Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ പ്രവർത്തന ഫണ്ട് കണ്ടെത്താനും സുരക്ഷിത താവളത്തിനും വിഷമമില്ല; രഹസ്യമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള ഇടമായി ദൈവത്തിന്റെ സ്വന്തം നാട്; കൊച്ചിയിൽ അറസ്റ്റ് നടന്നതോടെ മറ്റ് അൽഖ്വയ്ദ തീവ്രവാദികൾ നീങ്ങിയതുകൊല്ലത്തെക്കും തിരുവനന്തപുരത്തെക്കും; പിന്നിൽ പാക് ഭീകരർ തന്നെ; മുർഷിദ് ഹസനെ ജീവനോടെ പിടികൂടിയത് നിർണ്ണായകമെന്ന് എൻഐഎ; മലയാറ്റൂരിലെ സ്‌ഫോടനവും സംശയത്തിൽ

തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ പ്രവർത്തന ഫണ്ട് കണ്ടെത്താനും സുരക്ഷിത താവളത്തിനും വിഷമമില്ല; രഹസ്യമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള ഇടമായി ദൈവത്തിന്റെ സ്വന്തം നാട്; കൊച്ചിയിൽ അറസ്റ്റ് നടന്നതോടെ മറ്റ് അൽഖ്വയ്ദ തീവ്രവാദികൾ നീങ്ങിയതുകൊല്ലത്തെക്കും തിരുവനന്തപുരത്തെക്കും; പിന്നിൽ പാക് ഭീകരർ തന്നെ; മുർഷിദ് ഹസനെ ജീവനോടെ പിടികൂടിയത് നിർണ്ണായകമെന്ന് എൻഐഎ; മലയാറ്റൂരിലെ സ്‌ഫോടനവും സംശയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അൽഖായിദ ബന്ധത്തിന്റെ പേരിൽ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ 9 പേർക്ക് പാക് ഭീകര സംഘടനകളുമായി അടുത്ത ബന്ഘം. എല്ലാവരേയും ഡൽഹി കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. എറണാകുളത്തു നിന്ന് അറസ്റ്റിലായ 3 പേരെ 5 ദിവസത്തേക്കും മറ്റ് 6 പേരെ 4 ദിവസത്തേക്കുമാണു കസ്റ്റഡിയിൽ വിട്ടത്. പട്യാല ഹൗസ് കോടതിയിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ഇവരെ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തീവ്രവാദ ബന്ധങ്ങളിൽ വ്യക്തത വരുത്തും.

എറണാകുളത്ത് നിന്ന് പിടികൂടിയ മുർഷിദ് ഹസനാണ് സംഘത്തലവൻ. എറണാകുളത്തു നിന്നുള്ള സംഘത്തെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം എൻഐഎ തേടി. രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ ഇവർ പദ്ധതിയിട്ട ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ കസ്റ്റഡിയിൽ ആവശ്യമാണെന്ന് എൻഐഎ വാദിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അൽഖായിദ നേതൃത്വവുമായി സംഘം ഓൺലൈനിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘം ഹാജരാക്കി. ബംഗാളിൽ 2 പേർ കൂടി അറസ്റ്റിലാകാനുണ്ട്. കൊച്ചിയിൽ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയിൽ വാങ്ങാൻ സമർപ്പിച്ച അപേക്ഷയിലാണ് കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. ബംഗാൾ ഭാഷ സംസാരിക്കുന്നവരാണ് സംഘാംഗങ്ങൾ. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ധനസമാഹരണത്തിനുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി പ്രവർത്തിക്കുന്ന ഇവർ വലിയ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു. സംഘത്തിൽ ഇനിയും തിരിച്ചറിയാത്ത ചിലരുണ്ടെന്നും എൻ.ഐ.എ. വ്യക്തമാക്കുന്നു. മൂർഷിദ് ഹസനെ ജീവനോടെ പിടികൂടാനാകുമെന്ന് എൻഐഎ കരുതിയിരുന്നില്ല. അതുകൊണ്ടാണ് കരുതലോടെ നീങ്ങിയത്. ഇയാളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ സ്പോൺസേർഡ് അൽഖായിദ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് സെപ്റ്റംബർ 11ന് എൻ.ഐ.എ. കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും ബംഗാളിലും പതിനൊന്നിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയത്. കേസിലെ ഒന്നാംപ്രതി മുർഷിദ് ഹസൻ, രണ്ടാംപ്രതി മൊസറഫ് ഹൊസൈൻ, ആറാംപ്രതി യാക്കൂബ് ബിശ്വാസ് എന്നിവരെ കൊച്ചിയിൽ നടത്തിയ റെയ്ഡിൽ പിടികൂടി.

കേരളം എപ്പോഴും ഒരു സുരക്ഷിതതാവളമായി ഉപയോഗിക്കുകയാണെന്ന നിഗമനമാണ് എൻ ഐ എ മുന്നോട്ടു വെയ്ക്കുന്നത് . തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ പ്രവർത്തന ഫണ്ട് കണ്ടെത്താനും സുരക്ഷിത താവളത്തിനും വിഷമമില്ല. ഇതുകൊണ്ട് തന്നെ രഹസ്യമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള ഇടമായാണ് ഇവർ കേരളം ഉപയോഗിക്കുന്നത്. കൊച്ചിയിൽ നിന്ന് പിടിയിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരുടെ പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിൽ എത്തിയതെന്നും എൻ ഐ എ പറയുന്നു. കൊച്ചിയിൽ ് അറസ്റ്റ് വന്നതോടെ ഇവരുമായി ബന്ധമുള്ള അൽഖ്വയ്ദ തീവ്രവാദികൾ കൊല്ലത്തെക്കും തിരുവനന്തപുരത്തെക്കുമാണ് നീങ്ങിയത്. ഇതിൽ ഉൾപ്പെട്ട ഒരു മലയാളിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടത്തുന്നത്. ഇവരെ തിരഞ്ഞു പിടിക്കാൻ എൻഐഎയ്ക്ക് പുറമേ കേരള പൊലീസും അന്വേഷണം നടത്തുന്നുണ്ട്. .

തീവ്രവാദികൾക്ക് കേരളത്തിൽ എന്തെങ്കിലും പ്രശ്നം വന്നാൽ പെട്ടെന്ന് ഇവർ കടൽ കടക്കുന്നത് ശ്രീലങ്കയിലേക്ക് ആണ്. കേരളത്തിൽ നിന്നും എത്താൻ ഏറ്റവും കൂടുതൽ എളുപ്പമുള്ള രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ട് തന്നെ കൊച്ചി-തിരുവനന്തപുരം ജില്ലകളിൽ നിന്ന് ശ്രീലങ്കയിലേക്ക് പോയവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ീവ്രവാദികൾക്ക് സാമ്പത്തീക സഹായം ലഭ്യമാക്കി എന്ന് അറസ്റ്റിലായവർ ചൂണ്ടിക്കാട്ടിയ സ്ഥാപനങ്ങളും സംഘടനകളും ഇപ്പോൾ എൻഐഎ നിരീക്ഷണത്തിലാണ്. നാല് സംഘടനകളും രണ്ടു സ്ഥാപനങ്ങളുമാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയത്. ഇവരുടെ അഞ്ച് വർഷത്തെ സാമ്പത്തീക ഇടപാടുകളാണ് അന്വേഷണ സംഘംപരിശോധിക്കുന്നത്. ഏതാണ് സ്ഥാപനങ്ങളും സംഘടനകളും എന്ന് എൻഐഐ വ്യക്തമാക്കിയിട്ടില്ല.

അതിനിടെ എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ പാറമടയിൽ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചതിലും ദുരൂഹത കാണുന്നുണ്ട്.. പാറമടയിൽ ജോലി ചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ സ്‌ഫോടനത്തിനു പിന്നിൽ ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാണ്ു. എൻഐഎ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതി രംഗത്തെത്തിയിരിക്കുകയാണ്. അനുമതിയില്ലാത്ത പ്രവർത്തിച്ചിരുന്ന പാറമടയോട് ചേർന്നുള്ള വീട്ടിൽ താമസിച്ചിരുന്ന രണ്ടു അതിഥി തൊഴിലാളികളാണ് മരിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സ്‌ഫോടനത്തിന്റെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം.

മരിച്ചവർക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചു വയ്ക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്‌ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്നതും അന്വേഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണൻ, കർണാടക ചാമരാജ് നഗർ സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്. പാറമടയിൽ ജോലിക്കെത്തി ക്വാറന്റീനിൽ കഴിയുന്നതിനിടെയായിരുന്നു സഫോടനം. സ്‌ഫോടനമുണ്ടായ പാറമട പ്രവർത്തിക്കുന്നത് വനഭൂമിയിലാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. കേരളം ഭീകരരുടെ സ്ലീപ്പിങ് സെല്ലുകൾക്കു സുരക്ഷിത താവളമായി മാറിയിരിക്കുന്നുവെന്ന് സംശയവും ഉയരുന്നുണ്ട്. രഹസ്യ സൈബർ ബന്ധങ്ങളുള്ള നൂറ്റമ്പതോളം പേർ നിരീക്ഷണത്തിലാണ്. പിടിയിലായവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും മൊെബെൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി.

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ സംസ്ഥാന പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരെല്ലാം രേഖകൾ പ്രകാരം ബംഗാൾ സ്വദേശികളാണ്. ബംഗാളിയിലാണു സംസാരിക്കുന്നത്. ഇനിയും തിരിച്ചറിയാത്ത ചിലരും സംഘത്തിലുണ്ടെന്നു സൂചന ലഭിച്ചതോടെ ഡൽഹിയിലേക്കും ബംഗാളിലേക്കും തുടർച്ചയായി യാത്ര ചെയ്തവരെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നു. അറസ്റ്റിലായ മുർഷിദ് ഹസൻ കേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അൽ ക്വയ്ദ സംഘത്തിലെ പ്രധാനിയെന്ന് എൻ.ഐ.എ. ഉദ്യോഗസ്ഥർ പറയുന്നു.

ഇവരുമായി ബന്ധമുള്ള പത്തോളം പേരുടെ വിവരങ്ങൾ ശേഖരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. ശനിയാഴ്ച അറസ്റ്റിലായ മുർഷിദ് ഹസൻ, മൊസാറഫ് ഹോസൻ, യാക്കൂബ് ബിശ്വാസ് എന്നിവരെ ഇന്നലെ ഡൽഹിയിലേക്കു കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP