Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ എൻഐഎ സംഘം സി-ആപ്റ്റിൽ പരിശോധന നടത്തി; എൻഐഎ എത്തിയത് ഖുർആൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാൻ വേണ്ടി; കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം സി-ആപ്റ്റിൽ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി; മിനിറ്റുകൾക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടർന്നു; ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി

മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ എൻഐഎ സംഘം സി-ആപ്റ്റിൽ പരിശോധന നടത്തി; എൻഐഎ എത്തിയത് ഖുർആൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാൻ വേണ്ടി; കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം സി-ആപ്റ്റിൽ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി; മിനിറ്റുകൾക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടർന്നു; ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ സംഘം വട്ടിയൂർക്കാവിലെ സി- ആപ്റ്റിൽ പരിശോധന നടത്തി മടങ്ങി. യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എൻഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ സി-ആപ്റ്റിൽ എത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.

കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ ഡെലിവറി വിഭാഗത്തിലാണ് എത്തിച്ചത്. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ജീവനക്കാരിൽ ചിലർക്കു മതഗ്രന്ഥം വിതരണം ചെയ്തശേഷം ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പൊട്ടിച്ച പാക്കറ്റ് സിആപ്റ്റിൽ സൂക്ഷിച്ചു. മാർച്ച് 4നാണു നയതന്ത്ര പാഴ്‌സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്.

സിആപ്റ്റ് എംഡിയിൽനിന്നും ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽനിന്നും എൻഐഎ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. രാവിലെ 9.30 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സിആപ്റ്റിലെത്തിയത്. സിആപ്റ്റിലെ ഉദ്യോഗസ്ഥരെ നേരത്തെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സിആപ്റ്റായി മാറിയത്. കംപ്യൂട്ടർ, ആനിമേഷൻ, പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് സിആപ്റ്റ്.

കസ്റ്റംസും നേരത്തെ സി-ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം സി-ആപ്റ്റിൽ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി. മിനിറ്റുകൾക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടർന്നു. യുഎഇ കോൺലുലേറ്റേിൽ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനങ്ങളിലെ ഡ്രൈവർമാരെ ചോദ്യം ചെയ്തിരുന്നു.

അതിനിടെ വിശുദ്ധ ഖുർആൻ മറയാക്കി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നും എന്തുകൊണ്ട് കസ്റ്റംസ് ഇവ വിമാനത്താവളത്തിൽ പരിശോധിച്ചില്ലെന്നും കെ ടി ജലീൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാൽ തനിക്ക് അതിൽ അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായതിന്റെ പശ്ചാത്തലത്തിൽ 'റിപ്പോർട്ടർ' ചാനലിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ഐ.എ. ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാത്രി വരട്ടെയെന്ന് ചോദിച്ചോയെന്ന ചോദ്യത്തിന് എൻഐഎകാർ അങ്ങനെ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. തനിക്ക് സൗകര്യപ്രദമായ സമയം തീരുമാനിക്കാമെന്ന് അവർ പറഞ്ഞു. അത് അനുസരിച്ചാണ് ആറ് മണി എന്ന് പറഞ്ഞത്. തനിക്ക് സൗകര്യപ്രദമായ സമയം പുലർച്ചെയാണ്. ആറുമണിയോടെ എൻ.ഐ.എ. ഓഫീസിലെത്തിയെന്നും ആറെകാലോടെ ചോദ്യം ചെയ്യാൻ ആരംഭിച്ചുവെന്നും ജലീൽ വ്യക്തമാക്കി.

ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം വന്നതെന്നും ഖുർആൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിലാണെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ഞാൻ വ്യക്തിപരമായി ആ ഖുർആൻ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകൾ സുരക്ഷിതമാണെന്നും 31 പാക്കറ്റുകൾ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീൽ വ്യക്തമാക്കി. സി-ആപ്റ്റ് അതിനിടെ സി-ആപ്റ്റിലെ പാഴ്‌സൽ കടത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് എൽ.ബി.എസിന്റെ തലപ്പത്ത് വഴിവിട്ട നിയമനം നൽകിയെന്ന ആരോപണവും ഉയർന്നിരുന്നു. സി-ആപ്റ്റിന്റെ മേധാവിയായിരുന്ന എം. അബ്ദുൾ റഹ്മാനെയാണ് പാഴ്‌സൽ കടത്തിനു തൊട്ടുപിന്നാലെ എൽ.ബി.എസ്. ഡയറക്ടറായി നിയമിച്ചത്. ഇതിന് വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നാണ് പരാതി.

യു.ഡി.എഫ്. മന്ത്രിയുടെ േപഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന അബ്ദുൾറഹ്മാന് ഇടതുസംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് മന്ത്രി കെ.ടി. ജലീൽ സ്ഥാനക്കയറ്റം നൽകിയത്. അസി. പ്രൊഫസറായിരുന്ന അദ്ദേഹത്തെ ഐ.ഐ.ടി. പ്രൊഫസർ അടക്കമുള്ളവരെ തഴഞ്ഞാണ് 2019-ൽ നിയമിച്ചത്. വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരമാണ് നിയമനവ്യവസ്ഥകളിൽ മാറ്റംവരുത്തിയതെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നു.

എൽ.ബി.എസിന്റെ സ്‌പെഷ്യൽ റൂൾപ്രകാരം സർക്കാർ എൻജിനിയറിങ് കോളേജ് പ്രൊഫസർമാരിൽനിന്നുള്ളവരെയാണ് പ്രിൻസിപ്പലാക്കേണ്ടത്. വിജ്ഞാപനം ക്ഷണിച്ചപ്പോൾ ഐ.ഐ.ടി. പ്രൊഫസർമാരും ഗവ. എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽമാരും അടക്കം 12 പേർ അപേക്ഷ നൽകി. എന്നാൽ, മന്ത്രി കെ.ടി. ജലീൽ ഇടപെട്ട് എൽ.ബി.എസ്. കോളേജുകളിലെ അദ്ധ്യാപകരിൽനിന്ന് പ്രിൻസിപ്പൽ നിയമനത്തിനായി പുതിയ വിജ്ഞാപനമിറക്കി. പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകിയെങ്കിലും സി-ആപ്റ്റിന്റെ തലപ്പത്തും അബ്ദുൾറഹ്മാൻ തുടരുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP