Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

ഒപ്പം വരില്ല, വീട്ടുകാർക്കൊപ്പം പോകുകയാണെന്ന് പെൺസുഹൃത്ത്; ഹൈക്കോടതിയിൽ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെ നാടകീയ സംഭവം; പൊലീസ് ഇടപെട്ട് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി

ഒപ്പം വരില്ല, വീട്ടുകാർക്കൊപ്പം പോകുകയാണെന്ന് പെൺസുഹൃത്ത്; ഹൈക്കോടതിയിൽ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം;  ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെ  നാടകീയ സംഭവം;  പൊലീസ് ഇടപെട്ട് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശ്ശൂർ സ്വദേശിയായ വിഷ്ണു എന്നയാളാണ് ജഡ്ജിയുടെ ചേംബറിന് മുന്നിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവിനെ പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിനൊപ്പം പോകില്ലെന്ന് പെൺസുഹൃത്ത് കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് വിഷ്ണു ആത്മഹത്യക്കു ശ്രമിച്ചത്.

ഹേബിയസ് കോർപ്പസ് ഹർജിയുമായി ബന്ധപ്പെട്ടാണ് വിഷ്ണു തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹാജരായത്. നേരത്തെ ഒരു പെൺസുഹൃത്തുമായി ഇയാൾ ഒളിച്ചോടിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്യുകയായിരുന്നു.

ഓഗസ്റ്റ് 14 മുതൽ പൂത്തോട്ട ലോ കോളജിൽ പഠിക്കുന്ന നിയമവിദ്യാർത്ഥിനിയെ കാണാതായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവാഹിതനും കുട്ടിയുമുള്ള തൃശൂർ സ്വദേശി വിഷ്ണുവിനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചത്.

യുവാവിനൊപ്പമുള്ള നിയമവിദ്യാർത്ഥിനിയായ യുവതിയെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വിഷ്ണുവും പെൺസുഹൃത്തും തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹാജരായി. എന്നാൽ, താൻ വീട്ടുകാർക്കൊപ്പം പോകുകയാണെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് വിഷ്ണു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ജഡ്ജിയുടെ ചേംബറിന് മുന്നിൽവച്ചാണ് യുവാവ് കൈഞരമ്പ് മുറിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസുകാർ ഇടപെട്ട് ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിഷ്ണു കുറച്ചു നാളുകളായി പെൺസുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഹേബിയസ് കോർപ്പസിന്റെ അടിസ്ഥാനത്തിൽ യുവതിയെ കോടതിയിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.

കോടതിയിൽ ഹാജരായപ്പോൾ ആർക്കൊപ്പം പോകണമെന്ന് പെൺകുട്ടിയോട് കോടതി ചോദിച്ചു. മാതാപിതാക്കൾക്കൊപ്പം പോയാൽ മതി എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതിൽ നിരാശനായ വിഷ്ണു ചേംബറിനു പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടർന്ന് ജസ്റ്റിസ് ഇറങ്ങിവന്ന് പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. പിന്നീട് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP