Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202423Friday

കൊച്ചിയിലെ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തലയോട്ടിക്ക് ക്ഷതമേറ്റതായി റിപ്പോർട്ട്: ആലപ്പുഴ സ്വദേശിയായ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ

കൊച്ചിയിലെ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തലയോട്ടിക്ക് ക്ഷതമേറ്റതായി റിപ്പോർട്ട്: ആലപ്പുഴ സ്വദേശിയായ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂർ സ്വദേശിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

ഈ മാസം ഒന്നിനാണ് ഇവർ ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇരുവരും ആശുപത്രിയിൽ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് തലയോട്ടിക്കേറ്റ ക്ഷതമാണു കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് എളമക്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP