Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ലോക്ക്ഡൗണായതോടെ ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞ് മുർഷിദ് പാതാളത്ത് എത്തി; ജോലിക്ക് പോയത് ആഴ്ചയിൽ രണ്ട് ദിവസം മാത്രം; അഞ്ചു ദിവസം പണിക്ക് പോകാതിരിക്കാൻ പറഞ്ഞത് വീട്ടിലേക്ക് പണം അയയ്‌ക്കേണ്ടതില്ലെന്ന ന്യായം; വീട് എടുത്തത് തിരിച്ചറിയിൽ രേഖ കൊടുത്തും; തകർത്തത് ഇന്ത്യയെ ആക്രമിക്കാനുള്ള പാക് മൊഡ്യൂൾ; പിടിച്ചത് സാധാരണക്കാരെ കൊല്ലാൻ ലക്ഷ്യമിട്ട സംഘത്തെയെന്ന് എൻഐഎ

ലോക്ക്ഡൗണായതോടെ ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞ് മുർഷിദ് പാതാളത്ത് എത്തി; ജോലിക്ക് പോയത് ആഴ്ചയിൽ രണ്ട് ദിവസം മാത്രം; അഞ്ചു ദിവസം പണിക്ക് പോകാതിരിക്കാൻ പറഞ്ഞത് വീട്ടിലേക്ക് പണം അയയ്‌ക്കേണ്ടതില്ലെന്ന ന്യായം; വീട് എടുത്തത് തിരിച്ചറിയിൽ രേഖ കൊടുത്തും; തകർത്തത് ഇന്ത്യയെ ആക്രമിക്കാനുള്ള പാക് മൊഡ്യൂൾ; പിടിച്ചത് സാധാരണക്കാരെ കൊല്ലാൻ ലക്ഷ്യമിട്ട സംഘത്തെയെന്ന് എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിൽ നിന്ന് അൽഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ. പിടിയിലായവർ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. തീവ്രവാദികളുടെ ആക്രമണ പദ്ധതി തകർത്തതായും എൻഐഎ വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് ആയുധങ്ങളെത്തിക്കാൻ ഇവർ പദ്ധതി ഇട്ടിരുന്നു. ആക്രമണത്തിനായി ധനസമാഹരണം നടത്താൻ സംഘം ഡൽഹിയിലെത്താൻ ശ്രമിച്ചിരുന്നതായും എൻഐഎ വ്യക്തമാക്കി. ഇതിനിടെയാണ് അറസ്റ്റ്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായത്.

കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലും സ്‌ഫോടനം നടത്താൻ ഇവർ ലക്ഷ്യമിട്ടിരുന്നു. തന്ത്ര പ്രധാന സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇവർ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ വ്യക്തമാക്കി. സാധാരണക്കാരായ ആളുകളെ കൊല്ലാൻ സംഘം പദ്ധതിയിട്ടതായാണ് എൻഐഎ വ്യക്തമാക്കുന്നത്. അറസ്റ്റിലായവരിൽ നിന്ന് വലിയ തോതിലുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളുടെ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ 11 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ ആണ് ഒൻപത് തീവ്രവാദികൾ പിടിയിലായത്. കേരളത്തിൽ നിന്നും മൂന്നും ബംഗാളിൽ നിന്ന് ആറുപേരുമാണ് പിടിയിലായത്.

ജിഹാദി ലിറ്ററേച്ചർ, മൂർച്ചയേറിയ ആയുധങ്ങൾ, നാടൻ തോക്കുകൾ എന്നിവയും പിടികൂടി. രാജ്യവിരുദ്ധ പ്രസംഗങ്ങളുടെയും മറ്റും കോപ്പികൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കേരളത്തിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേരും പെരുമ്പാവൂരിൽ തൊഴിലാളികളായി കഴിയുകയായിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് തീവ്രവാദികളെ തിരിച്ചറിഞ്ഞത്. ആലുവ റൂറൽ പൊലീസും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് എൻഐഎ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.

സംഘത്തിലുള്ളവർ തീവ്രവാദികളാണെന്ന് ഉറപ്പിച്ചതോടെ പൊലീസ് വീട് വളഞ്ഞാണ് മൂവരെയും കീഴക്കിയത്. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്തായിരുന്നു പൊലീസിന്റെ ഈ നീക്കം. എൻഐഎയുടെ ഇരുപതംഗ സംഘമാണഅ വീട്ടിലേക്ക് ഇരച്ചു കയറിയത്. അറസ്റ്റിലായ ഒരാൾ പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. 3 അൽ ഖായിദ ഭീകരർ കേരളത്തിൽ വിവിധ ജോലികൾക്കെന്ന പേരിൽ എത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ പാതാളം എന്ന സ്ഥലത്തു നിന്നാണ് നിർമ്മാണ ജോലി ചെയ്ത് വരികയായിരുന്ന മുർഷിദ് ഹസൻ പിടിയിലായത്. ഒരാളെ പെരുമ്പാവൂരിൽ നിന്നും മറ്റൊരാളെ ആലുവയിൽ നിന്നും പിടികൂടി.

പശ്ചിമ ബംഗാളിൽനിന്ന് അറസ്റ്റിലായ അബു സുഫിയാൻ എന്നയാളും കേരളത്തിൽനിന്ന് പിടിയിലായ മുർഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നതെന്നാണ് വിവരം. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നതെന്നാണ് എൻ.ഐ.എ. വ്യക്തമാക്കുന്നത്. ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽനിന്ന് പിടിയിലായവർ ധനസമാഹരണത്തിനാണ് ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എൻ.ഐ.എ. വൃത്തങ്ങൾ നൽകുന്ന വിവരം.

മുർഷിദ് ഹസൻ രണ്ട് മാസം മുമ്പാണ് പാതാളത്തെ വീട്ടീൽ താമസത്തിനെത്തിയതെന്ന് കെട്ടിട ഉടമ നാസർ പറഞ്ഞു. ലോക്ക്ഡൗൺ ആയതോടെ മുറിയിൽ ഒഴിവ് വന്നപ്പോഴാണ് മുർഷിദിന് ഇടം കൊടുത്തത്. മുർഷിദ് തിരിച്ചറിയൽ രേഖകൾ നൽകിയിരുന്നതായും നാസർ പറഞ്ഞു. മുർഷിദ് ഹസനൊപ്പം ആറു പേരാണ് താമസിച്ചിരുന്നത്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് മുർഷിദ് ജോലിക്ക് പോയിരുന്നത്. വീട്ടിലേക്ക് പണം അയയ്‌ക്കേണ്ട ആവശ്യമില്ലെന്നതായിരുന്നു മറ്റ് ദിവസങ്ങളിൽ ജോലിക്ക് പോകാത്തതിന് പറഞ്ഞ ന്യായീകരണമെന്നും സഹവാസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലോക്ക്ഡൗണായതോടെ ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്. അങ്ങനെയാണ് അയാളെ ഒപ്പം കൂട്ടിയത്. മുർഷിദ് വീട്ടുകാരുമായൊന്നും ബന്ധപ്പെടുന്നതായി തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ വീട്ടിലേക്ക് പണമയയ്‌ക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് സ്ഥിരമായി ജോലിക്ക് പോകാത്തതെന്ന് പറഞ്ഞപ്പോൾ തങ്ങളൊക്കെ വിശ്വസിച്ചു. മുർഷിദിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. താമസിക്കുന്ന വീടിനു പുറത്ത് ആരുമായെങ്കിലും അടുപ്പമുള്ളതായും അറിയില്ലെന്നും സഹവാസി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP