Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202426Monday

പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ

പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പീഡനം നടന്ന കാലയളവ് പരിശോധിച്ചപ്പോൾ പരാതിക്കാരിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. യുവാവിന് 18 തികയാൻ ഇനിയുമുണ്ട് നാലു മാസം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കെതിരേ പോക്സോ കേസ് വരാനും സാധ്യത. എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസും വെട്ടിൽ.

ചിറ്റാർ പൊലീസ് സ്റ്റേഷനിലാണ് വാദി പ്രതിയാകുന്ന ക്ലൈമാക്സ് ഉണ്ടായിരിക്കുന്നത്. ബംഗളൂരുവിൽ നഴ്സിങിന് പഠിക്കുന്നയാളാണ് പരാതിക്കാരി. നിലവിൽ പ്രതിയായ യുവാവുമായി യുവതിക്ക് പ്രണയബന്ധം ഉണ്ടായിരുന്നു. ഒന്നര വർഷം മുമ്പാണ് ലൈംഗിക ബന്ധം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ യുവാവ് ഫോണിൽ സൂക്ഷിച്ചിരുന്നു. അടുത്തയിടെ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെ യുവതിയെ പഠിക്കുന്ന കോളജിൽ നിന്ന് വീട്ടിൽ പറഞ്ഞു വിട്ടു. പരീക്ഷ എഴുതാൻ മാത്രം അനുവദിച്ചു.

തുടർന്ന് ചിറ്റാർ പൊലീസിൽ യുവതി പരാതി നൽകി. യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൊഴി എടുത്തപ്പോഴാണ് പീഡനം നടന്ന കാലയളവ് പുറത്തു വന്നത്. ആ സമയം യുവതിക്ക് പതിനെട്ടു വയസു കഴിഞ്ഞ് ഒരു മാസം. കാമുകനാകട്ടെ പതിനെട്ട് തികയാൻ നാലു മാസം കൂടി വേണം. ഇതോടെയാണ് പൊലീസ് വെട്ടിലായത്.

യുവതിക്കെതിരേ പോക്സോ കേസ് എടുക്കാനുള്ള വകുപ്പുണ്ട്. എന്തു ചെയ്യണമെന്ന് പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോൾ. മിക്കവാറും യുവതിയ്‌ക്കെതിരെ കേസ് വന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP