Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കടയിലെത്തുന്നവരോട് മാന്യമായ പെരുമാറ്റം മാത്രം; ഭാര്യക്കും കുഞ്ഞിനുമൊപ്പം പെരുമ്പാവൂരിലെ വിവിധ സ്ഥലങ്ങളൽ താമസിച്ച ഇയാൾ മുടിക്കൽ വഞ്ചിനാടിലെ വാടകവീട്ടിലേക്ക് മാറിയിട്ട് മൂന്ന് മാസം; മാന്യമായ പെരുമാറ്റംകൊണ്ട് വീട്ടുടമയുടെയും അയൽക്കാരുടെയും പ്രീതി പിടിച്ചുപറ്റിയത് അതിവേഗം; ഭായി ബസാറിലെ ബോംബെ ഫാഷനിലെ ജീവനക്കാരനിലെ ഭീകര ബന്ധം ഭാര്യ പോലും അറഞ്ഞില്ല; മൊസറഫ് ഹൊസൈനെ എൻഐഎ പൊക്കിയത് സൈലന്റ് ഓപ്പറേഷനിലൂടെ

കടയിലെത്തുന്നവരോട് മാന്യമായ പെരുമാറ്റം മാത്രം; ഭാര്യക്കും കുഞ്ഞിനുമൊപ്പം പെരുമ്പാവൂരിലെ വിവിധ സ്ഥലങ്ങളൽ താമസിച്ച ഇയാൾ മുടിക്കൽ വഞ്ചിനാടിലെ വാടകവീട്ടിലേക്ക് മാറിയിട്ട് മൂന്ന് മാസം; മാന്യമായ പെരുമാറ്റംകൊണ്ട് വീട്ടുടമയുടെയും അയൽക്കാരുടെയും പ്രീതി പിടിച്ചുപറ്റിയത് അതിവേഗം; ഭായി ബസാറിലെ ബോംബെ ഫാഷനിലെ ജീവനക്കാരനിലെ ഭീകര ബന്ധം ഭാര്യ പോലും അറഞ്ഞില്ല; മൊസറഫ് ഹൊസൈനെ എൻഐഎ പൊക്കിയത് സൈലന്റ് ഓപ്പറേഷനിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: ''യേ തോ ബത്താവോ മേരാ പതി ക്യാ ജുറും കിയാ ഹെ...'' (എന്റെ ഭർത്താവ് എന്ത് കുറ്റമാണ് ചെയ്തത് എന്നെങ്കിലും പറയൂ).വെളുപ്പിന് രണ്ടുമണിക്ക് വീടിനുള്ളിലേക്ക് ഇരച്ചെത്തിയ എൻ.ഐ.എ. സംഘത്തോട് സൗമ്യബീബി ചോദിച്ചത് ഇത്രമാത്രം. അൽഖായിദ ബന്ധത്തിൽ എൻ.ഐ.എ. അറസ്റ്റുചെയ്ത മൊസറഫ് ഹൊസ്സെന്റെ ഭാര്യക്ക്, എന്തിനാണ് ഭർത്താവിനെ പിടികൂടിത് എന്തിനെന്ന് അിയില്ലായിരുന്നുവെന്നതാണ് വസ്തുത.

പെരുമ്പാവൂർ മുടിക്കലിലെ വഞ്ചിനാട് ജങ്ഷനിലുള്ള നിരവീടുകളിലൊന്നിൽ ശനിയാഴ്ച പുലർച്ചെ കുട്ടികളും സൗമ്യബീബിയും നല്ല ഉറക്കത്തിലായിരുന്നു. വാതിലിൽ തുടരെ മുട്ടുകേട്ട് മൊസറഫ് വാതിൽ തുറന്നതും സാധാരണവേഷത്തിലെത്തിയ എൻ.ഐ.എ.-പൊലീസ് സംഘാംഗങ്ങൾ വീടിനുള്ളിലേക്കു കയറി. മൊസറഫിനെ വട്ടംപിടിച്ചു. 'ലാപ്‌ടോപ്പ് എവിടെ....എടുക്ക്..'- സംഘത്തിലൊരാൾ പറഞ്ഞു. ലാപ്‌ടോപ്പ് ഇല്ലെന്ന് പറഞ്ഞിട്ടും വീടുമുഴുവൻ പരിശോധിച്ചു. മൊസറഫിന്റെ മൊബൈൽ പിടിച്ചെടുത്തു. സൗമ്യയുടെ മൊബൈൽ വാങ്ങി പരിശോധിച്ച് തിരിച്ചുകൊടുത്തു.

പശ്ചിമബംഗാളുകാരനായ മൊസറഫ് ഒഡിഷക്കാരിയായ സൗമ്യയെ കല്യാണം കഴിക്കുന്നത് പത്തുവർഷംമുമ്പാണ്. മൊസറഫ് അന്ന് ഒരു പ്രമുഖ കമ്പനിയിലെ സെയിൽസ്മാനായി ഒഡിഷയിൽ ജോലിനോക്കുകയായിരുന്നു. പിന്നീടാണ് എറണാകുളത്തെത്തിയത്. മുമ്പ് പെരുമ്പാവൂരിലെ ടെക്സ്‌റ്റൈൽ ഷോപ്പിൽ മൊസറഫ് ജോലിചെയ്തിരുന്നു. അതുപേക്ഷിച്ചാണ് ഒഡിഷയിലേക്ക് പോയത്. കല്യാണം കഴിഞ്ഞ് വീണ്ടും പെരുമ്പാവൂരിലെത്തി. ഇതേ സ്ഥലത്തുതന്നെ ജോലിക്കു കയറി. മൂന്നാംക്ലാസുകാരി രുക്സാനയും എൽ.കെ.ജി.ക്കാരൻ മുഹമ്മദ് ജാഫറും മക്കളും.

അതിഥിത്തൊഴിലാളികൾക്കായുള്ള, പെരുമ്പാവൂരിലെ മാർക്കറ്റാണ് 'ഭായി ബസാർ'. ഇവിടെ ബോംബെ ഫാഷൻ എന്ന കടയിലെ സെയിൽസ്മാൻ ആയിരുന്നു മൊസറഫ് ഹൊസ്സെൻ. കടയുടമ താക്കോൽ ഏൽപ്പിച്ച് പോകുന്നിടത്തോളം വിശ്വസ്തനായിരുന്നു മൊസറഫ്. ''കട തുടങ്ങിയിട്ട് 12 വർഷമായി. പ്രശ്‌നക്കാരനാണെന്ന് തോന്നാഞ്ഞതിനാൽ ജോലിക്കു വെച്ചു. മൂന്നുവർഷം ജോലിചെയ്ത് നാട്ടിൽ പോകണമെന്നു പറഞ്ഞ് പോയി. കല്യാണമൊക്കെ കഴിഞ്ഞ് ഏഴു വർഷത്തിനു മുമ്പാണ് രണ്ടാമതെത്തിയത്''- കടയുടമ വി എം. അബൂബക്കർ പറയുന്നു.

മാസശമ്പളമായി 20,000 രൂപ കൊടുക്കുമായിരുന്നു. ശനിയാഴ്ച വെളുപ്പിന് രണ്ടുമണിക്ക് പെരുമ്പാവൂർ സർക്കിൾ ഇൻസ്‌പെക്ടർ വിളിച്ച് മൊസറഫിന്റെ വീട് എവിടെയെന്ന് ചോദിക്കുംവരെ ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് അബൂബക്കർ പറയുന്നു. മാന്യമായ പെരുമാറ്റത്തിനുടമയായ മൊസാറഫ് ഹോസന്റെ ഭീകരബന്ധം പരിചയക്കാർക്ക് ഇപ്പോഴും അവിശ്വസനീയം. ആകർഷകമായ പെരുമാറ്റമായിരുന്നു മൊസാറഫ് ഹോസന്റേത്. കടയിലെത്തുന്നവരോട് മാന്യമായ പെരുമാറ്റം മാത്രം.

ഭാര്യക്കും കുഞ്ഞിനുമൊപ്പം പെരുമ്പാവൂരിലെ വിവിധ സ്ഥലങ്ങളൽ താമസിച്ചുവന്നിരുന്ന ഇയാൾ മുടിക്കൽ വഞ്ചിനാടിലെ വാടകവീട്ടിലേക്ക് മാറിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. ചുരുങ്ങിയ കാലയളവിൽത്തന്നെ മാന്യമായ പെരുമാറ്റംകൊണ്ട് വീട്ടുടമയുടെയും അയൽക്കാരുടെയും പ്രീതി പിടിച്ചുപറ്റി. വാടകയിൽ മുടക്കംവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വീട് വാടകക്ക് എടുക്കുന്ന സമയത്ത് ഏൽപ്പിച്ചിരുന്ന തിരിച്ചറിയൽ കാർഡും എഗ്രിമെന്റും വീട്ടുടമ എൻ.ഐ.എയ്ക്കു കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്തിനകത്ത് ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെടാതിരിക്കുകയും പ്രാദേശികമായി ഒരു പ്രശ്നങ്ങളിലും ഇടപെടാതിരിക്കുകയുമാണ് ഇപ്പോൾ പിടിയിലായവരുടെ പ്രവർത്തന രീതി. എറണാകുളം ജില്ലയിൽ ഉൾപ്പെടെ ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ വ്യാജ തിരിച്ചറിയൽ രേഖകളുമായി എത്തി ജോലിചെയ്യുന്നവരുണ്ട്. ഇത്തരത്തിൽ ചിലരെങ്കിലും പൊലീസ് നിരീക്ഷണത്തിലുമുണ്ട്.

ബംഗ്ലാദേശികൾ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്ത് പലയിടത്തും വ്യാജരേഖകളുമായി താമസിക്കുന്നുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളം താവളമാക്കുന്നവരിൽ ഭീകരബന്ധമുള്ളവർ ഉണ്ടായേക്കുമെന്ന് കേന്ദ്ര ഏജൻസികളും പലപ്പോഴായി സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഭീകരൻ അടിമാലിയിൽ താമസിച്ചതു സംബന്ധിച്ച് ഇടുക്കിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്‌പി. പയസ് ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായവരിൽ യാക്കൂബ് ബിശ്വാസാണ് അടിമാലി-കല്ലാർകുട്ടി റോഡിൽ അമ്പലപ്പടിയിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റിൽ ജോലിചെയ്തത്.

2017 വരെ പെരുമ്പാവൂർ സ്വദേശി അഷറഫാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. ഇയാൾതന്നെയാണ് യാക്കൂബിനെ ജോലിക്ക് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അഷ്‌റഫ് പിന്നീട് സ്ഥാപനം കൊച്ചുമോന് വാടകയ്ക്കുനൽകി. ശനിയാഴ്ച പിടിയിലായ യാക്കൂബ് 2019 ഫെബ്രുവരിമുതൽ ജൂൺ മൂന്നുവരെ ഇവിടെ ജോലിചെയ്തു. ജൂൺ അഞ്ചിനുള്ള റംസാൻ അവധിക്കുപോയതാണ്. പിന്നീട് എത്തിയിട്ടില്ല. സമ്പർക്കവിലക്കോടെ യൂണിറ്റിന്റെ പ്രവർത്തനം അടിമാലിയിൽ നിർത്തി.

സ്ഥാപനം രാജാക്കാട്ടിൽ പ്രവർത്തനം തുടങ്ങി. രാജാക്കാട്ടിൽ ജോലിചെയ്‌തോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ജില്ലയിൽ മറ്റെവിടെയെങ്കിലും ഇയാൾ ജോലിചെയ്തിരുന്നോ എന്നും സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP