Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മുതലെടുത്ത് നിരവധി സംഘടനകളും വ്യക്തികളും വൻ തോതിൽ പണം എത്തിക്കുന്നു; സംഭാവനകളും മതപരമായ ദാനധർമ്മാദികളും അടക്കം വലിയൊരു പങ്കെ എത്തുന്നത് ഗൾഫിൽ നിന്ന്; സ്പോൺസർഷിപ്പായും വൻ തുക എത്തുന്നു; ഈ ധനസഹായം എത്തുന്നത് തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക്; സ്വർണം, വ്യാജ കറൻസി, ലഹരി കടത്തുകാർക്കു ഭീകര ഗ്രൂപ്പുകളുടെ സഹായം; മുന്നറിയിപ്പുമായി ഐബി; ഭീകര ഭീഷണിയിൽ കരുതലെടുക്കാൻ എൻഐഎയും

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മുതലെടുത്ത് നിരവധി സംഘടനകളും വ്യക്തികളും വൻ തോതിൽ പണം എത്തിക്കുന്നു; സംഭാവനകളും മതപരമായ ദാനധർമ്മാദികളും അടക്കം വലിയൊരു പങ്കെ എത്തുന്നത് ഗൾഫിൽ നിന്ന്; സ്പോൺസർഷിപ്പായും വൻ തുക എത്തുന്നു; ഈ ധനസഹായം എത്തുന്നത് തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക്; സ്വർണം, വ്യാജ കറൻസി, ലഹരി കടത്തുകാർക്കു ഭീകര ഗ്രൂപ്പുകളുടെ സഹായം; മുന്നറിയിപ്പുമായി ഐബി; ഭീകര ഭീഷണിയിൽ കരുതലെടുക്കാൻ എൻഐഎയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മതപരമായ കാരുണ്യ പ്രവൃത്തികൾക്കായി വിദേശത്തുനിന്നു ലഭിക്കുന്ന ധനസഹായം തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ കൈകളിലെത്തുന്നതു വ്യാപകമെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.) റിപ്പോർട്ട്. സ്വർണ്ണ കടത്തിന് പിന്നാലെ അൽഖ്വയ്ദാ ഭീകരർ കൊച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. സാമ്പത്തിക സമാഹരണത്തിനാണ് തീവ്രവാദികൾ കേരളത്തിൽ തങ്ങിയതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് വിദേശ ധനസഹായത്തിൽ ഐബി റിപ്പോർട്ട് എത്തുന്നത്.

കോൺസുലേറ്റിൽ എത്തിയ ചാരിറ്റി ഫണ്ട് കോഴിക്കോട്ടോ മത സ്ഥാപനത്തിന് എത്തിയെന്നും ഇത് മന്ത്രി കെടി ജലീലുമായി ബന്ധമുള്ള സ്ഥാപനമാണെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുമായി ഐബി എത്തുന്നത്. ജീവകാരുണ്യത്തിനു ധനസഹായം വാങ്ങാനും കൈമാറാനുമുള്ള ഇളവുകളുടെ മറവിലാണിതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്വർണം, വ്യാജ കറൻസി, ലഹരി കടത്തുകാർക്കു തീവ്രവാദ ഗ്രൂപ്പുകളുടെ സഹായമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കേരളത്തിൽ നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്ത്, ഖുറാൻ വിതരണം, ലൈഫ് മിഷൻ ഇടപാട്, ബംഗളുരു ലഹരികടത്ത് എന്നിവയുടെ എല്ലാ വശങ്ങളും പരിശോധിക്കാൻ നിർദ്ദേശിച്ച് റിപ്പോർട്ട് എൻ.ഐ.എ, കസ്റ്റംസ് തുടങ്ങിയ അന്വേഷണ ഏജൻസികൾക്കു കൈമാറി. വിദേശ സന്നദ്ധസംഘടനകളും ഫൗണ്ടേഷനുകളുംവഴി എത്തുന്ന സഹായത്തിന്റെ മറവിലാണു പല രൂപത്തിൽ തീവ്രവാദ ഫണ്ടിങ് നടക്കുന്നതെന്ന് ഐബി കണ്ടെത്തിയെന്ന് മംഗളമാണ് റിപ്പോർട്ട് ചെയ്യുന്നത്.

വലിയൊരു പങ്ക് ഗൾഫിൽനിന്നാണ്. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മുതലെടുത്ത് നിരവധി സംഘടനകളും വ്യക്തികളും പണം എത്തിക്കുന്നുണ്ടെന്നാണു കണ്ടെത്തൽ. സംഭാവനകളും മതപരമായ ദാനധർമ്മാദികളും ഇതിലുൾപ്പെടുന്നു. ചില രാജ്യങ്ങളുടെ സ്പോൺസർഷിപ്പായും വൻ തുക എത്തുന്നുണ്ട്. ഇവയിൽ നല്ലൊരു പങ്ക് മതസംഘടനകളുടെ കൈയിലെത്തുന്നതായും സംശയമുണ്ട്. ലൈഫ് മിഷൻ പദ്ധതിക്കുള്ള സഹായം സന്നദ്ധ സംഘടന വഴിയാണ് എത്തിയതെങ്കിലും കമ്മിഷനും മറ്റുമായി നടന്ന പണമിടപാടുകൾ വിശദമായി അന്വേഷിക്കാനാണ് എൻ.ഐ.എ. തീരുമാനമെന്നും മംഗളം പറയുന്നു.

ഭീകരവാദ സ്വഭാവമുള്ള 72 സംഘടനകൾക്കു ദക്ഷിണേന്ത്യയിൽ വേരോട്ടമുണ്ട്. ഇന്ത്യയിൽ അൽ ക്വയ്ദയുടെ പ്രാഥമിക പ്രവർത്തന കേന്ദ്രങ്ങളിലൊന്നു കേരളമാണെന്ന് ഐ.ബി. പറയുന്നു. മറ്റൊന്നു കശ്മീർ. കേരളത്തിൽനിന്ന് ഐ.എസിൽ ചേരാൻപോയ 21 പേർ ഗൾഫ് വഴിയാണ് ഇറാനിലെത്തിയത്. അവിടെനിന്നു പരിശീലനത്തിനായി അഫ്ഗാനിലേക്കും. ഒളിച്ചുകടക്കാൻ ഇവർക്ക് ഗൾഫിൽ എല്ലാ സഹായവും ലഭിച്ചെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ഇന്ത്യയിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട അൽ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജൻസി പറയുന്നു. കൊച്ചിയിൽ നിന്ന് പിടിയിലായ മുർഷിദ് ഹസനാണ് ഈ സംഘത്തിലെ പ്രധാനികളിൽ ഒരാളെന്നും എൻഐഎ വ്യക്തമാക്കുന്നു. പ്രതികളെ ഡൽഹിയിലേക്ക് കൊണ്ടുപോയി. അതേസമയം എറണാകുളം ജില്ലയിൽ കേരളാ പൊലീസും അതിഥി തൊഴിലാളികൾക്കിടയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേരളത്തിൽനിന്നും ബംഗാളിൽനിന്നുമായി 9 പേരെയാണ് എൻഐഎ ഇന്നലെ പിടികൂടിയത്. ഈ സംഘത്തിലെ പ്രധാനിയാണ് കളമശ്ശേരിക്ക് സമീപത്തെ പാതാളത്തുനിന്ന് അറസ്റ്റിലായ മുർഷിദ് ഹസൻ. കൊച്ചി എൻഐഎ കോടതിയുടെ ട്രാൻസിറ്റ് വാറണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യവ്യാപകമായി സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇതിനായി പണം കണ്ടെത്താനും കൂടുതൽ പേരെ അൽ ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ പേരെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ നിന്നുൾപ്പെടെ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചനയും ദേശീയ അന്വേഷണ ഏജൻസി നൽകുന്നു. ഈ സാഹചര്യത്തിലാണ് കേരളാ പൊലീസ് അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന നടത്തുന്നത്. മുഴുവൻ തൊഴിലാളികളുടേയും വിവരം ശേഖരിക്കുകയാണ് ആദ്യ ഘട്ടം. ഡൽഹിയിലേക്കും ബംഗാളിലേക്കും തുടർച്ചയായി യാത്ര ചെയ്തവരെയും കണ്ടെത്തും.

റൂറൽ എസ്‌പി കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക. നേരത്തെയും തൊഴിലാളികളുടെ വിവരം ശേഖരിക്കാനായി കേരളാ പൊലീസ് ഇറങ്ങിത്തിരിച്ചതാണ്. എന്നാൽ തൊഴിൽ ഉടമകളുടെ നിസഹകരണം മൂലം പൂർണ്ണമായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP