Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരിക്കൽ കുഞ്ഞില്ലായിരുന്നെങ്കിൽ തന്റെ കൂടെ വരാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നു; കുഞ്ഞിന്റെ കൊലപാതകം താൻ അറിഞ്ഞത് മാധ്യമങ്ങൾ വഴി; ഒരിക്കൽ പോലും കുട്ടിയെ കൊലപ്പെടുത്തുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല; രാത്രി കാമുകിയുടെ വീട്ടിലെത്തിയത് ലോണിനുള്ള ആധാറും മറ്റ് രേഖകളും നൽകാൻ; തയ്യിലിലെ ക്രൂരതയിൽ അമ്മയെ തള്ളി പറഞ്ഞ് 'ജാരന്റെ' മൊഴിയും; ശരണ്യയുടെ കാമുകനെ രക്ഷിക്കാൻ കള്ളക്കളിയെന്ന് നാട്ടുകാരും; നിധിനെ ചോദ്യം ചെയ്ത് വീണ്ടും വിട്ടയച്ച് പൊലീസ്

ഒരിക്കൽ കുഞ്ഞില്ലായിരുന്നെങ്കിൽ തന്റെ കൂടെ വരാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നു; കുഞ്ഞിന്റെ കൊലപാതകം താൻ അറിഞ്ഞത് മാധ്യമങ്ങൾ വഴി; ഒരിക്കൽ പോലും കുട്ടിയെ കൊലപ്പെടുത്തുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല; രാത്രി കാമുകിയുടെ വീട്ടിലെത്തിയത് ലോണിനുള്ള ആധാറും മറ്റ് രേഖകളും നൽകാൻ; തയ്യിലിലെ ക്രൂരതയിൽ അമ്മയെ തള്ളി പറഞ്ഞ് 'ജാരന്റെ' മൊഴിയും; ശരണ്യയുടെ കാമുകനെ രക്ഷിക്കാൻ കള്ളക്കളിയെന്ന് നാട്ടുകാരും; നിധിനെ ചോദ്യം ചെയ്ത് വീണ്ടും വിട്ടയച്ച് പൊലീസ്

ആർ പീയൂഷ്

കണ്ണൂർ: കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയുടെ കാമുകൻ നിധിനെ പൊലീസ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കൊലപാതകം നടക്കുന്നതിന് തലേന്ന് ശരണ്യയുടെ വീടിന് സമീപം ഇയാളെ കണ്ടു എന്ന് പരിസരവാസി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിധിൻ ബൈക്കിൽ പുലർച്ചെ ഒന്നര മണിയോടെ യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്തത്. ശനിയാഴ്ച നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങും എന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരം ഇയാൾ പൊലീസിന് മുന്നിൽ ഹാജരായത്. മൂന്ന് മണിക്കൂറിലധികം ഇയാളെ ചോദ്യം ചെയ്തു.

പുലർച്ചെ ഒന്നര മണിക്ക് എന്തിനാണ് ശരണ്യയുടെ വീട്ടിൽ എത്തിയത് എന്ന ചോദ്യമായിരുന്നു പൊലീസ് ആദ്യം നിധിനോട് ചോദിച്ചത്. ശരണ്യയും താനും ചേർന്ന് സഹകരണ ബാങ്കിൽ നിന്നും എടുക്കാൻ ശ്രമിച്ച ലോണിന്റെ ഡോക്യുമെന്റ്സ് കൈമാറാൻ എത്തിയതായിരുന്നു എന്നാണ് നിധിൻ മറുപടി നൽകിയത്. മറ്റാരും അറിയാതിരിക്കാനാണ് ഈ സമയത്ത് എത്തിയത് എന്നും ഇയാൾ പറഞ്ഞു. പല രീതിയിൽ ചോദ്യം ചെയ്തിട്ടും ഇയാൾ പറഞ്ഞ മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. കുഞ്ഞിന്റെ കൊലപാതകം താൻ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്, ഒരിക്കൽ പോലും ശരണ്യ കുട്ടിയെ കൊലപ്പെടുത്തുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല. എന്നാൽ ഒരിക്കൽ കുഞ്ഞില്ലായിരുന്നെങ്കിൽ തന്റെ കൂടെ വരാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്നും പറഞ്ഞിരുന്നതായും നിധിൻ പറഞ്ഞു.

മറ്റൊരു വിവരവും ഇയാൾ ചോദ്യം ചെയ്യലിൽ പുതിയതായി പറഞ്ഞില്ല എന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പൊലീസ് നിധിന്റെ മൊഴി പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. രണ്ടാമത് ചോദ്യം ചെയ്യുവാനായി നോട്ടീസ് നൽകിയപ്പോൾ ഇയാൾ വരാതിരുന്നത് പൊലീസ് സംശയത്തോടെയാണ് നോക്കി കാണുന്നത്. ചോദ്യെ ചെയ്യലിൽ പറയാനുള്ള കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കാനാവും ഇയാൾ എത്താൻ വൈകിയതെന്നാണ് പൊലീസ് നിഗമനം. നിധിന്റെ മൊഴി എടുത്ത നിലയ്ക്ക് ഉടൻ തന്നെ ശരണ്യയെ കസ്റ്റഡിയിൽ വാങ്ങും. ശരണ്യയുടെ മൊഴിയും നിധിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ മാത്രമേ നിധിനെതിരെ നടപടി എടുക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്. നിലവിലെ സാഹചര്യത്തെളിവുകൾ അനുസരിച്ച് ഇയാൾക്കെതിരെ കുറ്റം ചുമത്താൻകഴിയില്ല എന്നും പൊലീസ് പറഞ്ഞു.

അതേ സമയം സിപിഎം പ്രവർത്തകനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. നിധിനെതിരെ കർശ്ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാനൊരുങ്ങുകയാണ്. ക്രിമിനൽ സ്വഭാവമുള്ള ഒരാൾ പറയുന്നത് അപ്പാടെ വിശ്വസിച്ച് ചോദ്യം ചെയ്ത് പറഞ്ഞ് വിട്ടത് ശക്തമായ രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. സാധാരണക്കാരനായ ഒരാൾ ആയിരുന്നെങ്കിൽ പൊലീസിന് തെളിവും വേണ്ട പരാതിയും വേണ്ട അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചേനെ. സിപിഎം അനുകൂലിയായതിനാൽ തന്നെയാണ് പൊലീസ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ നിധിൻ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ് എന്നാണ് പുറത്ത് വരുന്ന വിവരം. നാട്ടിലെ ഒട്ടുമിക്ക പ്രശ്നങ്ങളിലും ഇയാളുടെ പങ്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മോഷണക്കുറ്റം ഉൾപ്പെടെയുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. പെൺകുട്ടികളെ ശല്യം ചെയ്യുന്നതും നിധിന്റെ നേരം പോക്കുകലിൽ ഒന്നാണ്. ഇതിന് വേണ്ടുവോളം മരുന്ന് നാട്ടുകാർ കൊടുത്തിട്ടുമുണ്ട്. ഇയാളുടെ കാമുകി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തോടു കൂടിയാണ് നിധിൻ ഇപ്പോൾ നാട്ടിൽ ചർച്ചാ വിഷയമായിത്താരുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാളെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും സൂചനയുണ്ട്.

വാരത്തുള്ള ഒരു കാവിലെ ഭണ്ഡാരത്തിൽ നിന്നും ഭക്തർ കാണിക്ക അർപ്പിച്ച പണം മോഷ്ടിച്ചതിനായിരുന്നു ഇയാൾക്കെതിരെ ഉയർന്ന മോഷണക്കുറ്റം. കഴിഞ്ഞ വർഷമായിരുന്നു സംഭവം. ക്ഷേത്രത്തിന് മുൻവശം സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തി തുറന്ന് പണം മുഴുവൻ ഇയാൾ അപഹരിച്ചു. പൊലീസ ് ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് വരുമ്പോഴാണ് സിസിടിവി ദൃശ്യങ്ങളിൽ നിധിനെ കണ്ടത്. നിധിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് വാരത്തുള്ള ഒരു വീട്ടിൽ നിന്നും പണം അടങ്ങിയ ബാഗുമായി ഇയാൾ കടന്നു കളയാൻ ശ്രമിച്ചിരുന്നു. വീട്ടുകാർ ഇത് കാണുകയും ഒച്ചവച്ച് ആളുകളെ കൂട്ടി പിടികൂടുകയുമായിരുന്നു. അന്നും ആവിശ്യത്തിന് തല്ല് നിധിൻ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

അതു പോലെ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നാട്ടുകാരുടെ തല്ല് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ഇത് പാർട്ടീ നേതാക്കൾ ഇടപെട്ട് കേസാക്കാതെ ഒതുക്കി തീർക്കുകയായിരുന്നു. കൂടാതെ സി.എച്ച്.എം ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പെൺകുട്ടികളെ ശല്യം ചെയ്തതിനും നാട്ടുകാർ താക്കീത് നൽകിയിട്ടുണ്ട്. പൊതുവേ ക്രിമിനൽ സ്വഭാവമുള്ള ആളാണ് നിധിനെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ ഇയാളുടെ കൈകളും ഉണ്ടാകാം എന്നും നാട്ടുകാർ സംശയിക്കുന്നു. ഇത്തരം ക്രിമിനൽ സ്വഭാവമുള്ളയാളെ എന്തു കൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇയാളുടെ ഫെയ്‌സ് ബുക്കിൽ നിറയുന്നത് കമ്മ്യൂണിസ്റ്റ് ബന്ധങ്ങളാണ്.

നിധിൻ ശരണ്യയുടെ വീടിന്റെ പരിസരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് നിധിൻ ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയും ഭർത്താവ് പ്രണവും പ്രണയബദ്ധരായത് ഫെയ്‌സ് ബുക്ക് എന്ന സോഷ്യൽ മീഡിയ വഴിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞ് വിവാഹത്തിലെത്തി നിൽക്കുമ്പോൾ ശരണ്യയെ മറ്റൊരാൾ പ്രണയിക്കുന്നുണ്ടായിരുന്നു. ശരണ്യയും പ്രണവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നിധിൻ തന്നെ പ്രണയിച്ചിരുന്നു എന്ന് ശരണ്യ അറിയുന്നത്. ശരണ്യയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് പ്രണയിച്ചിരുന്ന കാര്യം വിവാഹത്തിന് മുൻപ് പറയാതിരുന്നത് എന്ന് ചോദിച്ചു. അത് തനിക്കറിയില്ലെന്നും നേരിട്ട് ചോദിക്കാനും സുഹൃത്ത് പറഞ്ഞു. നിധിൻ തന്റെ ഫെയ്‌സ് ബുക്ക് സുഹൃത്താണ് എന്നതിലുപരി മറ്റൊന്നും ഇയാളെ പറ്റി ശരണ്യയ്ക്ക് അറിയില്ലായിരുന്നു.

ഒരു ദിവസം ഇക്കാര്യം ഫെയ്‌സ് ബുക്ക് മെസ്സെഞ്ചർ വഴി നിധിനോട് ശരണ്യ ചോദിച്ചു. ഒരാപാടിഷ്ടമായിരുന്നു എന്നും തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്നും നിധിൻ മറപടി പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്നും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം എന്നും നിധിൻ പറഞ്ഞു. അങ്ങനെ ഇരിക്കെയാണ് പ്രണവ് ഗൾഫിലേക്ക് പോകുന്നത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കായിട്ടാണ് പോയത്. ഗൾഫിൽ പോയ ശേഷം ഭർതൃമാതാവുമായി സ്ഥിരം കലഹിക്കുന്നത് പതിവായി. ഇതിനിടയിലാണ് നിധിനോട് ഇതേപറ്റിയുള്ള വിഷമങ്ങളും ആകുലതകളും പറയുന്നത്. നിധിൻ ഇത് പരമാവധി മുതലെടുക്കാൻ തീരുമാനിച്ചു.

വിഷമങ്ങൾക്ക് ആശ്വാസ വാക്കേകി കൂടുതൽ ശരണ്യയുമായി അടുത്തു. അങ്ങനെ എല്ലാ ദിവസവും നിധിനുമായി ഫോണിൽ സംസാരിക്കുന്നത് പതിവായി. ഒരു ദിവസം നിധിൻ ശരണ്യയെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഇരുവരും കണ്ണൂരിലുള്ള ഒരു ബേക്കറിയിൽ കൂടിക്കാഴ്ച നടത്തി. പിന്നീട് കൂടിക്കാഴ്ചകൾ പതിവാക്കി. അങ്ങനെയാണ് ഇരുവരും പ്രണയത്തിലേക്ക് കടന്നത്. കുഞ്ഞില്ലായിരുന്നുവെങ്കിൽ ഒന്നിച്ച് ജീവിക്കാമെന്ന് നിധിനോട് ശരണ്യ പറഞ്ഞതായി പൊലീസ് മൊഴിയിൽ പറയുന്നുണ്ട്. പുറത്തുള്ള കൂടിക്കാഴ്ചകൾ മാറി വീട്ടിൽ വച്ചായി പിന്നെ. ഇതോടെ ശരണ്യ പൂർണ്ണമായും നിധിന് വഴങ്ങി.

ഭർതൃവീട്ടിലെ സ്വരച്ചേർച്ച ഇല്ലായ്മമൂലം ഗൾഫിൽ നിന്നും പ്രണവ് മടങ്ങിയെത്തി ശേഷം വാടക വീട്ടിലേക്ക് മാറി. ഗൾഫിലെ ജോലി മതിയാക്കിയായിരുന്നു പ്രണവ് എത്തിയത്. പിന്നീട് നാട്ടിൽ പോളിഷിങ് ജോലിക്കായി പോകുകയായിരുന്നു. ഗൾഫിലേക്ക് തിരികെ പോകാൻ ശരണ്യ നിർബന്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ അവിടെ വലിയ ശമ്പളം ഇല്ലാത്തതിനാൽ പോയിട്ട് കാര്യമില്ല എന്ന് പ്രണവ് പറഞ്ഞു. ഭർത്താവ് നാട്ടിലായതിനാൽ നിധിനുമായുള്ള കൂടിക്കാഴ്ചകൾ നടക്കാതെയായി. ഇതുമൂലമാകണം ശരണ്യ സ്വന്തം വീട്ടിലേക്ക് മാറിയത് എന്നാണ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP