Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

വയനാട്ടിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിച്ച് സഹപാഠികൾ; ക്രൂരമായി മർദിച്ച ശേഷം ശരീരത്തിന്റെ പലഭാഗത്തും കത്രിക ഉപയോഗിച്ച് കുത്തി; നെഞ്ചിലും കവിളിലും ചുമലിലും മുറിവേറ്റ പാടുകൾ: കവിളിൽ ആറ് തുന്നിക്കെട്ട്

വയനാട്ടിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിച്ച് സഹപാഠികൾ; ക്രൂരമായി മർദിച്ച ശേഷം ശരീരത്തിന്റെ പലഭാഗത്തും കത്രിക ഉപയോഗിച്ച് കുത്തി; നെഞ്ചിലും കവിളിലും ചുമലിലും മുറിവേറ്റ പാടുകൾ: കവിളിൽ ആറ് തുന്നിക്കെട്ട്

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി: പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ സംഘം ചേർന്ന് അതിക്രൂരമായി ആക്രമിച്ചു. കുട്ടിയെ സഹപാഠികൾ ക്രൂരമായി മർദിച്ച ശേഷം ശരീരത്തിന്റെ പലഭാഗത്തും കത്രിക ഉപയോഗിച്ച് കുത്തിപ്പരുക്കേൽപിച്ചു. മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി ശബരീനാഥിനാണു പരുക്കേറ്റത്. അമ്പലവയൽ ലക്ഷ്മി വിഹാർ ബിനേഷ്‌കുമാറിന്റെയും സ്മിതയുടെയും മകനാണ് പരിക്കേറ്റ ശബരീനാഥ്.

മാരകമായി ആക്രമിക്കപ്പെട്ട കുട്ടിയെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നെഞ്ചിലും കവിളിലും ചുമലിലും തലയിലുമാണ് ശബരീനാഥിനു കത്രിക കൊണ്ട് മുറിവേറ്റത്. കവിളിൽ ആറു തുന്നിക്കെട്ടുണ്ട്. മർദനത്തെ തുടർന്ന് മൂക്കെല്ല് പൊട്ടി. കൊലപാതക ശ്രമത്തിന് സമാനമായ ആക്രണമാണ് കുട്ടിക്ക് നേരെ ഉണ്ടായത്. സംഭവത്തെ തുടർന്ന് രണ്ട് വിദ്യാർത്ഥികളെ ഏഴ് ദിവസത്തേക്ക് സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി അച്ചടക്ക സമിതി അറിയിച്ചു. കൗമാരം വിടാത്ത കുട്ടികളാണ് ഇത്രയും മാരകമായ ആക്രമണം അഴിച്ചു വിട്ടതെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.

വിദ്യാർത്ഥിക്കു നേരെ റാഗിങും അക്രമവും ഉണ്ടായെന്ന പരാതിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബബൂക്കറെ ചുമതലപ്പെടുത്തി. പ്രധാനാധ്യാപനോടും വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. ആശുപത്രിയിലെത്തി പൊലീസ് ശബരീനാഥിന്റെ വിശദമായ മൊഴിയെടുത്തു. അക്രമി സംഘത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അച്ചടക്ക സമിതി അന്വേഷിക്കാൻ സ്‌കൂളിൽ ചേർന്ന പിടിഎ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും ഇരയായ കുട്ടിയെയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിയുമായും മന്ത്രി ആശയവിനിമയം നടത്തി. ശബരീനാഥിന്റെ മാതാവിനെയും സ്‌കൂൾ പിടിഎ പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ചു കാര്യങ്ങൾ തിരക്കി. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP