Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

നയതന്ത്ര ബാഗേജിൽ സ്വർണമയച്ച ഫൈസൽ ഫരീദിനെ ദുബായിൽ ചെക്കു കേസിൽ പെടുത്തി; സ്വർണം കയറ്റി വിട്ട മറ്റു രണ്ട് പേരും ഫൈസലിനൊപ്പം അറസ്റ്റിൽ; ഇനി വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ല; കോൺസുലർ ജനറലിനേയും അറ്റാഷയേയും രക്ഷിച്ചെടുത്ത് നാണക്കേട് ഒഴിവാക്കാൻ യുഎഇയിൽ ഗൂഢാലോചനയെന്ന് സംശയം; സ്വപ്‌നാ സുരേഷിന്റെ നയതന്ത്ര കടത്തിൽ എൻഐഎയെ പ്രതിസന്ധിയിലാക്കി ദുബായിലെ നീക്കങ്ങൾ

നയതന്ത്ര ബാഗേജിൽ സ്വർണമയച്ച ഫൈസൽ ഫരീദിനെ ദുബായിൽ ചെക്കു കേസിൽ പെടുത്തി; സ്വർണം കയറ്റി വിട്ട മറ്റു രണ്ട് പേരും ഫൈസലിനൊപ്പം അറസ്റ്റിൽ; ഇനി വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ല; കോൺസുലർ ജനറലിനേയും അറ്റാഷയേയും രക്ഷിച്ചെടുത്ത് നാണക്കേട് ഒഴിവാക്കാൻ യുഎഇയിൽ ഗൂഢാലോചനയെന്ന് സംശയം; സ്വപ്‌നാ സുരേഷിന്റെ നയതന്ത്ര കടത്തിൽ എൻഐഎയെ പ്രതിസന്ധിയിലാക്കി ദുബായിലെ നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നയതന്ത്ര ബാഗേജിൽ സ്വർണമയച്ച ഫൈസൽ ഫരീദിനെ ദുബായിൽ ചെക്കു കേസിൽ പെടുത്തി. സ്വർണം കയറ്റിവിട്ട മറ്റു രണ്ടു പേരും ഫൈസലിനൊപ്പം അറസ്റ്റിലായതോടെ സ്വർണക്കടത്തു കേസിൽ അട്ടിമറി ശ്രമമെന്നു സംശയം. വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ലെന്നായതോടെ എൻ.ഐ.എയുടേതടക്കം അന്വേഷണം വഴിമുട്ടുന്നു. മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ജെബി പോളാണ് നിർണ്ണായകമായ ഈ വാർത്ത മംഗളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.

ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ എൻഐഎ സംഘം യുഎഇയിൽ എത്തിയിരുന്നു. എന്നാൽ വ്യക്തമായ ചോദ്യം ചെയ്യലിന് എൻഐഎയ്ക്ക് കഴിഞ്ഞില്ല. ഫൈസലിനെതിരെ ഇൻർപോൾ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിനെ ദുബായിൽ അറസ്റ്റു ചെയ്തതെന്നാണ് സൂചന. തുടക്കത്തിൽ കേരളത്തിലെ അന്വേഷണവുമായി യുഎഇ സഹകരിക്കുമെന്നായിരുന്നു സൂചന. എന്നാൽ സ്വർണ്ണ കടത്തിൽ തെളിവുകൾ അറ്റാഷയ്ക്കും കോൺസുൽ ജനറലിനും എതിരായതോടെ യുഎഇ മലക്കം മറിയുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

തിരുവനന്തപുരം കോൺസുലേറ്റ് സംശയമുനയിലുള്ള സ്വർണക്കടത്തു കേസിൽ യു.എ.ഇ. സഹകരിക്കുന്നില്ലെന്ന ആശങ്കയാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. ഇന്ത്യയിലെത്തിക്കുന്ന പ്രതികൾ സ്വർണക്കടത്തിൽ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തിയാൽ യു.എ.ഇക്കു രാജ്യാന്തര തലത്തിൽ നാണക്കേടാകുമെന്നതാണു കാരണം. കുറ്റവാളികളെ കൈമാറാൻ യു.എ.ഇയടക്കം നിരവധി രാജ്യങ്ങളുമായി ഇന്ത്യയ്ക്കു കരാറുണ്ടെങ്കിലും യഥാവിധി പാലിക്കാറില്ലെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.

ഡൽഹിയിൽ നിന്നു ദുബായിലെത്തിയ എൻ.ഐ.എ. സംഘം ഫൈസലിനെയും മറ്റും ചോദ്യംചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന വിവരമാണ് ഇന്ത്യൻ എംബസി വഴി ലഭിച്ചത്. ഫൈസലിനെതിരേ അവിടെ കേസെടുക്കരുതെന്നു നേരത്തേ വിദേശമന്ത്രാലയം വഴി അഭ്യർത്ഥിച്ചിരുന്നു. വിട്ടുകിട്ടൽ വൈകിക്കാൻ കേരളത്തിൽനിന്നു ദുബായ് അധികൃതരിൽ സമ്മർദമുണ്ടെന്നും സൂചനയുണ്ട്. കുറ്റപത്രം വൈകിയാൽ അറസ്റ്റിലായ പ്രതികൾക്കു ജാമ്യം കിട്ടാൻ സാഹചര്യമൊരുങ്ങും.

ഇന്ത്യയിലെ അന്വേഷണം ഏറെക്കുറെ പൂർത്തിയായി. സ്വർണം അയച്ചവരെയും കോൺസുലേറ്റ് ഉദ്യോഗസ്ഥരെയുമാണു ചോദ്യംചെയ്യാനുള്ളത്. നിർണായക വിവരങ്ങൾ കിട്ടേണ്ടത് സ്വർണം കയറ്റിവിട്ട ഫൈസലിൽനിന്നാണ്. കഴിഞ്ഞ നവംബർ മുതൽ നയതന്ത്ര ചാനൽവഴി 21 തവണ സ്വർണം കടത്തിയെന്നാണു സന്ദീപ് നായരുടെയും നേരത്തേ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെയും മൊഴി. അവസാനത്തെ രണ്ടുതവണയാണു ഫൈസൽ സ്വർണം കയറ്റിവിട്ടത്.

സ്വർണം കയറ്റിവിട്ട മറ്റു ചിലരുടെ വിവരങ്ങൾ സരിത്തിന്റെ പെൻഡ്രൈവിലുണ്ടായിരുന്നു. ഇങ്ങനെ തിരിച്ചറിഞ്ഞ രണ്ടു പേരെയാണു ദുബായിലെത്തിയിട്ടും ചോദ്യംചെയ്യാൻ കഴിയാതെപോയത്. യു.എ.ഇയുടെ സഹകരണമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കുമോ എന്ന സംശയത്തിലാണു അന്വേഷണ സംഘം. എല്ലാറ്റിനും പിന്നിൽ കോൺസൽ ജനറലും അറ്റാഷെയുമുണ്ടെന്നാണ് സരിത്തും സ്വപ്നയും അന്വേഷണ ഏജൻസികളോടു പറഞ്ഞത്.

ഓരോ സ്വർണക്കടത്തിലും അവർക്കു കമ്മിഷൻ നൽകിയിരുന്നെന്നും പ്രതികൾ മൊഴി നൽകി. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ കെട്ടിടനിർമ്മാണത്തിനു കരാറെടുത്ത യൂണിടാക് കമ്പനിയുടമയുടെ മൊഴിയും കോൺസൽ ജനറലിന് എതിരാണ്. ഫൈസൽ ഇത് ആവർത്തിച്ചേക്കാമെന്നും മംഗളം റിപ്പോർട്ട് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP