Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

ലണ്ടനിൽ പാതിരാത്രിയിൽ 20 കാരൻ ബലാത്സംഗം ചെയ്യപ്പെട്ടു; ട്രെയിൻ സ്റ്റേഷനിൽ നിന്നിറങ്ങി വീട്ടിലേയ്ക്ക് നടന്നു പോകുമ്പോഴാണ് സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ട് പൊലീസ് അന്വേഷണം; ലണ്ടനിൽ പുരുഷന്മാരും സൂക്ഷിക്കണോ...?

ലണ്ടനിൽ പാതിരാത്രിയിൽ 20 കാരൻ ബലാത്സംഗം ചെയ്യപ്പെട്ടു; ട്രെയിൻ സ്റ്റേഷനിൽ നിന്നിറങ്ങി വീട്ടിലേയ്ക്ക് നടന്നു പോകുമ്പോഴാണ് സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ട് പൊലീസ് അന്വേഷണം; ലണ്ടനിൽ പുരുഷന്മാരും സൂക്ഷിക്കണോ...?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ നഗരത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വം ചർച്ചയാകുന്ന കാലത്ത്, പുരുഷന്മാരും സുരക്ഷിതരല്ലെന്ന സൂചനയുമായി ഒരു വാർത്ത. നൈറ്റ് ഔട്ട് കഴിഞ്ഞ് മടങ്ങിയ ഒരു യുവാവ് വടക്കൻ ലണ്ടനിൽ ബലാത്സംഗത്തിന് വിധേയനായി എന്നതാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 6 ന് ആയിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളുമൊത്തുള്ള നൈറ്റ് ഔട്ട് കഴിഞ്ഞ് യുവാവ് തിരികെ മടങ്ങവെ എഡ്ജ്വെയർ ട്യുബ് സ്റ്റേഷന് പുറത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. സ്റ്റേഷനടുത്തുള്ള ഒരു കാർ പാർക്കിൽ വച്ചായിരുന്നു ഇരയെ പ്രതിയെന്ന് സംശയിക്കുന്നയാൾ ബലാത്സംഗം ചെയ്തത്. ഇര ഉടൻ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

അന്വേഷണം തുടരുന്നതിനിടെ പ്രത്യേകം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ ഇരയ്ക്ക് ആവശ്യമായ കൗൺസിലിങ് നൽകുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പൊലീസ് ഇന്നലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പുറത്തുവിട്ടത്.

ഇരുണ്ട മുടിയും മീശയുമുള്ള അയാൾ ഒരു ചിത്രത്തിൽ വെളുത്ത പോളോ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തിൽ ഇരുണ്ട ജാക്കറ്റും മറ്റൊന്നില്ല് കറുപ്പ്‌നിറമുള്ള ബാക്ക്പാക്കും നീല ജീൻസും ധരിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP