Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം തിരൂരിലെത്തിയത് മൂന്ന് മാസം മുമ്പ്; യുവതിയും കാമുകനും ചേർന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; തമിഴ്‌നാട് സ്വദേശികളായ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം തിരൂരിലെത്തിയത് മൂന്ന് മാസം മുമ്പ്; യുവതിയും കാമുകനും ചേർന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; തമിഴ്‌നാട് സ്വദേശികളായ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം തുടരുന്നു. കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പൊലീസിന് മൊഴി നൽകിയത്. തമിഴ്‌നാട് കടലൂർ സ്വദേശി ജയസൂര്യൻ ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്. സംഭവത്തിൽ പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അമ്മയെയും കാമുകനെയു കാമുകന്റെ ബന്ധുക്കളെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം, ശ്രീപ്രിയയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കളിലൊരാൾ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ തിരൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിൽ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തിൽ പുല്ലൂരാൽ എസ്‌ഐ.ഒ. ബസ്റ്റോപ്പിന് സമീപമാണ് സംഭവം. തമിഴ്‌നാട് നെയ്വേലി സ്വദേശി ജയസൂര്യ (23), പിതാവ് കുമാർ, പെൺസുഹൃത്ത് തമിഴ്‌നാട് കടലൂർ സ്വദേശി ശ്രീപ്രിയ എന്നിവരെയാണ് തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്.

എവിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഭർത്താവിനെ വിട്ട് തിരൂരിൽ എത്തിയ യുവതിയെ, കഴിഞ്ഞദിവസം ബന്ധുക്കളിൽ ഒരാൾ കണ്ടതോടെയാണ് സംഭവം പുറത്തായത്. കുട്ടിയെ കൂടെ ഇല്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തി എന്നാണ് ഇവർ പൊലീസിന് മൊഴി നൽകയതെങ്കിലും പൂർണമായും മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP