Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കി; ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ യുവതിയെ കുത്തി വീഴ്‌ത്തി അതിഥി തൊഴിലാളി: ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കി; ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ യുവതിയെ കുത്തി വീഴ്‌ത്തി അതിഥി തൊഴിലാളി: ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: അതിഥിത്തൊഴിലാളിയായ ഭർത്താവ് ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ ഭാര്യയെ കുത്തിവീഴ്‌ത്തി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ച ഭർത്താവിനെ നാട്ടുകാർ സാഹസികമായി പിടികൂടി പൊലീസിനു കൈമാറി. ഭാര്യ ഇയാളെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ പിന്നാലെ എത്തി കുത്തി വീഴ്‌ത്തിയത്.

സ്റ്റാൻഡിലെ യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും നോക്കിനിൽക്കെയായിരുന്നു ആക്രമണം. യുവതിക്കൊപ്പം മുൻപു താമസിച്ചിരുന്ന അസം ദേമാജി സ്വദേശി മധുജ ബറുവ(25)യാണ് ആക്രമണം നടത്തിയത്. അസം ദേമാജി സ്വദേശിനി മോസിനി ഗോഗോയ്ക്കാണ് (22) പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2ന് ചങ്ങനാശേരി നഗരത്തിൽ വാഴൂർ റോഡിലുള്ള ഒന്നാം നമ്പർ ബസ് സ്റ്റാൻഡിലാണ് നാടിനെ നടുക്കിയ സംഭവം.

യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഫാത്തിമാപുരത്ത് മറ്റൊരു അതിഥിത്തൊഴിലാളിക്കൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. ഇന്നലെ ഉച്ചയ്ക്ക് നഗരത്തിൽ നിന്നു സാധനങ്ങൾ വാങ്ങിയതിനു ശേഷം താമസസ്ഥലത്തേക്കു പോകാനായി യുവതി ബസ് സ്റ്റാൻഡിലെത്തിയപ്പോൾ മധുജ പിന്തുടർന്ന് എത്തിയ ശേഷം മാരകമായി ആക്രമിക്കുക ആയിരുന്നു.

തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കയ്യിൽ കരുതിയ കത്തി കൊണ്ട് മധുജ യുവതിയുടെ ശരീരത്തിൽ തുടരെത്തുടരെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മുടിയും പിഴുതെടുത്തു. ഇയാളെ തള്ളിമാറ്റി യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും കുത്തിയെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്തിനും ശരീരത്തിനും ഗുരുതരമായി പരുക്കുണ്ട്. കയ്യിൽ കത്തിയുള്ളതിനാൽ സമീപത്തുണ്ടായിരുന്നവർക്കു തടയാൻ കഴിഞ്ഞില്ല. എറണാകുളത്ത് സ്വകാര്യ ബോട്ടിലെ ജീവനക്കാരനാണ് മധുജ ബറുവയെയെന്ന് പൊലീസ് പറയുന്നു.

ഈ സമയം സ്റ്റാൻഡിന്റെ പരിസരത്ത് സംഭവത്തിനു ദൃക്‌സാക്ഷിയായ ആൾ അക്രമിക്കു നേരെ കല്ലുകൾ വലിച്ചെറിഞ്ഞു. തുടർന്ന് അക്രമി ബസ് സ്റ്റാൻഡിനു സമീപം റോഡിലൂടെ മുനിസിപ്പൽ ആർക്കേഡ് പരിസരത്തേക്ക് കടന്നുകളഞ്ഞു. നാട്ടുകാർ ഇയാളെ പിടികൂടി കീഴ്‌പ്പെടുത്തി. തുടർന്ന് ചങ്ങനാശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കൈക്കു പരുക്കേറ്റതിനാൽ അക്രമിയെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP