Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

ഇംഗ്ലീഷ് സെലിബ്രിറ്റി റസൽ ബ്രാന്റിനെതിരെ ലൈംഗിക അതിക്രമവും ബലാത്സംഗ കുറ്റാരോപണവും; പ്രശസ്ത കൊമേഡിയനും ആക്ടറുമായ ബ്രാന്റിനെതിരെ ആരോപണമുന്നയിച്ചത് നാല് സ്ത്രീകൾ; ദുരുപയോഗിച്ചത് 16 വയസ്സുള്ള സ്‌കൂൾ കുട്ടിയെ വരെ

ഇംഗ്ലീഷ് സെലിബ്രിറ്റി റസൽ ബ്രാന്റിനെതിരെ ലൈംഗിക അതിക്രമവും ബലാത്സംഗ കുറ്റാരോപണവും; പ്രശസ്ത കൊമേഡിയനും ആക്ടറുമായ ബ്രാന്റിനെതിരെ ആരോപണമുന്നയിച്ചത് നാല് സ്ത്രീകൾ; ദുരുപയോഗിച്ചത് 16 വയസ്സുള്ള സ്‌കൂൾ കുട്ടിയെ വരെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പ്രശസ്ത ഹോളിവുഡ് താരം റസ്സ്ൽ ബ്രാന്റിനെതിരെ ലൈംഗികാരോപണവുമായി നാല് സ്ത്രീകൾ. ബലാത്സംഗം, ലൈംഗിക പീഡനം, വൈകാരികമായ ദുരുപയോഗം ചെയ്യൽ എന്നിവയാണ് താരത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ. ബി ബി സി റേഡിയോ 2 ലും ചാനൽ 4 ലും അവതാരകനായിരുന്ന 2006 - 2013 കാലഘട്ടത്തിലാണ് ഇത് നടന്നതായി പറയപ്പെടുന്നത്.

അതിനുപുറമെ, ദി സൺഡേ ടൈംസ്, ദി ടൈംസ്, ചാനൽ 4 എന്നിവർ നടത്തിയ സംയുക്താന്വേഷണത്തിൽ, പരുക്കനും അപമാനിക്കുന്ന തരത്തിലുള്ളതുമായ പെരുമാറ്റവും ഇയാളിൽ നിന്നുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അതീവ ഗൗരവതരമായ ആരോപണമാണിതെന്ന് തന്റെ വീഡീയിായിൽ കൂടി പറഞ്ഞ ബ്രാന്റ് പക്ഷെ അത് നിഷേധിക്കുകയായിരുന്നു.

2 മിനിറ്റ് 45 സെക്കന്റ് നീണ്ടു നിൽക്കുന്ന വീഡിയോയിലൂടെ എക്സ് പ്ലാറ്റ്ഫോമിലെ തന്റെ 11 മില്യൻ ഫോളോവേഴ്സിനോടും യൂട്യുബ് ചാനലിലെ 6.5 മില്യൻ സബ്സ്‌ക്രൈബേഴ്സിനോടും അദ്ദേഹം പറഞ്ഞത്, ആരോപിക്കപ്പെടുന്ന കാലയളവിൽ താൻ ആരുമായൊക്കെ ബന്ധപ്പെട്ടിട്ടുണ്ടോ അതെല്ലാം പരസ്പര സമ്മത പ്രകാരം ആയിരുന്നു എന്നാണ്. ടൈംസിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു സ്ത്രീ ആരോപിച്ചിരിക്കുന്നത് തന്റെ സമ്മതപ്രകാരം അല്ലാതെ ഒരു ചുമരിൽ ചാരി നിർത്തി ബ്രാന്റ് ബലാത്സംഗം ചെയ്തു എന്നാണ്. ലോസ് ഏഞ്ചലസിൽ വച്ചായിരുന്നു ഇത് നടന്നതെന്നും അവർ പറയുന്നു.

മറ്റൊരു സ്ത്രീ ആരോപിച്ചത് താൻ 16 വയസ്സുള്ള സ്‌കൂൾ വിദ്യാർത്ഥി ആയിരുന്ന കാലത്ത് അന്ന് 31 കാരനായ ബ്രാന്റ് തന്നെ ബലാത്സംഗം ചെയ്തു എന്നാണ്. ഏകദേശം മൂന്ന് മാസത്തോളം നീണ്ട ബന്ധത്തിനിടയിൽ തന്നെ ബ്രാന്റ് വൈകാരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അവർ ആരോപിക്കുന്നു.മൂന്നാമത് ഒരു സ്ത്രീ ആരോപിച്ചത്, ബ്രാന്റിനൊപ്പം ലോസ് ഏഞ്ചലസിൽ ജോലി ചെയ്യുന്ന സമയത്ത് തന്നെ ബലാത്സംഗം ചെയ്തു എന്നാണ്. മാത്രമല്ല, ഇക്കാര്യം പുറത്ത് പറഞ്ഞാൽ തനിക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറയുന്നു.

തന്നെ ശാരീരികമായും മാനസികമായും ബ്രാന്റ് പീഡിപ്പിച്ചു എന്നാണ് നാലമത് ഒരു സ്ത്രീ ആരോപിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥിയുമായി മൂന്ന് മാസക്കാലമായിരുന്നു ബ്രാന്റ് ബന്ധം തുടർന്നതെന്ന് ഇപ്പോൾ 31 വയസ്സുള്ള അവർ പറയുന്നു. ബന്ധത്തിന്റെ അവസാനകാലത്താണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും അവർ ആരോപിച്ചു.

നേരത്തെയും, ബ്രാന്റിനെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. മുൻ കാമുകി അതുമായി ബന്ധപ്പെട്ട് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള ഇയാളുടെ പെരുമാറ്റം ടി വി - റേഡിയോ മേഖ്കലകളിൽ ഒരു തുറന്ന രഹസ്യമാണെന്നും ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ബി ബി സി റേഡിയോ പരിപാടിയായ 6 മ്യുസിക് അവതരിപ്പിക്കുന്ന സമയത്ത് ബ്രാന്റും സഹ അവതാരകൻ മാറ്റ് മോർഗനും വിവസ്ത്രരാവുകയും അതിഥികളെ അപ്രകാരം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP