Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സി ആപ്റ്റിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു ദേശീയ അന്വേഷണ ഏജൻസി; ഇന്നും പരിശോധന നടത്തി എൻ.ഐ.എ സംഘം; മതഗ്രന്ഥങ്ങൾ കയറ്റിയ വാഹനത്തിന്റെ യാത്രാ രേഖകളും ജി പി എസ് റെക്കോർഡർ പിടിച്ചെടുത്തു; മുൻ എംഡി അടക്കമുള്ളവരെ ചോദ്യം ചെയ്തു; ഖുറാൻ സി ആപ്റ്റിലെത്തിക്കാൻ നിർദ്ദേശം നൽകിയത് കെ ടി ജലീൽ ആയതിനാൽ ഉദ്യോസ്ഥർ തിരക്കുന്നത് ജലീലിന് എതിരായ തെളിവുകൾ തന്നെ; ക്ലീൻചിറ്റ് നൽകാതെ അന്വേഷണം മുറുകുമ്പോൾ രാജിയെ കുറിച്ചുള്ള ചർച്ചകളുമായി മന്ത്രി ജലീൽ

സി ആപ്റ്റിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു ദേശീയ അന്വേഷണ ഏജൻസി; ഇന്നും പരിശോധന നടത്തി എൻ.ഐ.എ സംഘം; മതഗ്രന്ഥങ്ങൾ കയറ്റിയ വാഹനത്തിന്റെ യാത്രാ രേഖകളും ജി പി എസ് റെക്കോർഡർ പിടിച്ചെടുത്തു; മുൻ എംഡി അടക്കമുള്ളവരെ ചോദ്യം ചെയ്തു; ഖുറാൻ സി ആപ്റ്റിലെത്തിക്കാൻ നിർദ്ദേശം നൽകിയത് കെ ടി ജലീൽ ആയതിനാൽ ഉദ്യോസ്ഥർ തിരക്കുന്നത് ജലീലിന് എതിരായ തെളിവുകൾ തന്നെ; ക്ലീൻചിറ്റ് നൽകാതെ അന്വേഷണം മുറുകുമ്പോൾ രാജിയെ കുറിച്ചുള്ള ചർച്ചകളുമായി മന്ത്രി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി പ്രോട്ടോകോൾ ലംഘിച്ച് മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവിലെ സി ആപ്റ്റിൽ ഇന്നും എൻ.ഐ.എ പരിശോധന. സി ആപ്റ്റ് കേന്ദ്രീകരിച്ചു തുടർച്ചയായ രണ്ടാം ദിവസമാണ് പരിശോധന നടക്കുന്നത്. മന്ത്രി കെ.ടി ജലീൽ നിർദ്ദേശിച്ചതനുസരിച്ച് 32 പായ്ക്ക് മതഗ്രന്ഥങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിൽ എത്തിച്ച ശേഷം പിന്നീട് ഈ സ്ഥാപനത്തിലെ വാഹനത്തിലാണ് വിവിധയിടങ്ങളിൽ മതഗ്രന്ഥം വിതരണം ചെയ്തത്. അതുകൊണ്ട് തന്നെ മന്ത്രിക്കെതിരായെ തെളിവുകൾ തേടുകയാണ് എൻഐഎ സംഘം.

മതഗ്രന്ഥം കയറ്റിയ വാഹനത്തിന്റെ യാത്രാരേഖകൾ, ജി പി എസ് എന്നിവ ദേശീയാന്വേഷണ സംഘം പരിശോധിച്ചു. ജിപിഎസ് റെക്കോർഡറും പിടിച്ചെടുക്കുകയുണ്ടായി. ഇന്നലെയും സി ആപ്റ്റിലെത്തിയ സംഘം ചില ജീവനക്കാരുടെയും പിന്നീട് മുൻ സി ആപ്റ്റ് ഡയറക്ടറും നിലവിൽ എൽബിഎസ് ഡയറക്ടറുമായ എ. അബ്ദു റഹ്മാന്റെയും മൊഴിയെടുത്തിരുന്നു. ഇതോടെ സി ആപ്റ്റിൽ പരിശോധനക്കെത്തുന്ന രണ്ടാമത് കേന്ദ്ര ഏജൻസിയാണ് എൻ.ഐ.എ. മുൻപ് കസ്റ്റംസ് ഇവിടെ പരിശോധന നടത്തിയിരുന്നു.അതേസമയം ഖുറാൻ സി ആപ്റ്റിലെത്തിക്കാൻ താൻ തന്നെയാണ് നിർദ്ദേശം നൽകിയതെന്നും മന്ത്രിയെന്ന നിലയിൽ നിർവഹിക്കേണ്ട ചുമതല മാത്രമാണ് നിർവഹിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഇന്നലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും മനഃസാക്ഷിയുടെ മുന്നിൽ താൻ പ്രതിക്കൂട്ടിലല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുന്നണിയും പാർട്ടിയും ആവശ്യപ്പെട്ടാൽ രാജി വയ്ക്കുമെന്നും രാഷ്ട്രീയ ആരോപണങ്ങളുടെ പേരിൽ രാജി വയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. മൊഴി കൊടുക്കാൻ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. പതിറ്റാണ്ടുകളായുള്ള സാംസ്‌കാരിക വിനിമയം ആണ് നടന്നത്. അതിനാൽ മതഗ്രന്ഥ വിതരണത്തിൽ അപാകതയില്ല. പ്രോട്ടോക്കോൾ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ലെന്നും മന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടു.

ഇന്നലെ കൊച്ചിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം രാവിലെ ഒമ്പതരയോടെ സി ആപ്റ്റിൽ എത്തി ഡെലിവറി വിഭാഗം ചുമതലയുള്ള ജീവനക്കാരനിൽനിന്ന് വിവരങ്ങൾ തേടി. കോൺസുലേറ്റിൽ നിന്നെത്തിയ പാർസലിൽ മതഗ്രന്ഥമായിരുന്നെന്നും 24 ഗ്രന്ഥങ്ങൾ ജീവനക്കാർ എടുത്തതായും മന്ത്രി പറഞ്ഞിരുന്നു. തനിക്ക് ലഭിച്ച മതഗ്രന്ഥം വീട്ടിലുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് സംഘം അയാളുടെ വീട്ടിൽ പോയി ഏറ്റുവാങ്ങി. തുടർന്ന്, അന്ന് 'സി ആപ്റ്റ്' എം.ഡിയായിരുന്ന എൽ.ബി.എസ് ഡയറക്ടർ ഡോ. എം. അബ്ദുറഹ്മാന്റെ ഓഫിസിലെത്തി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. മൂന്നരയോടെ വീണ്ടും സി ആപ്റ്റ് ഓഫിസിലെത്തി പാർസൽ കൊണ്ടുപോയ വാഹനങ്ങളുടെ രേഖകളും യാത്ര വിവരവും പരിശോധിച്ചു. 'സി ആപ്റ്റ്' എം.ഡി, ഫിനാൻസ് ഉദ്യോഗസ്ഥർ, മതഗ്രന്ഥങ്ങൾ സൂക്ഷിച്ച സ്‌റ്റോർ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ എന്നിവരിൽനിന്ന് വിവരം ശേഖരിച്ചു.

അതിനിടെ യുഎഇ നയതന്ത്ര വഴിയിലൂടെ എത്തിയ ഖുറാൻ കേരളത്തിൽ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ ഈ വിവാദത്തെ തരിമ്പും ശ്രദ്ധിക്കാതെയാണ് എൻഐഎയുടെ അന്വേഷണം മുന്നോട്ടു പോകുന്നത്. ഈ കാര്യം എല്ലാവരെക്കാളും നന്നായി അറിയുന്നതിനാലാണ് ജലീൽ എൻഐഎ-ഇഡി ചോദ്യം ചെയ്യൽ മറച്ചുവെച്ച് ഗോപ്യമായി ചോദ്യം ചെയ്യലിന് എത്താൻ കഴിയുമോ എന്ന വഴി തേടി സ്വയം പരിഹാസ്യനായി മാറിയത്. ഇപ്പോഴും ഖുറാനെ തൊട്ടു സത്യം ചെയ്തു മുന്നോട്ടു പോകുന്ന ജലീൽപക്ഷെ ഭയപ്പാടിലാണ്. യുഎഇ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടന്നില്ലെന്ന് പറയാൻ ഞാൻ ആളല്ല എന്നാണ് ഇപ്പോൾ മന്ത്രി ജലീൽ പറയുന്നത്.

ഇതെല്ലാം മുൻ നിലപാടിൽ നിന്നുള്ള വ്യതിചലനമാണ്. ഖുറാൻ എത്തിച്ചപ്പോൾ അതിൽ 20 കിലോ സ്വർണവും കൂടി യുഎഇയിൽ നിന്ന് എത്തിയിട്ടുണ്ട് എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ഇത് ചോദിച്ചറിയാനാണ് മന്ത്രിയെ എട്ടു മണിക്കൂർ എൻഐഎ ചോദ്യം ചെയ്തത്. ഈ ഇരുപത് കിലോ സ്വർണം കോഴിക്കോട്ടെ ഒരു മതപണ്ഡിതന് എത്തിച്ചതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ജലീലുമായി ഏറ്റവും അടുത്ത് ബന്ധമുള്ള മതപണ്ഡിതനാണിത്. മതപണ്ഡിതനുള്ള പണം ഗോൾഡായി കേരളത്തിലേക്ക് വന്നു. അത് വന്നത് ഖുറാനു ഒപ്പമാണ്.

ഇരുപത് കിലോ തൂക്കവിത്യാസം അറിയാനാണ് ഖുറാൻ വന്ന രീതി അന്വേഷണ ഏജൻസികൾ വീണ്ടും വീണ്ടും പരിശോധന നടത്തിയത്. യുഎഇയിൽ നിന്നും മതഗ്രന്ഥങ്ങൾ എത്തിച്ച കർട്ടണുകളിൽ ഒന്നിൽ നിറയെ നോട്ടു നിറച്ചു. എന്നിട്ട് തൂക്കം പരിശോധിച്ചു. യുഎഇയിൽ നിന്ന് വന്ന ഖുറാൻ ബോക്സിന്റെ തൂക്കം കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജലീൽ പറഞ്ഞ പ്രകാരമുള്ള ഖുറാനും അതിന്റെ തൂക്കവുമല്ല അന്വേഷണ ഏജൻസികൾകളുടെ കയ്യിൽ ഉള്ളത്. മതപണ്ഡിതനു വന്ന ഗോൾഡ് ഖുറാൻ വന്ന ബോക്സിൽ ഉണ്ടായിരുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇത് സുരക്ഷിതമായി കോഴിക്കോട് എത്തുകയും ചെയ്തു.

ഗൾഫിൽ നിന്നും സ്വർണ്ണക്കടത്ത് പല വഴി യുഎഇ കോൺസുലേറ്റ് വഴി നടന്നു എന്ന കാര്യവും തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. മതപണ്ഡിതനിലെക്കും ജലീലിലേക്കും മാത്രമല്ല അന്വേഷണം പോകുന്നത് ബിനീഷ് കോടിയേരിയിലേക്കും കൂടിയാണ്. ബിനീഷ് കോടിയേരിയും മന്ത്രി ഇ.പി.ജയരാജന്റെ മകനും തമ്മിൽ അകലാനുണ്ടായ കാര്യവും അന്വേഷണ ഏജൻസികൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്വപ്നയുമായി ഇപിയുടെ മകൻ നിൽക്കുന്ന ചിത്രം പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സിപിഎമ്മിൽ ഉൾപ്പോരുകൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. അന്വേഷണ ഏജൻസികളുടെ സംശയമുനയിൽ ഉള്ളത് ജലീലും ബിനീഷ് കോടിയേരിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP