Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതർ 19 ലക്ഷം തട്ടി; പണം പിൻവലിച്ചിരിക്കുന്നത് പലതവണകളായി: പണം നഷ്ടപ്പെട്ടത് എടിഎം കാർഡോ ഓൺലൈൻ ഇടപാടോ ഇല്ലാത്ത അക്കൗണ്ടിൽ നിന്നും യുപിഐ വഴി

വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതർ 19 ലക്ഷം തട്ടി; പണം പിൻവലിച്ചിരിക്കുന്നത് പലതവണകളായി: പണം നഷ്ടപ്പെട്ടത് എടിഎം കാർഡോ ഓൺലൈൻ ഇടപാടോ ഇല്ലാത്ത അക്കൗണ്ടിൽ നിന്നും യുപിഐ വഴി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ 19 ലക്ഷം രൂപ പിൻവലിച്ച് അജ്ഞാതർ. മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ.ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്നാണ് വൻ തുക നഷ്ടമായത്. ഫാത്തിമയുടെ പേരിൽ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ട് വഴിയാണ് വൻ തുകയുടെ തട്ടിപ്പു നടന്നത്.

ജൂലൈ 24 നും സെപ്റ്റംബർ 19 നും ഇടയിൽ പല തവണകളായാണു പണം പിൻവലിച്ചിരിക്കുന്നത്. എടിഎം കാർഡോ ഓൺലൈൻ ഇടപാടോ ഇല്ലാത്ത അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ഈ അക്കൗണ്ടിൽ യുപിഐ ക്രിയേറ്റ് ചെയ്താണ് പണം പിൻവലിച്ചിരിക്കുന്നത്. കെട്ടിടവാടക ഇനത്തിൽ ഫാത്തിമബിക്കു ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്കു വരുന്നത്. അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു.

കഴിഞ്ഞ ദിവസം ബാങ്കിൽ മറ്റൊരു ആവശ്യത്തിനു പോയ മകൻ അബ്ദുൽ റസാഖ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വാങ്ങി പരിശോധിച്ചപ്പോഴാണു പണം പിൻവലിച്ചതു മനസ്സിലായത്. ഉടൻ ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് ഇടപാടുകൾ നിർത്തിവയ്പിച്ചു. 1992 മുതലുള്ള അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP