാറാണെന്ന് കൊയ്ത്ത് യന്ത്ര ജീവനക്കാർ അറിയിച്ചെങ്കിലും ചുമട്ട് തൊഴിലാളികൾ ഇതിന് വഴങ്ങിയില്ല. കൊയ്ത്ത് നടക്കാത്ത സാഹചര്യത്തിൽ തിരികെ പോകുമെന്ന് ഉടമകൾ അറിയിച്ചു.

ഇതേ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മറ്റ് രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ അറസ്റ്റ് ചെയ്ത പ്രതികളെ പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിൽ സ്റ്റേഷനിൽ എത്തിക്കാൻ അനുവദിച്ച പൊലീസ് നടപടിയും വിവാദമായിട്ടുണ്ട്.

ലോക്ക് ഡൗണിന്റെ ഭാഗമായി സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റിലേക്കുള്ള സൺ ഫ്‌ളവർ ഓയിലുമായി കറ്റോട് സപ്ലെകോ ഗോഡൗണിലെത്തിയ ലോഡ് ഇറക്കുന്നതിന് അമിത കൂലി ആവശ്യപെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം ഏഴ് സി ഐ ടി യു തൊഴിലാളികൾക്കെതിരൈ കേസെടുക്കുകയും ലേബർ കാർഡ് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP