Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

ജമ്മു കശ്മീരിൽ നിരവധി നടപടികളിലൂടെ താരപരിവേഷം ലഭിച്ച പൊലീസ് ഓഫിസർ; ഭീകരരെ സഹായിച്ച പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്; ഷെയ്ഖ് ആദിൽ മുഷ്താഖ് തീവ്രവാദ ബന്ധത്തിൽ അകത്താകുമ്പോൾ

ജമ്മു കശ്മീരിൽ നിരവധി നടപടികളിലൂടെ താരപരിവേഷം ലഭിച്ച പൊലീസ് ഓഫിസർ; ഭീകരരെ സഹായിച്ച പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്; ഷെയ്ഖ് ആദിൽ മുഷ്താഖ് തീവ്രവാദ ബന്ധത്തിൽ അകത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ ജമ്മുകാശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. ഷെയ്ഖ് ആദിൽ മുഷ്താഖാണ് അകത്തായത്. ഒരു ഭീകരനെ സഹായിച്ചെന്നും പൊലീസുകാരനെ കള്ളക്കേസിൽ പ്രതിയാക്കാൻ ശ്രമിച്ചെന്നുമാണ് ഷെയ്ഖ് ആദിൽ മുഷ്താഖിനെതിരെയുള്ള ആരോപണം. പൊലീസുകാരൻ അഴിമതിയാരോപണവും നേരിടുന്നുണ്ട്.

ശ്രീനഗറിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുസാമിൽ സഹൂർ എന്ന ഭീകരനെ പൊലീസ് ജൂലൈയിൽ പിടികൂടിയിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നുമാണ് പൊലീസുകാരനെതിരായ തെളിവ് കിട്ടിയത്. ടെലിഗ്രാമിൽ കൂടിയാണ് ഇരുവരും ആശയവിനിമയം നടത്തിയിരുന്നത്. ഇരുവരും തമ്മിൽ 40 പ്രാവശ്യത്തോളം ഫോൺ വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരിയിൽ ശ്രീനഗർ പൊലീസ് മൂന്ന് ലഷ്‌കർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 31 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുസാമിൽ സഹൂർ എന്ന ഭീകരനെക്കുറിച്ച് വിവരം ലഭിച്ചത്. ഭീകരാക്രമണക്കേസ് പ്രതികളെ ആദിൽ മുഷ്താഖ് സഹായിച്ചുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥനെ കള്ളക്കേസിൽ പ്രതിയാക്കാൻ ആദിൽ ശ്രമിച്ചുവെന്നും ഉന്നതപൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഭീകരരിൽ നിന്നും ആദിൽ മുഷ്താഖ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നും ആരോപണമുണ്ട്.

തീവ്രവാദ ഫണ്ടിങ് കേസ് അന്വേഷിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ആദിൽ മുഷ്താഖ് വ്യാജപരാതി നൽകിയിരുന്നു. എല്ലാ പരാതികളുടെയും പിന്നിൽ ആദിൽ തന്നെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നിരവധി പേരാണ് പരാതിയുമായി വരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ പണം തട്ടൽ, ബ്ലാക്ക് മെയിൽ തുടങ്ങിയ ആരോപണങ്ങളുമുണ്ട്. എല്ലാ പരാതികളും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ആദിൽ മുഷ്താഖ് ഭീകരനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അറസ്റ്റിലായ ഭീകരവാദികളുടെ ഫോൺ സംഭാഷണം വെളിപ്പെടുത്തിയതായി വൃത്തങ്ങൾ പറയുന്നു. നിയമത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഭീകരന് ഇയാൾ ഉപദേശം നൽകി. ആദിൽ മുഷ്താഖ് പ്രതികളുമായി ടെലിഗ്രാം ആപ്പിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് മുതിർന്ന ഉദ്യോ?ഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകര സംഘടനയായ ലഷ്‌കറിന്റെ ധനകാര്യം കൈകാര്യം ചെയ്യുന്നതിനായി സോപോറിൽ വ്യാജ രേഖകളിൽ ബാങ്ക് അക്കൗണ്ട് തുറന്ന മുസമിൽ സഹൂറുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥനെതിരെ പണം തട്ടൽ, ബ്ലാക്ക് മെയിൽ തുടങ്ങിയ പരാതികളുമുണ്ട്. എല്ലാ പരാതികളും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ആദിൽ മുഷ്താഖിനെതിരായ കേസ് അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിൽ നിരവധി നടപടികളിലൂടെ താരപരിവേഷം ലഭിച്ച പൊലീസ് ഓഫിസറാണ് ആദിൽ മുഷ്താഖ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP