Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

സിആപ്ട് വാഹനത്തിന്റെ യാത്ര വഴിയിൽ അൽഖ്വയ്ദാ ഭീകർ എത്തിയോ? അറസ്റ്റിലായവർക്ക് പ്രാദേശിക സഹായം കിട്ടിയെന്നും വിലയിരുത്തൽ; സ്വർണ്ണ കടത്തിലൂടെ എത്തിയ പണം തീവ്രവാദ പ്രവർത്തനത്തിന് വഴിമാറ്റിയോ എന്നതിലും അന്വേഷണം; ഇടനിലക്കാർക്ക് വേണ്ടി വല വീശി എൻഐഎ; അറസ്റ്റിലായവർ പാലിച്ചത് പാക് കമാണ്ടർ ഹംസയുടെ നിർദ്ദേശങ്ങൾ; എല്ലാത്തിനും നേതൃത്വം കൊടുത്തത് പാതാളത്ത് അറസ്റ്റിലായ മുർഷിദ്; കാശ്മീരിലേക്കും അന്വേഷണം

സിആപ്ട് വാഹനത്തിന്റെ യാത്ര വഴിയിൽ അൽഖ്വയ്ദാ ഭീകർ എത്തിയോ? അറസ്റ്റിലായവർക്ക് പ്രാദേശിക സഹായം കിട്ടിയെന്നും വിലയിരുത്തൽ; സ്വർണ്ണ കടത്തിലൂടെ എത്തിയ പണം തീവ്രവാദ പ്രവർത്തനത്തിന് വഴിമാറ്റിയോ എന്നതിലും അന്വേഷണം; ഇടനിലക്കാർക്ക് വേണ്ടി വല വീശി എൻഐഎ; അറസ്റ്റിലായവർ പാലിച്ചത് പാക് കമാണ്ടർ ഹംസയുടെ നിർദ്ദേശങ്ങൾ; എല്ലാത്തിനും നേതൃത്വം കൊടുത്തത് പാതാളത്ത് അറസ്റ്റിലായ മുർഷിദ്; കാശ്മീരിലേക്കും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെ കേരളം, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് പിടിയിലായ ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായി സംശയം. ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടേയ്ക്ക് എത്തിയിട്ട് വർഷങ്ങൾ ആയെന്നതും സ്ഫോടനത്തിനുള്ള ആസൂത്രണങ്ങളും മറ്റും നടത്തണമെങ്കിൽ പ്രാദേശിക സഹായങ്ങൾ ലഭിച്ചിരിക്കാം എന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നിഗമനം. ഈ കേസിന് സ്വർണ്ണ കടത്തുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

അതേസമയം പെരുമ്പാവൂരിൽ നിന്നും കളമശേരിയിൽ നിന്നും പിടിയിലായ അൽഖ്വയ്ദ ഭീകരരെ എൻഐഎ ഇന്ന് ഡൽഹിയിൽ എത്തിക്കും. കഴിഞ്ഞ ദിവസം മൂവരേയും മജിസ്ട്രേറ്റിന് മുമ്പിൽ എത്തിച്ചിരുന്നു. ഡൽഹിയിലാണ് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. മുർഷിദ് ഹസൻ, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസൻ എന്നിവരാണ് കൊച്ചിയിൽ നിന്നും അറസ്റ്റിലായത്. ബംഗാൾ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനയിലെ അംഗങ്ങളാണിവർ. ദിവസങ്ങളായി ഇവർ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഖുറാനുമായി പോയ സിആപ്ട് വാഹനം കോതമംഗലത്ത് എത്തിയെന്ന സൂചനകളുണ്ടായിരുന്നു. സ്വർണ്ണ കടത്തിന് പിന്നിലും തീവ്രവാദ ഫണ്ടിംഗാണെന്ന സംശയവും സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർക്കുള്ള പ്രാദേശിക സഹായത്തെ കുറിച്ച് അന്വേഷിക്കുന്നത്.

കൂടുതൽ പേരെ ഇവർ കേരളത്തിൽ നിന്ന് അൽഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മുർഷിദ് ഹസൻ പാക് കമാണ്ടറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക്കിസ്ഥാനിലുള്ള ഇവരുടെ കമാൻഡർ ഉറപ്പുനൽകിയിരുന്ന ആയുധങ്ങൾക്കായി ജമ്മു കശ്മീർ, ഡൽഹി എന്നിവിടങ്ങളിലേക്ക് പോകാനായി തയ്യാറെടുക്കവേയാണ് ഇവർ അറസ്റ്റിലായത്. സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതിനായി അലുമിനിയം പൗഡർ, പൊട്ടാസ്യം പെർക്ലോറേറ്റ് എന്നീ രാസവസ്തുക്കൾ ഇവർ സംഭരിച്ചിരുന്നുവെന്നാണ് വിവരങ്ങൾ. അറസ്റ്റ് ചെയ്ത ചിലർ താമസിച്ചിരുന്ന ഇടങ്ങളിൽ നിന്ന് പൈപ്പുകൾ, വയറുകൾ, സ്വിച്ചുകൾ, ബോൾട്ടുകൾ, തീവ്രവാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എന്നിവ എൻഐഎ കണ്ടെടുത്തിട്ടുണ്ട്.

രാജ്യത്ത് വിവിധ ഇടങ്ങളിലായി വലിയതോതിൽ ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങൾക്ക് അൽഖ്വായ്ദ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. വാട്ട്സ്ആപ്പ് വഴിയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നും എൻഐഎ പറയുന്നു. കേരളത്തിൽ നിന്ന് അറസ്റ്റിലായ മുർഷിദ് ഹസ്സൻ പശ്ചിമ ബംഗാളിൽ തീവ്രചിന്താഗതിക്കാരായവരുടെ ഇടയിൽ സാമാന്യം അറിയപ്പെടുന്ന ആളാണ്. സമൂഹമാധ്യമങ്ങളിൽ വിദ്വേഷകരമായ പോസ്റ്റുകൾ ഇട്ടിരുന്നു ഇയാൾ. ഇയാളാണ് ഇന്ത്യയിലെ സംഘത്തെ ഏകോപിപ്പിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തിരുന്നത്.

ഹസ്സനാണ് പാക്കിസ്ഥാനിലെ അൽഖ്വായ്ദ കമാൻഡറുമായി ബന്ധപ്പെട്ടിരുന്നത്. കശ്മീരിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും ആയുധങ്ങൾ എത്തിക്കാമെന്ന് ഇയാൾ ഹസ്സന് ഉറപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ ഭീകരരിൽ ചിലർ നാടൻ തോക്കുകളും നിർമ്മിച്ചിരുന്നു. മൊസാറഫ് ഹൊസ്സീൻ, ലിയു യീൻ അൻസാരി, നജ്മുസ് സാഖിബ്, യീക്കൂബ് ബിശ്വാസ്, അതിതുർ റഹ്മാൻ, അബു സുഫിയാൻ, അൽ മമൂം കമൽ തുടങ്ങിയവരും സ്ഫോടകവസ്തുക്കളും പണവും കണ്ടെത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഇന്ത്യയിൽ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ പറ്റിയുള്ള വിവരങ്ങൾ എൻഐഎയ്ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ രഹസ്യമായി നടത്തിയ പരിശോധനയിലാണ് അൽഖ്വായ്ദ ബന്ധമുള്ള മൂന്ന് ഭീകരരെ കേരളത്തിൽ നിന്നും ആറ് പേരെ ബംഗാളിലെ മുർഷിദാബാദിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തത്. ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സ്‌ഫോടനമടക്കമുള്ള ഭീകരപ്രവർത്തനങ്ങൾ ഇവർ പദ്ധതിയിട്ടിരുന്നു എന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവർ ബോംബ് നിർമ്മാണത്തിലും വിദഗ്ധരായിരുന്നു.

ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, സ്ഫോടക വസ്തുക്കൾ, ആയുധങ്ങൾ എന്നിവ എൻഐഎ സംഘം ഇവരുടെ താമസ സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഭീകരവാദത്തിനായുള്ള ധനസമാഹരണത്തിന് ഇവർ പദ്ധതിയിട്ടിരുന്നു. പാക് അൽഖ്വയ്ദ സമൂഹ മാധ്യമം വഴി ഭീകരാക്രമണത്തിനുള്ള പരിശീലനങ്ങൾ ഇവർക്ക് നൽകിയിരുന്നു. ആക്രമണത്തിനുള്ള സ്ഫോടക വസ്തുക്കൾ ഡൽഹിയിലോ, ജമ്മു കശ്മീരിലോ എത്തിച്ചു നൽകാനാണ് ഇവർ പദ്ധതി തയ്യാറാക്കിയത്.

അതിനാൽ തന്നെ ഇവരുടെ ഇടനിലക്കാരായി പ്രവർത്തിച്ചവർ ഉണ്ടാകാമെന്നും അത്തരക്കാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലേക്കാണ് എൻഐഎ പോകുന്നതെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലമാക്കി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP