റെയ്ഡിന് 12 മണിക്കൂർ മുമ്പ് വിവരം ചോർന്നു; രണ്ടാം നിര നേതാക്കളെ മുഴുവൻ തെളിവുമായി പിടിക്കാൻ ലക്ഷ്യമിട്ടവർക്ക് നിരാശ; ഓപ്പറേഷൻ ചോർന്നത് ഗൗരവത്തോടെ കണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്; ആകെ കിട്ടിയത് എടവനക്കാട്ടെ മുബാറക്കിനെ മാത്രം; വീട്ടിൽ നിന്ന് ആയുധവും പിടിച്ചെടുത്തു; എൻഐഎയുടെ 'സർജിക്കൽ സ്ട്രൈക്ക്' പൊളിച്ചത് ആര്?

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ ലഭിച്ചതായാണ് സൂചന. അതേസമയം റെയ്ഡ് വിവരങ്ങൾ നേരത്തെ ചോർന്നതായും സൂചനയുണ്ട്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ കേരള പൊലീസിനെ കൂടി അറിയിച്ചായിരുന്നു എൻഐഎ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജൻസിയുടെ റെയ്ഡ്. പത്തനംതിട്ടയിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ നേതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. റെയ്ഡ് വിവരം ചോർന്നത് ഗൗരവമായി കണ്ട എൻഐഎ വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.
ഈ വർഷം സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്റ്റംബറിൽ നടന്ന കേന്ദ്രസേനകളുടെ സഹായത്തോടെയും കേരള പൊലീസിനെ പൂർണമായി ഒഴിവാക്കിയുമായിരുന്നു. എന്നാൽ ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്. എന്നാൽ 12 മണിക്കൂർ മുമ്പു തന്നെ ഈ വിവരം മാധ്യമ പ്രവർത്തകർ പോലും അറിഞ്ഞിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെയെല്ലാം വീടുകളിലായിരുന്നു പരിശോധന. ഇവരിൽ പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. ഡൽഹിയിൽ നിന്നടക്കമുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടപടികൾ. സംസ്ഥാനത്തെ 58 കേന്ദ്രങ്ങളിലാണ് എൻ ഐ എ റെയ്ഡ് നടത്തിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെയ്ഡ് നടന്നത്. രണ്ടാംനിര നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇന്നത്തെ റെയ്ഡ്. മൊബൈൽ ഫോണുകളാണ് പ്രധാനമായും പിടിച്ചെടുത്തത്. തിരുവനന്തപുരത്ത് നവാസിന്റെയും തൊളിക്കോട് ഉള്ള മറ്റൊരു നേതാവിന്റെയും വീടുകളിലാണ് എൻഐഎയുടെ പരിശോധന നടത്തിയത്.
എൻഐഎ ഉദ്യോഗസ്ഥർ വീട്ടിൽനിന്ന് രണ്ട് മൊബൈൽ ഫോണുകളും തേജസ് മാഗസിന്റെ കോപ്പിയുമാണ് എടുത്തുകൊണ്ടുപോയതെന്ന് പോപുലർ ഫ്രണ്ട് മുൻ നേതാവ് തോന്നയ്ക്കൽ നവാസ് പറഞ്ഞത്. തിരുവനന്തപുരം തോന്നയ്ക്കൽ ഭൂതാന കോളനിയിലുള്ള തോന്നയ്ക്കൽ നവാസിന്റെ വീട്ടിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് മാത്രമായിരുന്നു അവരുടെ ജോലി. തന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ ഉദ്യോഗസ്ഥർ കൊണ്ടുപോയി. മൊത്തം രണ്ട് മൊബൈൽ ഫോണുകളും തേജസ് മാഗസിന്റെ കോപ്പിയുമാണ് എടുത്തുകൊണ്ടുപോയത്. ചോദ്യം ചെയ്യലുണ്ടായില്ല. കൂടുതൽ അന്വേഷണം വേണമോ എന്ന് തീരുമാനിക്കേണ്ടത് എൻ ഐ എ ആണെന്നും അദ്ദേഹം പറഞ്ഞു. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഇല്ലാതെയാണ് റെയ്ഡ് പുരോഗമിച്ചത്. എറണാകുളം റൂറലിൽ 12 ഇടത്താണ് റെയ്ഡ് നടന്നത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടലാണ് പരിശോധന. സിദ്ദീഖ് റാവുത്തറിന്റെ വീട്ടിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും രണ്ടു ബുക്ക് ലെറ്റുകളും എൻ.ഐ.എ സംഘം പിടിച്ചെടുത്തു. പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങിയ റെയ്ഡ് ഏഴ് മണിയോടെ അവസാനിച്ചു. പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിന്റെ വീട്ടിലാണ് പരിശോധന. വിവരം ചോർന്നുവെന്നാണ് സംശയം
ആലപ്പുഴയിൽ അഞ്ച് ഇടത്ത് എൻഐഎ റെയ്ഡ് നടത്തി. അരൂർ, എടത്വ, പുന്നപ്ര ,വീയപുരം, കായംകുളം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, സംസ്ഥാന സമിതി അംഗം കളരിക്കൽ സിറാജ്, സംസ്ഥാന കമ്മിറ്റി അംഗം മങ്കോട്ടച്ചിറ മുജീബ്, മുൻ ജനറൽ സെക്രട്ടറി യാക്കൂബ് നജീബ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകൾ റെയ്ഡിൽ കണ്ടെടുത്തു. കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻ.ഐ.എ റെയ്ഡ് നടന്നു. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരളാ പൊലീസിന്റെ സാന്നിധ്യത്തിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും എൻഐഎയുടെ പരിശോധന നടക്കുകയാണ്.
മൂവാറ്റുപുഴയിൽ പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളിൽ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിന്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു. തൃശ്ശൂരിൽ കുന്നംകുളം കേച്ചേരിയിൽ എൻഐഎ റെയ്ഡ് നടത്തി. കേച്ചേരി തൂവാനൂരിലെ പിഎഫ്ഐ നേതാവ് ഹുസയറിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക് ആണ് എൻഐഎ റെയ്ഡ് നടത്തിയത്. നാല് മണിക്കൂർ നീണ്ട് നിന്ന എൻഐഎ റെയ്ഡ് കാലത്ത് ഏഴ് മണിക്കാണ് അവസാനിച്ചത്. തൂവാനൂർ കറുപ്പംവീട്ടിൽ കുഞ്ഞുമരക്കാറുടെ മകൻ 48 വയസ്സുള്ള ഉസൈർ നിരോധിത സംഘടനയായ പിഎഫ്ഐയുടെ സോണൽ പ്രസിഡന്റായിരുന്നു. എൻ ഐ യുടെ അഞ്ചംഗ സംഘമാണ് റെയ്ഡ് നടത്തിയത്.
റെയ്ഡിനെ തുടർന്ന് ബാങ്ക് പാസ്സ് ബുക്കുകൾ അടക്കമുള്ള ചില രേഖകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് സൂചന. പെരുമ്പിലാവ് കേച്ചേരി എന്നിവിടങ്ങളിൽ എൻ ഐ എ മുൻപ് നടത്തിയ റെയ്ഡുകളിൽ പി എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നത്തെ റെയ്ഡിൽ അറസ്റ്റ് നടന്നിട്ടില്ല എന്നാണ് പ്രാഥമിക വിവരം. ചാവക്കാട്ടെ അബ്ദുൾ ലത്തീഫിന്റെ വീട്ടിലെ റെയ്ഡും രാവിലെ ഏഴ് മണിയോടെ സമാപിച്ചു.
മലപ്പുറത്ത് ഏഴിടങ്ങളിൽ ആണ് എൻഐഎ റെയ്ഡ് നടത്തിയത്. പി.എഫ്.ഐ ദേശീയ ചെയർമാനായിരുന്ന ഒ.എം.എ സലാമിന്റെ സഹോദരൻ ഒ.എം.എ ജബ്ബാറിന്റെ മഞ്ചേരി പട്ടർകുളത്തെ വീട്ടിലും പിഎഫ്ഐ ദേശീയ ട്രെയ്നെർ ആയിരുന്ന ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും, മുൻ സംസ്ഥാന ചെയർമാനായിരുന്ന പി അബ്ദുൽ ഹമീദിന്റെ കോട്ടക്കൽ ഇന്ത്യനൂരിലെ വസതിയിലും കോട്ടക്കൽ ചെറുകാവ് സ്വദേശി റഫീഖിന്റെ വീട്ടിലും എൻഐഎ സംഘം റെയ്ഡ് നടത്തി.
കൊണ്ടോട്ടിയിലെ മുജീബ് റഹ്മാന്റെ വീട്ടിലും എൻഐഎ പരിശോധന നടത്തി. ഇയാൾ നേരത്തെ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിൽ പ്രതിയാണ്. വളാഞ്ചേരി സ്വദേശി അഹമദിന്റെ വീട്ടിലും, കാട്ടിപ്പരുത്തിയിലെ മൊയ്ദീൻ കുട്ടിയുടെ വീട്ടിലും പരിശോധന നടന്നു. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ പരിശോധന നടക്കുകയാണ്. നാസർ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറം സോണൽ പ്രസിഡന്റ് ആയിരുന്നു നാസർ മൗലവി. ഇദ്ദേഹം നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം. കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എൻഐഎ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മേപ്പയൂരിലെ അബ്ദുൾ റഷീദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു.
വയനാട്ടിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടന്നു. മാനന്തവാടി താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ്
കണ്ണൂർ സിറ്റിയിലുള്ള പോപ്പുലർ ഫ്രണ്ട് നേതാവ് മുസാഫിർ പൂവളപ്പിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. മട്ടന്നൂർ, വളപട്ടണം, കിഴുത്തള്ളി , കക്കാട്, ന്യൂ മാഹി, കണ്ണൂർ സിറ്റി, അടക്കം ജില്ലയിലെ 9 ഇടങ്ങളിലാണ് പരിശോധന നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
- 'കാറിൽ നിന്ന് കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ചുമാറ്റി; സുധി സൈഡ് സീറ്റിലായിരുന്നു; ആകെ രക്തമായിരുന്നു; അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു': പുലർച്ചെ ഉണ്ടായ അപകടത്തിൽ ആദ്യം ഓടിയെത്തിയത് സമീപത്ത് ചായക്കട നടത്തുന്ന സുനിൽ; പനമ്പിക്കുന്നിലെ ഈ ഭാഗം സ്ഥിരം അപകടമേഖലയെന്നും ദൃക്സാക്ഷി
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- എച്ച്.ഒ.ഡിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രദ്ധ തൂങ്ങിയത്; ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികൃതർ തൂങ്ങിയ കാര്യം മറച്ചുവെച്ചു, പറഞ്ഞത് കുഴഞ്ഞു വീണുവെന്ന്; സത്യം പറയാത്തതു കൊണ്ട് കൃത്യമായി ചികിത്സ കിട്ടിയില്ല; അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾ സമരത്തിൽ
- പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്