Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

രാജ്യം വിടുമ്പോൾ മൂന്നുമാസം ഗർഭിണി; കുഞ്ഞുസാറയ്ക്ക് ജന്മം നൽകിയത് അഫ്ഗാനിലെ ഐഎസ് ക്യാമ്പിൽ വച്ച്; ഒപ്പനയിലെ അതിസുന്ദര മണവാട്ടിയായി വേഷം കെട്ടി തൃക്കരിപ്പൂരുകാരന്റെ മനം കവർന്ന് പങ്കാളിയായതോടെ ജീവിതം തകിടം മറിഞ്ഞു; എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അബ്ദുൽ റാഷിദിനൊപ്പം പെട്ട ആയിഷ എന്ന വൈറ്റിലക്കാരി സോണി സെബാസ്റ്റ്യൻ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയതായി സ്ഥിരീകരണം; ഇവരെ ഇന്ത്യയിലെത്തിക്കാൻ നടപടികൾ അതിവേഗമെന്ന് ദേശീയ അന്വേഷണ ഏജൻസി

രാജ്യം വിടുമ്പോൾ മൂന്നുമാസം ഗർഭിണി; കുഞ്ഞുസാറയ്ക്ക് ജന്മം നൽകിയത് അഫ്ഗാനിലെ ഐഎസ് ക്യാമ്പിൽ വച്ച്; ഒപ്പനയിലെ അതിസുന്ദര മണവാട്ടിയായി വേഷം കെട്ടി തൃക്കരിപ്പൂരുകാരന്റെ മനം കവർന്ന് പങ്കാളിയായതോടെ ജീവിതം തകിടം മറിഞ്ഞു; എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ അബ്ദുൽ റാഷിദിനൊപ്പം പെട്ട ആയിഷ എന്ന വൈറ്റിലക്കാരി സോണി സെബാസ്റ്റ്യൻ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയതായി സ്ഥിരീകരണം; ഇവരെ ഇന്ത്യയിലെത്തിക്കാൻ നടപടികൾ അതിവേഗമെന്ന് ദേശീയ അന്വേഷണ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി; അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ്സ് സംഘത്തിലെ മലയാളി യുവതി അയിഷ എന്ന സോണിയ സെബാസ്റ്റ്യനെന്ന് സ്ഥിരീകരിച്ചു. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദി (39 )ന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യ (30) നാണ് കീഴടങ്ങിയത്. അഫ്ഗാൻ സർക്കാരിന് മുന്നിലാണ് കീഴടങ്ങിയത്. അഫ്ഗാനിസ്ഥാനിലെ തോറബോറ പ്രവിശ്യയിൽ ഐ.എസിനെതിരെ അമേരിക്കൻ - അഫ്ഘാൻ സേന ആക്രമണം നടത്തുന്നതിനിടെയാണ് ഇവർ കീഴടങ്ങിയത്.

ദേശീയ അന്വേഷണ ഏജൻസി ആണ് കീഴടങ്ങിയവരിൽ സോണി സെബാസ്റ്റ്യൻ എന്ന ആയിഷ ഉണ്ടന്ന് സ്ഥിരീകരിച്ചത്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. കീഴടങ്ങിയവർക്കിടയിൽ സോണിയയും കുട്ടിയും ഇരിക്കുന്ന ചിത്രം നേരത്തെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. എൻഐഎ പരസ്യപ്പെടുത്തിയ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ് ആയിഷയും ഉള്ളത്. ഇവർക്കെതിരെ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലും കൊച്ചിയിലെ എൻഐഎ ഓഫീസിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഐഎസ്‌ഐസിലോ, ഐഎസ്‌ഐഎല്ലിലോ ചേർന്ന് പ്രവർത്തിക്കുന്നുവെന്നായിരുന്നു സംശയം.

അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവശ്യയായ നാങ്ഗറിലാണ് 900 പേരടങ്ങുന്ന ഐഎസ് സംഘം കീഴടങ്ങിയതായി നേരത്തെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ 10 പേർ മലയാളികളുണ്ടെന്നാണ് സൂചന. 2016-ൽ ഐഎസിൽ ചേരാനായി പലായനം ചെയ്ത 21 അംഗ സംഘത്തിൽ അയിഷയുണ്ടായിരുന്നു.

സോണി സെബാസ്റ്റ്യൻ എന്ന ആയിഷ തൃക്കരിപ്പൂർ സ്വദേശി റാഷിദിന്റെ ഭാര്യ. രാജ്യം വിടുമ്പോൾ അയിഷ മൂന്ന് മാസം ഗർഭിണിയായിരുന്നു. പിന്നീട് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ റാഷിദ് കൊല്ലപ്പെട്ടതായി നാട്ടിലുള്ളവർക്ക് സന്ദേശം ലഭിച്ചിരുന്നു. ഭീകരർ കീഴടങ്ങിയെന്ന വാർത്തയ്ക്ക് പിന്നാലെ എൻഐഎ ഉദ്യോഗസ്ഥർ തൃക്കരിപ്പൂരിലെത്തി ഐസിസിൽ ചേർന്നു എന്ന് സംശയിക്കുന്നവരുടെ ബന്ധുക്കൾക്ക് ഇവർ പലരുടേയും ഫോട്ടോകൾ കാണിച്ചെങ്കിലും ആരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന കാസർകോട് സ്വദേശി റാഷിദ് അബ്ദുല്ലയുടെ മരണം സംബന്ധിച്ച് വാർത്തകൾ പ്രചരിക്കുമ്പോഴും ഇയാളുടെ ഭാര്യ ആയിഷയെന്ന സോണിയ സെബാസ്റ്റ്യൻ എവിടെയാണെന്ന സംശയം പൊതു സമൂഹത്തിൽ ചർച്ചയായിരുന്നു. സ്‌കൂൾ- കോളേജ് തലത്തിൽ പഠനത്തിലും കലാ വിഷയങ്ങളിലും മിടുക്കിയായിരുന്നു സോണിയ.എം.ജി സർവകലാശാലാ കലോത്സവത്തിന് ഒപ്പന മത്സരത്തിൽ മണവാട്ടിയായി വേഷമിട്ടത് കണ്ട് റാഷിദിന് തോന്നിയ പ്രണയമാണ് പിന്നീട് വിവാഹം വരെ കലാശിച്ചത്. ആദ്യമായി ഐഎസിൽ ചേർന്ന മലയാളികളുടെ സംഘത്തലവനാണ് റാഷിദ് എന്നാണ് വിവരം. തൃക്കരിപ്പൂർ, പടന്ന, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികൾക്കൊപ്പം 2016 മേയിലാണ് റാഷിദും കുടുംബവും ഐഎസിൽ ചേരാൻ വീട് വിട്ടിറങ്ങിയത്.

യുഎഇയിലെത്തി അവിടുന്ന് ഇറാനിലേക്കും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി. ഭാര്യ ആയിഷയും (സോണിയ സെബാസ്റ്റ്യൻ) രണ്ടര വയസ്സുള്ള മകൾ സാറയും റാഷിദിനൊപ്പം അഫ്ഗാനിലുണ്ടായിരുന്നു. തൃക്കരിപ്പൂർ, പടന്ന, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികൾക്കൊപ്പം 2016 മേയിലാണ് റാഷിദും കുടുംബവും ഐഎസിൽ ചേരാൻ വീട് വിട്ടിറങ്ങിയത്. യുഎഇയിലെത്തി അവിടുന്ന് ഇറാനിലേക്കും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി. വാട്‌സ്ആപ്പ്, ടെലഗ്രാം ആപ്പുകളിൽ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി, ആളുകളെ ഐഎസിൽ ചേരാൻ പ്രേരിപ്പിക്കുകയായിരുന്നു റാഷിദെന്നും. ഐഎസിൽ ചേരാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ (ലോൺ വുൾഫ് അറ്റാക്) നടത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദ സന്ദേശം റാഷിദ് ഗ്രുപ്പൂകളിൽ പ്രചരിപ്പിച്ചിരുന്നു.

ആയിഷയായി സോണിയ മാറിയത് ഇങ്ങനെ

അതി സുന്ദരിയായിട്ടാണ് എം.ജി സർവകലാശാലാ കലോത്സവ വേദിയിലെ ഒപ്പന മത്സരത്തിൽ സോണിയ സെബാസ്റ്റ്യൻ എന്ന വൈറ്റിലക്കാരി എത്തിയത്. യുവജനോത്സവത്തിൽ മൂന്നിനങ്ങളിൽ മത്സരിക്കാനെത്തിയ റഷീദ് അബ്ദുള്ളയുടെ ഹൃദയത്തിലും സോണിയ സെബാസ്റ്റ്യൻ നിറഞ്ഞുനിന്നു. പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് അവസാന സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു റഷീദ്. പ്രസംഗത്തിൽ റഷീദിനായിരുന്നു മൂന്നാം സമ്മാനം. യുവജനോത്സവത്തിനു തിരശീല വീഴും മുമ്പേ സോണിയയെ പരിചയപ്പെടാൻ റഷീദ് ശ്രദ്ധിച്ചു. എറണാകുളം വൈറ്റില സ്വദേശിയും പുരാതന ക്രൈസ്തവ കുടുംബത്തിലെ അംഗവുമായ സെബാസ്റ്റ്യന്റെ രണ്ടു മക്കളിൽ മൂത്തവളായിരുന്നു സോണിയ.

ദുബായിലും പിന്നീട് ബഹ്‌റൈനിലെ പെട്രോളിയം കമ്പനിയിലും ഉയർന്ന തസ്തികയിൽ ജോലിചെയ്ത മാതാപിതാക്കൾക്കും ഇളയ സഹോദരനുമൊപ്പം രാജകുമാരിയായി വിലസി നടന്ന സോണിയയെ എറണാകുളത്തെ എൻജിനീയറിങ് കോളജിൽ ചേർത്തു. ഹോസ്റ്റലിൽ നിന്നു പഠിച്ച സോണിയ മോഡേൺ വേഷത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ കൂട്ടുകാരികൾപോലും അസൂയയോടെ നോക്കിനിൽക്കും. പരിചയപ്പെടുത്തലുകൾക്കിടയിൽ ചില സാമ്യങ്ങൾ ഇരുവരും തിരിച്ചറിഞ്ഞു. സ്‌കൂൾതലം വരെ ഇരുവരും പഠിച്ചത് ഗൾഫിലാണ്. റഷീദ് മസ്‌കറ്റിലെ ഇന്ത്യൻ സ്‌കൂളിലാണെങ്കിൽ സോണിയ ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂളിൽ. എൻജിനീയറിങ് പഠനത്തിനാണ് ഇരുവരും കേരളത്തിൽ വന്നത്.

റഷീദിന്റെ മൂത്ത സഹോദരന്മാർ മസ്‌കറ്റിലായിരുന്നു. അവരോടൊപ്പം താമസിച്ചായിരുന്നു റഷീദിന്റെ സ്‌കൂൾ പഠനം. കാസർഗോട്ടെ ഗ്രാമാന്തരീക്ഷത്തിൽനിന്നു മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനായി ബിസിനസുകാരനായ പിതാവ് തയ്യൽ പുരളി വീട്ടിൽ ടി.പി. അബ്ദുള്ള മൂത്ത രണ്ടു മക്കളോടൊപ്പം റഷീദിനെ മസ്‌കറ്റിൽ പഠനത്തിന് അയയ്ക്കുകയായിരുന്നു. യുവജനോത്സവത്തിലെ പരിചയം പ്രണയമായി മാറാൻ അധികം ദിവസങ്ങൾ വേണ്ടിവന്നില്ല. ഫോൺവിളികളും ചാറ്റ് സന്ദേശങ്ങളുമായി പ്രണയം കൊടുമ്പിരി കൊള്ളുമ്പോഴാണ് ബാപ്പയും മൂന്നു സഹോദരന്മാരും ആവശ്യപ്പെട്ടപ്രകാരം റഷീദ് ദുബായിൽ ജോലിയിൽ പ്രവേശിക്കുന്നത്.

ഒരുലക്ഷത്തിലേറെ ശമ്പളമുണ്ടായിരുന്നു. ഒടുവിൽ ജോലി ഉപേക്ഷിച്ച് അയാൾ കേരളത്തിൽ തിരിച്ചെത്തി. സോണിയയെ കാണാനുള്ള മോഹമായിരുന്നു പിന്നിൽ. എറണാകുളത്ത് പിന്നീട് 30,000 രൂപ ശമ്പളത്തിൽ മൊബൈൽ ടവർ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനിയിൽ ബിസിനസ് മാനേജരായി. എൻജിനീയറിങ് പഠനം പൂർത്തിയാക്കി എം.ബി.എ. ബിരുദവും നേടിയ സോണിയയ്ക്കു സാക്കിർ നായിക്കിന്റെ പ്രബോധനങ്ങളടങ്ങിയ യുട്യൂബ് സന്ദേശങ്ങൾ അയച്ചുകൊടുക്കുക റഷീദിന്റെ സ്ഥിരം പരിപാടിയായി. റഷീദുമായി പിരിയാൻ കഴിയാത്തത്ര ബന്ധം സ്ഥാപിച്ച സോണിയ ഇസ്ലാംമതം സ്വീകരിച്ചു.

അയാളുമായുള്ള വിവാഹത്തിനു സമ്മതം മൂളി. മകൾക്കായി പ്രമുഖ കുടുംബത്തിലെ ഡോക്ടറുമായുള്ള വിവാഹം പറഞ്ഞുവച്ചിരുന്ന സോണിയയുടെ മാതാപിതാക്കൾ ഇതോടെ തളർന്നു. വർഷത്തിൽ രണ്ടുതവണ കേരളത്തിലെത്താറുള്ള അവർ പിന്നീട് വീട്ടിൽ വരാതെയായി. മകളെക്കുറിച്ച് ചോദിച്ച ബന്ധുക്കളോടും നാട്ടുകാരോടും തങ്ങൾക്ക് അങ്ങനെ ഒരു മകളില്ലെന്ന മറുപടിയാണ് അവർ നൽകിയത്. പിന്നീടാണ് കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്‌കൂളിൽ റഷീദ് ജോലിയിൽ പ്രവേശിക്കുന്നത്. അവിടെ അദ്ധ്യാപികയായെത്തിയ ബിഹാർകാരി യാസ്മിൻ മുഹമ്മദ് അയാളെ മുഴുവൻസമയ ഐ.എസ്. പ്രവർത്തകനായി വളർത്തി.

യാസ്മിനെ റഷീദ് രണ്ടാം ഭാര്യയാക്കിയപ്പോൾ ആയിഷയായി മാറിയ സോണിയയ്ക്ക് എതിർക്കാൻ ശബ്ദമുണ്ടായില്ല. 2016 മെയ് 31 ന് മുംബൈയിൽ മസ്‌കറ്റിലേക്ക് ഒമാൻ എയർവെയ്സിന്റെ ഡബ്ല്യു.വൈ. 204 നമ്പർ വിമാനത്തിൽ പുറപ്പെട്ട റഷീദിനൊപ്പം ഗർഭിണിയായ സോണിയ എന്ന ആയിഷയുമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഐ.എസ്. ക്യാമ്പിലെത്തിയശേഷമാണ് സാറാ എന്ന പെൺകുഞ്ഞ് അവൾക്ക് പിറന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP