Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

മൃതദേഹത്തിലെ മർദനമേറ്റ പാടുകൾ സംശയത്തിനിടയാക്കി; വാക്കു തർക്കത്തിനിടയിലെ കയ്യാങ്കളിയിൽ രമേശിനെ കഴുത്ത് ഞെരിച്ച് കൊന്നത് ഭാര്യ കൃഷ്ണ വേണി; പിടിക്കപ്പെടാതിരിക്കാൻ കള്ളക്കഥ മെനഞ്ഞ് രക്ഷപ്പെടാൻ ശ്രമം: ഒടുവിൽ തെളിവോടെ പൊക്കി പൊലീസ്

മൃതദേഹത്തിലെ മർദനമേറ്റ പാടുകൾ സംശയത്തിനിടയാക്കി; വാക്കു തർക്കത്തിനിടയിലെ കയ്യാങ്കളിയിൽ രമേശിനെ കഴുത്ത് ഞെരിച്ച് കൊന്നത് ഭാര്യ കൃഷ്ണ വേണി; പിടിക്കപ്പെടാതിരിക്കാൻ കള്ളക്കഥ മെനഞ്ഞ് രക്ഷപ്പെടാൻ ശ്രമം: ഒടുവിൽ തെളിവോടെ പൊക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോല സ്വദേശിയായ യുവാവിന്റെ മരണത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല സ്വദേശി രമേശ് മരിച്ച കേസിലാണ് ഭാര്യ കൃഷ്ണവേണി തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. വാക്കുതർക്കത്തിനിടയിലുണ്ടായ കയ്യാങ്കളിക്കിടെ രമേശിനെ കൃഷ്ണവേണി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നു. ആത്മഹത്യയെന്ന് ഭാര്യ വരുത്തി തീർക്കാൻ ശ്രമിച്ച കേസാണ് ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്.

മൃതദേഹത്തിലെ മർദനമേറ്റ പാടുകൾ കണ്ട് സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയാണ് കേസ് തെളിയാൻ സഹായകമായത്. തുടർന്ന് നടത്തിയ
രമേശിനെ കൃഷ്ണവേണി തമിഴ്‌നാട് ബോഡി നയിക്കുന്നൂരിലുള്ള ഇവരുടെ വീട്ടിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കൃഷ്ണവേണിയെ ബോഡിനായ്ക്കന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഉടുമ്പൻചോല സ്വദേശിയാണ് രമേശും ഭാര്യ കൃഷ്ണ വേണിയും. ഇരുവർക്കും ബോഡിനായ്ക്കന്നൂരിലും വീടും സ്ഥലും ഉണ്ട്. ഈ വീട് വിൽക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ദീപാവലി ആഘോഷങ്ങൾക്കാണ് ഉടുമ്പൻചോലയിൽ നിന്നും ബോഡി നായ്ക്കന്നൂർ ജീവനഗറിലെ വീട്ടിലേക്ക് ഇരുവരും പോയത്. എന്നാൽ ആ യാത്ര രമേശിന്റെ അന്ത്യയാത്രയായി മാറുക ആയിരുന്നു. ബുധനാഴ്ച ഭർത്താവ് രമേശ് തുങ്ങിച്ചാകാൻ ശ്രമിച്ചെന്നും താൻ കെട്ടഴിച്ച് താഴെയിട്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും കൃഷ്ണവേണി അയൽക്കാരെ വിളിച്ച് അറിയിച്ചു. തുടർന്ന് അയൽക്കാർ ചേർന്ന് രമേശിനെ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ തന്നെ രമേശ് മരിച്ചതായി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മൃതദേഹത്തിൽ മർദ്ദനമേറ്റ പരിക്കുകൾ കണ്ടതിനെ തുടർന്ന് മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുക ആയിരുന്നു. ഇതോടെ ഭാര്യ കൃഷ്ണവേണിയെ പൊലീസ് ചോദ്യം ചെയ്തു. കുറച്ചു നാളായി ബോഡിനായക്കന്നൂരിലെ സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു.

കൃഷ്ണവേണി പറയുന്ന ആൾക്ക് വേഗത്തിൽ സ്ഥലം കൈമാറണമെന്ന ആവശ്യമാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണം. പതിനഞ്ചാം തീയതി ഉണ്ടായ തർക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ നിലത്ത് വീണ രമേശിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കൃഷ്ണവേണി പൊലീസിനോട് പറഞ്ഞത്. കൃഷ്ണവേണിയെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 19 വർഷം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. രണ്ടു കുട്ടികളുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP