Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം; മൂന്നുമുതൽ ഏഴുലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ; ആറുപേരെ കണ്ടെത്താൻ പോസ്റ്റർ പതിച്ചത് പാലക്കാട്ടെ വല്ലപ്പുഴ പഞ്ചായത്തിൽ; ഐഎസ് ബന്ധമുള്ള മൂന്നുപേർ മധ്യപ്രദേശിൽ നിന്നും പിടിയിലായെന്നും എൻഐഎ

ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം;  മൂന്നുമുതൽ ഏഴുലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ;  ആറുപേരെ കണ്ടെത്താൻ പോസ്റ്റർ പതിച്ചത് പാലക്കാട്ടെ വല്ലപ്പുഴ പഞ്ചായത്തിൽ; ഐഎസ് ബന്ധമുള്ള മൂന്നുപേർ മധ്യപ്രദേശിൽ നിന്നും പിടിയിലായെന്നും എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ ഐ എ യുടെ പോസ്റ്റർ. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. പാലക്കാട്ടെ വല്ലപ്പുഴ പഞ്ചായത്തിലാണ് എൻ ഐ എ പോസ്റ്റർ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ശാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവർക്കാണ് എൻ ഐ എ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് എൻ ഐ എ പഞ്ചായത്ത് ഓഫീസിൽ പോസ്റ്റർ പതിച്ചത്.

അതേസമയം, രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എൻ ഐ എ വ്യക്തമാക്കി. മധ്യപ്രദേശിൽ നിന്നാണ് ഇവരെ പിടികൂടിയത്. സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. പതിമൂന്ന് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻ ഐ എ വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടവരാണ് അറസ്റ്റിലായവരെന്നും എൻ ഐ എ വിവരിച്ചു. മധ്യപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സേനയും (എ ടി എസ്) സംയുക്ത ഓപ്പറേഷനിൽ പങ്കാളികളായെന്ന് ദേശീയ അന്വേഷണ ഏജൻസി പറയുന്നു.

നേരത്തെ, മെയ് 9 ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരായഅന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. മധുര, ചെന്നൈ, ഡിണ്ടിഡൽ, തേനി ജില്ലകളിലാണ് റെയ്ഡ് നടന്നത്. തമിഴ്‌നാട് പൊലീസുമായി ചേർന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും മറ്റുമാണ് എൻ ഐ എയുടെ വിവിധ സംഘങ്ങൾ പരിശോധന നടത്തിയത്.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ പി എഫ് ഐ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ എൻ ഐ എ പരിശോധന നടത്തി രേഖകളും ആർട്ടിക്കിളും ഡിജിറ്റൽ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തിരുന്നു. ജമ്മു കാശ്മീരിലെ വിവിധയിടങ്ങളിലും എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP