Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എൻ.ഐ.എ സംഘത്തിന്റെ ഓപ്പറേഷൻ പുലർച്ചെ കതക് ചവിട്ടി പൊളിച്ച്'; 20 പേരോളം അടങ്ങുന്ന സംഘം മുർഷിദിന്റെ കതക് ചവിട്ടി പൊളിച്ച് പൊതിരെ തല്ലി; അടുത്ത മുറിയിൽ കിടന്ന എനിക്കും തല്ല് കിട്ടി'; മറ്റൊരു ഉദ്യോഗസ്ഥനെത്തി അയാളെ വിട്ടേക്കാൻ പറഞ്ഞു; എന്റെ മൊബൈലും പിടിച്ച് വാങ്ങി; മുർഷിദ് കൊച്ചിയിലെത്തിയത് കെട്ടിടനിർമ്മാണ തൊഴിലാളിയായി; അയാളുടെ കയ്യിൽ ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണും കണ്ടിട്ടുണ്ട്; കൊച്ചിയിൽ പിടിയിലായ ഭീകരന്റെ ക്വട്ടേജിൽ താമസിച്ച ഇതരസംസ്ഥാനക്കാരൻ മറുനാടനോട്  

ആർ പീയൂഷ്

കൊച്ചി: ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ നിന്ന് ഭീകരരെ പിടിച്ച വാർത്ത ഞെട്ടലോടെ കേട്ടാണ് മലയാളികൾ ഉണർന്നത്. രാജ്യവ്യാപകമായി നടത്തിയ റെയിഡിലാണ് കളമശ്ശേരിയിൽ നിന്നും പെരുമ്പാവൂര് നിന്നുമായി രണ്ട് പേരെ എൻ.ഐ.എ സംഘം പിടികൂടിയത്. പുലർച്ചെ എൻ.ഐ.എ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ് കേരളാ പൊലീസിനെ അറിയിച്ച് കൊണ്ടാണ് അരങ്ങേറിയത്. അതിഥി തൊഴിലാളികളായി എത്തി കേരളത്തിന്റഖെ വിവിധ പ്രദേശത്ത് താമസിച്ച് ഭീകരാക്രനമണം ആയിരുന്നു ഇവരുടെ ലക്ഷ്യം. ഇപ്പോഴിതാ എൻ.ഐ,എ അറസ്റ്റിനെ കുറിച്ച് ദൃക്‌സാക്ഷികൾ മനസ് തുറക്കുകയാണ്.

മുർഷിദ് എന്നയാളെയാണ് പാതാളത്ത് നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. പ്രതിക്കൊപ്പം താമസിച്ച ബംഗാൾ സ്വദേശിയാണ് ഇപ്പോൾ സംഭവത്തെ കുറിച്ച് മനസ് തുറക്കുന്നത്. കെട്ടിടനിർമ്മാണ തൊഴിലാളിയായിട്ടാണ് ഇയാൾ താമസിച്ചിരുന്നത്. ഇയാളുടെ കയ്യിൽ ലാപ്‌ടോപ്പും രണ്ട് മുബൈൽ ഫോണും ഉണ്ടായിരുന്നതായി ബംഗാൽ സ്വദേശി പറയുന്നു. പുലർച്ചയോടെ കതക് ചവിട്ടി പൊളിച്ചാണ് എൻ.ഐ.എ സംഘം അകത്ത് കയറിയത്. മുർഷിദിന്റെ മുറിയിൽ കയറി എൻ.ഐ.എ സംഘം പിടിച്ച ശേഷമാണ് തന്റെ റൂമിലേക്ക് വന്നതെന്ന് ഒപ്പം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി പ്രതികരിക്കുന്നു.

അന്വേഷണ സംഘത്തിൽ നിന്ന് അടിയും കിട്ടി. എന്നാൽ മറ്റൊരു ഉദ്യോഗസഥനെത്തി അദ്ദേഹത്തെ അടിക്കണ്ട വിട്ടേക്കു എന്ന് പറയുകയായിരുന്നു. എന്റെ ഫോണും വാങ്ങി പരിശോധിച്ച ശേഷം കാലത്തെ എട്ട് മണിക്ക് എൻ.ഐ.എ ഓഫീസിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. പത്ത് 20 പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നതായിട്ടാണ് തോനനിുന്നത്. ലോക്കൽ പൊലീസ് അടക്കം പരിശോധനയുടെ ഭാഗമായിരുന്നു. അയാളുടെ കുടുംബ പശ്ചാത്തലം ഒന്നും എനിക്ക് അറിയില്ല. ഞാൻ രാവിലെ ജോലിക്ക് പോയി കഴിഞ്ഞാൽ വൈകിട്ടാണ് എത്തുന്നത് . അയാളെ കാണാറുപോലും ഇടയില്ല. മുർഷിദിന്റെ അറസ്റ്റ് വിസഅവസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മുർഷിദ് ഹസൻ ലോക്ക്ഡൗൺ സമയത്താണ് പാതാളത്ത് എത്തിയതെന്ന് സഹവാസി പറഞ്ഞു. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ജോലിക്ക് പോയിരുന്നത്. വീട്ടിലേക്ക് പണം അയയ്‌ക്കേണ്ട ആവശ്യമില്ലെന്നതായിരുന്നു മറ്റ് ദിവസങ്ങളിൽ ജോലിക്ക് പോകാത്തതിന് പറഞ്ഞ ന്യായീകരണമെന്നും മുർഷിദിന്റെ കൂടെ താമസിച്ചിരുന്നയാൾ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗണായതോടെ ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്. അങ്ങനെയാണ് അയാളെ ഒപ്പം കൂട്ടിയത്. മുർഷിദ് വീട്ടുകാരുമായൊന്നും ബന്ധപ്പെടുന്നതായി തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ വീട്ടിലേക്ക് പണമയയ്‌ക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് സ്ഥിരമായി ജോലിക്ക് പോകാത്തതെന്ന് പറഞ്ഞപ്പോൾ തങ്ങളൊക്കെ വിശ്വസിച്ചു. മുർഷിദിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. താമസിക്കുന്ന വീടിനു പുറത്ത് ആരുമായെങ്കിലും അടുപ്പമുള്ളതായും അറിയില്ല.

പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസുകാർ അന്വേഷണത്തിനായി വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും ആധാർ കാർഡുകളും മറ്റും പൊലീസ് വാങ്ങിക്കൊണ്ടുപോയി. ഫോണുകളും കൊണ്ടുപോയി. ഇന്ന് രാവിലെ ഓഫീസിലെത്തി അവ തിരികെ വാങ്ങണമെന്ന് അറിയിച്ചിരുന്നതായും മുർഷിദിന്റെ സഹവാസി പറഞ്ഞു. ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്ത് നിന്ന് മൂന്ന് പേരെ എൻഐഎ പിടികൂടിയത്. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും പിടികൂടി. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു. ഡൽഹി അടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകൾ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇന്ത്യൻ മേഖലയിൽ 180-ഓളം അൽ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്തും റെയ്ഡ് നടത്തിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും പെരുമ്പാവൂരിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. പശ്ചിമ ബംഗാളിൽ ഒൻപത് സ്ഥലങ്ങളിലും ഇതേസമയം റെയ്ഡ് നടന്നു. രാജ്യത്താകെ ഒമ്പത് പേർ പിടിയിലായി. പിടിയിലായവരെ ചോദ്യംചെയ്തുവരികയാണ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ പെരുമ്പാവൂരിൽ റെയ്ഡ് നടത്തിയത്.

പശ്ചിമ ബംഗാളിൽനിന്ന് അറസ്റ്റിലായ അബു സുഫിയാൻ എന്നയാളും കേരളത്തിൽനിന്ന് പിടിയിലായ മുർഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നതെന്നാണ് വിവരം. കസ്റ്റഡിയിൽ ഉള്ളവർ മുടിക്കലിൽ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം. ഇതിൽ ഒരാൾ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നതെന്നാണ് എൻ.ഐ.എ. വ്യക്തമാക്കുന്നത്. ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തിൽനിന്ന് പിടിയിലായവർ ധനസമാഹരണത്തിനാണ് ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എൻ.ഐ.എ. വൃത്തങ്ങൾ നൽകുന്ന വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP