Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കനകമല കേസിലെ പ്രതികൾക്ക് ഷെഫിൻ ജഹാനുമായി ബന്ധമുണ്ടായിരുന്നു എന്ന് എൻഐഎ കണ്ടെത്തൽ; കൂടുതൽ തെളിവുകൾക്ക് വിയ്യൂർ ജയിലിലുള്ള പ്രതികളെ ദേശീയ അന്വേഷണ ഏജൻസി വീണ്ടും ചോദ്യംചെയ്യും; അഖിലയെ ഹാദിയയാക്കി മതംമാറ്റിയതും ഷെഫിൻ വിവാഹം ചെയ്തതും ഐഎസിൽ ചേർക്കാനായിരുന്നു എന്ന വാദത്തിന് ശക്തിപകരാൻ പുതിയ നീക്കം

കനകമല കേസിലെ പ്രതികൾക്ക് ഷെഫിൻ ജഹാനുമായി ബന്ധമുണ്ടായിരുന്നു എന്ന് എൻഐഎ കണ്ടെത്തൽ; കൂടുതൽ തെളിവുകൾക്ക് വിയ്യൂർ ജയിലിലുള്ള പ്രതികളെ ദേശീയ അന്വേഷണ ഏജൻസി വീണ്ടും ചോദ്യംചെയ്യും; അഖിലയെ ഹാദിയയാക്കി മതംമാറ്റിയതും ഷെഫിൻ വിവാഹം ചെയ്തതും ഐഎസിൽ ചേർക്കാനായിരുന്നു എന്ന വാദത്തിന് ശക്തിപകരാൻ പുതിയ നീക്കം

ന്യൂഡൽഹി: ഏറെ ദേശീയ ശ്രദ്ധയാകർഷിച്ച ഹാദിയ കേസിൽ ലൗജിഹാദ് ഉണ്ടെന്ന് ശക്തമായി വാദിച്ചിരുന്നു ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. ഇക്കാര്യത്തിൽ അന്വേഷണം തുടരുന്നതിനിടെ കനകമല എൻഐഎ കേസിലെ പ്രതികളുമായി ബന്ധമുണ്ട് ഷെഫിൻ ജഹാന് എന്ന് എൻഐഎ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഫേസ്‌ബുക്കിലൂടെ ഇവരുടെ ബന്ധം സംബന്ധിച്ച് തെളിവുകൾ ലഭിച്ചതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് എൻഐഎ. ഇതിന്റെ ഭാഗമായി ഇപ്പോൾ വിയ്യൂർ ജയിലിലുള്ള കനകമല കേസിലെ പ്രതികളെ ചോദ്യംചെയ്യും.

സുപ്രീംകോടതിവരെ എത്തിയ ഹാദിയ കേസിൽ ലൗജിഹാദ് ഉണ്ടെന്ന നിലയിൽ ഉറച്ചുനിൽക്കുകയായിരുന്നു അവസാനംവരെ എൻഐഎ. അതേസമയം, കേരള സർക്കാർ മറിച്ചൊരു നിലപാടാണെടുത്തത്. അഖിലയെ ഹാദിയയായിക്കിയ മതംമാറ്റത്തിനും കേരളത്തിലെ ഐഎസ് ഭീകര പ്രവർത്തനത്തിനും ബന്ധമില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്നും ക്രൈംബ്രാഞ്ച് സുതാര്യമായാണ് അന്വേഷണം നടത്തിയതെന്നും ആയിരുന്നു കേരള സർക്കാർ നിലപാട്. ഇതിനെതിരെ എൻഐഎ നിലപാട് സ്വീകരിച്ചതും ചർച്ചയായിരുന്നു.

അതേസമയം, ഹാദിയയെ മതംമാറ്റുകയും വിവാഹം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഷെഫിൻ ജഹാന് സ്ഥാപിത താൽപര്യങ്ങൾ ഉണ്ടായിരുന്നു എന്ന നിലപാടിൽ എൻഐഎ ഉറച്ചുനിന്നു. അതോടെ കേസിൽ തൽക്കാലം പൂർണമായും വിധി പറയാതെ അഖില എന്ന ഹാദിയയുടെ തുടർപഠനത്തിനായി അവരെ സേലത്തേക്ക് കോടതിയുടെ മേൽനോട്ടത്തിൽ തുടർ പഠനത്തിന് നിയോഗിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചത്. ഇതോടെ സ്വന്തം വീട്ടിൽ പിതാവിന്റെ സംരക്ഷണയിൽ ഹൈക്കോടതി ഏൽപിച്ച ഹാദിയ ഇപ്പോൾ സേലത്തെ കോളേജിൽ പഠനം തുടരുകയാണ്.
ഇതിനിടെയാണ് കേസിൽ നിർണായക അന്വേഷണവുമായി എൻഐഎ മുന്നോട്ടുപോകുന്നത്. കനകമല കേസിലെ പ്രതികൾക്ക് ഷെഫിൻ ജഹാനുമായി ബന്ധമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്നാണ് എൻഐഎ പറയുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താനും ഇന്ത്യയിൽ പലയിടത്തും ഭീകരാക്രമണങ്ങൾ നടത്താനും ആസൂത്രണം ചെയ്യുന്നതിനാണ് കണ്ണൂരിലെ കനകമലയിൽ ഐഎസ് ക്യാമ്പ് നടത്തിയതെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

കനകമല ഐ എസ് റിക്രൂട്ട്മന്റ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം വീണ്ടും ഫ്രാൻസിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടാണ് ഈ വിഷയത്തിൽ ഏറ്റവുമൊടുവിൽ പുറത്തുവന്നത്. ഈ കേസിലെ പ്രതി സുബ്ഹാനിക്ക് പാരീസ് ആക്രമണ കേസിൽ പിടിയിലായ അബ്ദുൾ അയൂബിനെ പരിചയമുണ്ടെന്ന വെളിപ്പെടുത്തൽ പ്രകാരമാണ് എൻ ഐ എ സംഘം പാരീസിൽ പോകുന്നത്. ഇത്തരത്തിൽ കനകമല ക്യാമ്പുമായി ബന്ധപ്പെട്ട എല്ലാവരുടെയും ബന്ധങ്ങൾ പരിശോധിക്കുന്നതിനിടെയാണ് രണ്ടുപേർക്ക് ഷെഹിൻ ജഹാനുമായി ബന്ധമുണ്ടെന്ന കണ്ടെത്തലും എൻഐഎ നടത്തുന്നത്.

സുബ്ഹാനിയുടെ വെളിപ്പെടുത്തൽ ഫ്രാൻസിലെ അന്വേഷണ സംഘത്തെ അറിയിച്ചതിനെ തുടർന്ന് അവിടെ നിന്നുള്ള ക്ഷണപ്രകാരം എൻ ഐ എ സംഘം നേരത്തേ ഫ്രാൻസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു.കൂടുതൽ വിവരങ്ങൾ ലഭിക്കാനാണ് വീണ്ടും ഫ്രാൻസിൽ പോകുന്നത്. ഫ്രാൻസിൽ നിന്ന് അന്വേഷണ സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഈ വിവരമാണ് കനകമല ക്യാമ്പുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ പുറത്തുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP