Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്ത്രീധനത്തിന്റെ പേരിൽ വിഷം നൽകി കൊല്ലാൻനോക്കി; കടം തീർക്കാൻ വീട് വിൽക്കാൻ തടസം നിന്നതും കൃഷ്ണമ്മ; ബാങ്കിൽ വരുന്ന പേപ്പർ ആൽത്തറയിൽ വച്ച് പൂജിക്കുകയാണ് അമ്മയുടെയും മകനും ചെയ്തത്; ഭാര്യ എന്ന സ്ഥാനം എനിക്ക് തന്നിട്ടില്ല; മന്ത്രവാദി പറയുന്നത് കേട്ട് ഉപദ്രവവും ശകാരവും; എന്റെയും മോളുവിന്റെ മരണ കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനും: മരായമുട്ടത്തെ ആത്മഹത്യാകുറിപ്പിലുള്ളത് ആരേയും കരയിപ്പിക്കുന്ന കഥ; ലേഖയും മകളും ആത്മഹത്യ ചെയ്തതിന്റെ യഥാർത്ഥ കാരണം ഇതാ.....

സ്ത്രീധനത്തിന്റെ പേരിൽ വിഷം നൽകി കൊല്ലാൻനോക്കി; കടം തീർക്കാൻ വീട് വിൽക്കാൻ തടസം നിന്നതും കൃഷ്ണമ്മ; ബാങ്കിൽ വരുന്ന പേപ്പർ ആൽത്തറയിൽ വച്ച് പൂജിക്കുകയാണ് അമ്മയുടെയും മകനും ചെയ്തത്; ഭാര്യ എന്ന സ്ഥാനം എനിക്ക് തന്നിട്ടില്ല; മന്ത്രവാദി പറയുന്നത് കേട്ട് ഉപദ്രവവും ശകാരവും; എന്റെയും മോളുവിന്റെ മരണ കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനും: മരായമുട്ടത്തെ ആത്മഹത്യാകുറിപ്പിലുള്ളത് ആരേയും കരയിപ്പിക്കുന്ന കഥ; ലേഖയും മകളും ആത്മഹത്യ ചെയ്തതിന്റെ യഥാർത്ഥ കാരണം ഇതാ.....

മറുനാടൻ ഡെസ്‌ക്‌

നെയ്യാറ്റിൻകര; എന്റെയും മോളുവിന്റെ മരണകാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനും മാത്രം. ഈ വാചകത്തോടു കൂടിയാണ് നെയ്യാറ്റിൻകര മരയമുട്ടത്ത് ആത്മഹത്യചെയ്ത ലേഖയുടെയും മകൾ വൈഷ്ണവിയുടെയും ആത്മഹത്യക്കുറിപ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ ഇവരുടെ ആത്മഹത്യ കനറാ ബാങ്കിന്റെ സമ്മർദ്ദത്തെതുടർന്നായിരുന്നു എന്നായിരുന്നു പുറത്തുവന്ന വിവരമെങ്കിൽ ഇവരുടെ ആത്മഹത്യ കുറിപ്പ് പുറത്തെത്തുമ്പോൾ ബാങ്കിനെതിരെ ഒരു വാക്കുപോലും ഇവർ ആരോപിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായകാര്യം.

മറിച്ച് ലേഖ ആത്മഹത്യക്കുറിപ്പിൽ മരണത്തിന് ഉത്തരവാദികളായി പറയുന്നത് അമ്മായി അമ്മയായ കൃഷ്ണമ്മയെയും ഭർത്താവ് ചന്ദ്രനെയും ബന്ധുക്കളെയുമാണ്. സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബപ്രശ്‌നങ്ങൾ എന്നിവയാണ് വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്നതാണ് വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നത്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. മന്ത്രവാദവും പീഡനവുമടക്കമുള്ള സാധ്യതകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി വിനോദ് ് പറഞ്ഞു

വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് കണ്ടെത്തിയത്. . സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താൻ നോക്കിയെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസ് ആൽത്തറയിൽ കൊണ്ടു പോയി പൂജിക്കുന്നതല്ലാതെ മറ്റൊന്നും ഭർത്താവ് ചെയ്തില്ല. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കൽ പോലും നൽകിയില്ലെന്ന് ലേഖയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

കുറിപ്പിൽ ആദ്യത്തെ പേജിൽ വലിയ അക്ഷരങ്ങളിലായി എഴുതിയിരിക്കുന്നത്. 'എന്റെയും മോളുവിന്റെയും ആത്മഹത്യക്ക് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്' എന്നാണ്. താൻ പറയുന്നതൊന്നും ഭർത്താവ് ചന്ദ്രൻ കേൾക്കാറില്ലെന്നും കൃഷ്ണമ്മയും ശാന്തയും പറയുന്നത് മാത്രമേ കേൾക്കൂ എന്നും കുറിപ്പിലുണ്ട്. നാലു പേപ്പറുകളായാണ് കുറിപ്പ് അവസാനത്തെ പേപ്പറിൽ കരിപടർന്നതിനാൽ കുറച്ച് വ്യക്തകുറവുണ്ട് എങ്കിലും അതിലും ആരോപണങ്ങളെല്ലാം ഭർത്താവിനും ബന്ധുക്കൾക്കും എതിരാണ്. 'അവർ ഞങ്ങളെ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന്' പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്

കുറിപ്പിന്റെ പൂർണ രൂപം

'എന്റെയും മോളുവിന്റെയും ആത്മഹത്യക്ക് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്'

ഞാൻ വന്ന കാലംമുതൽ അനുഭവിക്കുന്നതാണ്. ഈ ലോകം മൊത്തം എന്നെയും മോളെയുംപ്പറ്റി പറഞ്ഞു നടക്കുന്നക് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണമ്മ വിഷം നൽകി കൊല്ലാൻ നോക്കി. എന്റെ ജീവൻ രക്ഷിക്കാൻ നോക്കാതെ മന്ത്രവാദികളുടെ അടുത്തുകൊണ്ടുപോയി. മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്റെ വീട്ടിൽ കൊണ്ടുപോയി വിട്ടു എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്. കൃഷ്ണമ്മ കാരണം ഈ വീട്ടിൽ എന്നും വഴക്കാണ്. നേരം വെളുത്താൽ ഇരുട്ടന്നവരെ എന്നെയും മോളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത് നിന്നെയും നിന്റെ മോളെയും കൊല്ലുമെന്നാണ്.

കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോഴും അവിടെയും തടസം നിന്നത് കൃഷ്ണമ്മയാണ്. അവരുടെ ആൽത്തറയുണ്ട് അവർ നോക്കിക്കൊളും നീ ഒന്നും പേടിക്കണ്ട അവർ വസിക്കുന്ന മണ്ണ് അവർ നോക്കിക്കൊളും എന്ന് പറഞ്ഞ് മോനെ തെറ്റിക്കും. നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രൻ( അതായത് ഭർത്താവ് അറിയാതെ ഞാൻ അഞ്ചുരൂപ നാട്ടുകാരുടെ കൈയിൽ നിന്നും വാങ്ങിയിട്ടില്ല. അയച്ച പൈസ മകനറിയാം. ഞാൻ ബാങ്കിലും നാട്ടുകാർക്ക് പലിശയും കൊടുത്തു. 22000 രൂപയാണ് ശമ്പളം 2 ലോൺ പിന്നെ പലിശക്കാർ.

ഞാൻ എന്ത് ചെയ്തു എന്ന് എന്റെ ഭർത്താവിന് അറിയാം. ഇപ്പോൾ 9മാസംആയി ഭർത്താവ് വന്നിട്ട് അതിന് ശേഷം ബാങ്കിൽ നിന്നും നോട്ടീസ് ഒട്ടിച്ച് പത്രത്തിൽ ഇട്ടു. എന്നിട്ടും എന്റെ ഭർത്താവ് ബാങ്കിൽ ചെന്ന് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. അയച്ച പേപ്പർ കൊണ്ടുവന്ന് ആൽത്തറയിൽ വച്ച് പൂജിക്കുന്നതാണ് അമ്മയുടെയും മകന്റെയും ജോലി. ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെ തന്നിട്ടില്ല. മന്ത്രവാദി പറയുന്നത് കേട്ട് എന്നെ വന്ന് ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങി പോകാൻ പറയുകയും അമ്മേടെ മുൻപിൽ ആളാകാൻ എന്റെ ഭർത്താവ് എന്തും ചെയ്യും എനിക്കോ എന്റെ കൊച്ചിനോ ആഹാരം കഴിക്കാൻ പോലും ഒരു അവകാശം ഇല്ല ഇതിനു എല്ലാം കാരണം കൃഷ്ണമ്മയും ചന്ദ്രനും ബന്ധുക്കളുമാണ്. അവർ ഞങ്ങളെ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP